ഇടതുമുന്നണി സ്ഥാനാര്‍ഥികളായി; 149 പുതുമുഖങ്ങള്‍
സ്ത്രീകള്‍ക്കും ന്യൂനപക്ഷ-പട്ടിക വിഭാഗങ്ങള്‍ക്കും വര്‍ധിച്ച പ്രാതിനിധ്യത്തോടെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. 294 സീറ്റില്‍ 149 ലും പുതുമുഖങ്ങളാണ്. 46 വനിതകളാണ് പട്ടികയിലുള്ളത്. 57 മുസ്ളിങ്ങളടക്കം ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് 65 സ്ഥാനാര്‍ഥികളുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ ഇരുപത്തഞ്ചുകാരന്‍ ശതരൂപ് ഘോഷാണ് ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. 2006ലെ തെരഞ്ഞെടുപ്പില്‍ 131 പുതുമുഖങ്ങളും 33 വനിതകളുമാണ് ഉണ്ടായിരുന്നത്. സിപിഐ എം 210 സീറ്റിലാണ് മത്സരിക്കുന്നത്. ഫോര്‍വേഡ് ബ്ളോക്ക്-34, ആര്‍എസ്പി-23, സിപിഐ-14, ആര്‍സിപിഐ-2, ഡബ്ള്യുബിഎസ്പി-5, മറ്റുള്ളവര്‍-6 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 2006ലെ സീറ്റുവിഭജന ഫോര്‍മുലയാണ് ഇക്കുറിയും പിന്തുടര്‍ന്നത്.
മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ കൊല്‍ക്കത്തയ്ക്കടുത്ത ജാദവ്പുര്‍ മണ്ഡലത്തിലാണ് വീണ്ടും മത്സരിക്കുന്നത്. വ്യവസായമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ നിരുപംസെന്‍ ബര്‍ധമാന്‍ സൌത്തില്‍ മത്സരിക്കും. ധനമന്ത്രി അസിംദാസ് ഗുപ്ത ഖാര്‍ദഹയിലാണ് ജനവിധി തേടുന്നത്. മന്ത്രി രേഖാ ഗോസ്വാമി ഡംഡം നോര്‍ത്തിലും ഭവനമന്ത്രി ഗൌതം ദേബ് ഡംഡമിലും മത്സരിക്കും. മറ്റ് മന്ത്രിമാര്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍: ക്ഷിതി ഗോസ്വാമി-ആലിപ്പുര്‍ദ്വാര്‍സ്, അശോക് ഭട്ടാചാര്യ-സിലിഗുരി, കിരമയ് നന്ദ-റായ്ഗഞ്ച്, അനിസുര്‍ റഹ്മാന്‍-ഡൊംകല്‍, കാന്തി ഗാംഗുലി-റായ്ദിഹി, അബ്ദുറസാക് മൊല്ല-കാനിങ് ഈസ്റ്, നരേന്‍ ദേ-ചുഞ്ചുറ, സുദര്‍ശന്‍ റോയ് ചൌധുരി-ജംഗിപ്പാറ, പ്രതിം ചാറ്റര്‍ജി-താരകേശ്വര്‍, സുശാന്ത ഘോഷ്-ഗാര്‍ബെട്ട, സൂര്യകാന്ത് മിശ്ര-നാരായഗര്‍. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആബാസ് റോയ് ചൌധരി, എസ്എഫ്ഐ മുന്‍ ജനറല്‍ സെക്രട്ടറി നേപ്പാള്‍ദേവ് ഭട്ടാചാര്യ എന്നിവരും സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. സ്പീക്കര്‍ ഹാഷിം അബ്ദുള്‍ ഹലിം ഇക്കുറി മത്സരിക്കുന്നില്ല. ആരോഗ്യകാരണങ്ങളാല്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സഹമന്ത്രിമാരടക്കമുള്ള 48 മന്ത്രിമാരില്‍ എട്ടു പേര്‍ മത്സരരംഗത്തുണ്ടാകില്ല. ഞായറാഴ്ച ഉച്ചയ്ക്കുശേഷം സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗശേഷമാണ് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. ഒരു തര്‍ക്കവുമില്ലാതെയാണ് സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായത്. ശനിയാഴ്ച വൈകിട്ടോടെ വിവിധ കക്ഷികളുടെ സ്ഥാനാര്‍ഥിപ്പട്ടികയായി. ഞായറാഴ്ച ഇടതുമുന്നണി യോഗം ഇതിന് അംഗീകാരം നല്‍കി.
