കോഴിക്കോട്: സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ ചൈന സന്ദര്‍ശനത്തെ തെറ്റായി വ്യാഖ്യാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു. സുഹൃത്തുക്കളുമായി ചൈന സന്ദര്‍ശിക്കുന്ന വിവരം മൂന്ന് മാസം മുമ്പ് ടി പി രാമകൃഷ്ണന്‍ ജില്ലാ കമ്മറ്റിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് മെയ് 12 മുതല്‍ 22 വരെ പാര്‍ടി സെക്രട്ടറിയുടെ ചുമതലയില്‍നിന്ന് ലീവ് അനുവദിച്ചിട്ടുണ്ട്. ടി പിയുടെ ചൈനാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റായ വാര്‍ത്തകള്‍ പാര്‍ടിക്കെതിരെ തുടരുന്ന കുപ്രചരണങ്ങളുടെ ഭാഗമാണ്. ഇത്തരം പ്രചരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജനങ്ങളോടും പ്രവര്‍ത്തകരോടും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
deshabhimani 150512
No comments:
Post a Comment