(വി ജയിന്‍)
ബംഗാള്‍ ഇടതുമുന്നണി പട്ടികയില്‍ വനിത-ന്യൂനപക്ഷ പ്രാതിനിധ്യമേറി
പശ്ചിമബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിപ്പട്ടികയില്‍ല്‍ ന്യൂനപക്ഷവിഭാഗം, മഹിളകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യമേറി. 46 വനിതാ സ്ഥാനാര്‍ഥികളാണ് ഇത്തവണയുള്ളത്. വനിതാസ്ഥാനാര്‍ഥികളില്‍ല്‍ 41 പേരും സിപിഐ എംകാരാണ്. ഫോര്‍വേഡ് ബ്ളോക്കിന്റെ നാലും ആര്‍എസ്പിയുടെ ഒരാളുമാണ് മറ്റുള്ളവര്‍. 2006ല്‍ 34പേരും 2001ല്‍ 22പേരുമായിരുന്നു വനിതാസ്ഥാനാര്‍ഥികള്‍. ന്യൂനപക്ഷവിഭാഗക്കാരായ 65 സ്ഥാനാര്‍ഥികളാണ് ഇത്തവണ. 57 പേര്‍ മുസ്ളിം വിഭാഗത്തിലും ഏഴുപേര്‍ ക്രിസ്ത്യന്‍ വിഭാഗത്തിലുംപെട്ടവരാണ്. ഒരാള്‍ ജൈനമതക്കാരനാണ്. മുസ്ളിം വിഭാഗത്തില്‍ നിന്ന്ല്‍ ആറ് വനിതകളും മത്സര രംഗത്തുണ്ട്. അവരെല്ലാം സിപിഐ എം പ്രവര്‍ത്തകരാണ്. സ്ഥാനാര്‍ഥികളില്‍ 72പേര്‍ 40 വയസ്സില്‍ താഴെയുള്ളവരാണ്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ട്. പട്ടികജാതിക്കാര്‍ക്കുവേണ്ടി 58ഉം പട്ടികവര്‍ഗ( ആദിവാസി )വിഭാഗത്തിനായി 16 സീറ്റുമാണ് ആകെ സംവരണം ചെയ്തിട്ടുള്ളത്. എന്നാല്‍, അവ കൂടാതെ എട്ട് ജനറല്‍സീറ്റുകളില്‍കൂടി ഈ വിഭാഗത്തില്‍പെട്ടവരെ ഇടതുമുന്നണി അണിനിരത്തുന്നു. ഇതില്‍ ഏഴുപേര്‍ പട്ടികജാതിക്കാരും ഒരാള്‍ പട്ടികവര്‍ഗക്കാരനുമാണ്. ഏഴുപേര്‍ സിപിഐ എമ്മിന്റെയും ഒരാള്‍ ഫോര്‍വേഡ് ബ്ളോക്കിന്റെയും പ്രവര്‍ത്തകരാണ്. പട്ടികജാതി വിഭാഗത്തില്‍പെട്ട സംസ്ഥാന വിവരസാങ്കേതിക മന്ത്രി ഡോ. ദേബേഷ് ദാസ് കൊല്‍ക്കത്തയിലെ ജനറല്‍ല്‍ സീറ്റായ എന്റാലിയില്‍നിന്ന് മത്സരിക്കും. ഗായത്രി സര്‍ദാര്‍, രമാ ബിശ്വാസ്, ശകുന്തള പൈക്ക് എന്നീ വനിതാനേതാക്കളും ജനറല്‍ല്‍ സീറ്റുകളില്‍ല്‍ മത്സരിക്കുന്നന്ന പട്ടികവിഭാഗക്കാരില്‍ ഉള്‍പ്പെടുന്നു.
വനിതാസ്ഥാനാര്‍ഥികളില്‍ പ്രമുഖ വീണ്ടും ജനവിധി തേടുന്നന്നസംസ്ഥാനമന്ത്രി രേഖ ഗോസ്വാമിയാണ്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ രേഖ കഴിഞ്ഞതവണ ഡംഡമില്‍നിന്നാണ് വിജയിച്ചത്. ഇത്തവണ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ഉത്തര ഡംഡംമില്‍നിന്നാണ് മത്സരിക്കുക. 25കാരനായ ശതരൂപ് ഘോഷാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗമായ ശതരൂപ് കൊല്‍ക്കത്ത സര്‍വകലാശാലാവിദ്യാര്‍ഥിയാണ്. കൊല്‍ക്കത്തയിലെ കസബ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ല്‍ കാലം സ്പീക്കറായി പ്രവര്‍ത്തിച്ച ഹാഷിം അബ്ദുള്‍ ഹലിം ഇത്തവണ മത്സരത്തില്‍നിന്ന് ഒഴിവായി. 1982 മുതല്‍ല്‍ തുടര്‍ച്ചയായി അദ്ദേഹം സ്പീക്കറായി പദവിയില്‍ല്‍ തുടരുന്നു.
(ഗോപി)
ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തും: ബിമന്‍ ബസു
പശ്ചിമബംഗാളില്‍ ഇടതുമുന്നണി എട്ടാമതും അധികാരത്തില്‍ വരുമെന്ന് മുന്നണി ചെയര്‍മാന്‍ ബിമന്‍ബസു പറഞ്ഞു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലും കേരളത്തിലും ഇടതുമുന്നണി ദുര്‍ബലമായെന്ന് ചില മാധ്യമങ്ങള്‍ ആസൂത്രിതമായി പ്രചാരണം നടത്തുന്നുണ്ട്. ഏറെക്കാലമായി നടത്തുന്ന കള്ളപ്രചാരണങ്ങളുടെ തുടര്‍ച്ചയാണിത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടെന്നത് ശരിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞെങ്കിലും 1.85 കോടി വോട്ട് ഇടതുമുന്നണി നേടി. ഇടതുമുന്നണിയെ എതിര്‍ത്തവര്‍ക്കെല്ലാം കൂടി 1.96 കോടി വോട്ടും ലഭിച്ചു. ഇടതുമുന്നണിയുടെ ജനകീയ അടിത്തറയെ ഉലയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങളാണ് കൂടുതല്‍ പ്രസക്തമാകുക. ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളും ബംഗാളിന്റെ ദീര്‍ഘകാല പുരോഗതിക്ക് നടപ്പാക്കുന്ന പദ്ധതികളും ചര്‍ച്ച ചെയ്യപ്പെടും. സംസ്ഥാനത്തെ അശാന്തമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് തൃണമൂല്‍ കോഗ്രസ്. ഇതെല്ലാം ജനങ്ങള്‍ കണക്കിലെടുക്കും. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിമന്‍ ബസു പറഞ്ഞു.
deshabhimani 140311
സ്ത്രീകള്‍ക്കും ന്യൂനപക്ഷ-പട്ടിക വിഭാഗങ്ങള്‍ക്കും വര്‍ധിച്ച പ്രാതിനിധ്യത്തോടെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. 294 സീറ്റില്‍ 149 ലും പുതുമുഖങ്ങളാണ്. 46 വനിതകളാണ് പട്ടികയിലുള്ളത്. 57 മുസ്ളിങ്ങളടക്കം ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് 65 സ്ഥാനാര്‍ഥികളുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ ഇരുപത്തഞ്ചുകാരന്‍ ശതരൂപ് ഘോഷാണ് ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. 2006ലെ തെരഞ്ഞെടുപ്പില്‍ 131 പുതുമുഖങ്ങളും 33 വനിതകളുമാണ് ഉണ്ടായിരുന്നത്. സിപിഐ എം 210 സീറ്റിലാണ് മത്സരിക്കുന്നത്. ഫോര്‍വേഡ് ബ്ളോക്ക്-34, ആര്‍എസ്പി-23, സിപിഐ-14, ആര്‍സിപിഐ-2, ഡബ്ള്യുബിഎസ്പി-5, മറ്റുള്ളവര്‍-6 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 2006ലെ സീറ്റുവിഭജന ഫോര്‍മുലയാണ് ഇക്കുറിയും പിന്തുടര്‍ന്നത്.
ReplyDelete