Thursday, May 24, 2012

ഫസല്‍വധം: സിബിഐയുടെ രാഷ്ട്രീയ അജന്‍ഡ മറനീക്കുന്നു

സാക്ഷിയെന്ന നിലയില്‍ സമന്‍സ് നല്‍കിയവരെ പ്രതികളാക്കിമാറ്റി സിബിഐ നടത്തുന്നത് നാണംകെട്ട രാഷ്ട്രീയക്കളി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനും തലശേരി ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും സാക്ഷിയെന്ന നിലയില്‍ സമന്‍സ് നല്‍കിയ അന്വേഷണ ഏജന്‍സി പെട്ടെന്ന് ചുവടുമാറ്റിയതിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം. കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ കര്‍ശന നിര്‍ദേശപ്രകാരമാണ് ഈ ചുവടുമാറ്റമെന്ന് വ്യക്തമാവുകയാണ്. സിപിഐ എം നേതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടയില്‍, ചോദ്യംചെയ്തശേഷമേ പ്രതിയാണോയെന്ന് പറയാനാവൂ എന്നായിരുന്നു സിബിഐ നിലപാട്. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുംമുമ്പ് നേതാക്കളെ പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തുതെളവിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം നിയമവൃത്തങ്ങളിലും ചര്‍ച്ചയാവുകയാണ്. ചോദ്യംചെയ്യലോ തെളിവെടുപ്പോ ഇല്ലാതെ കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രമുഖരാഷ്ട്രീയനേതാക്കളെ പ്രതിയാക്കി മാറ്റുകയാണ് സിബിഐ.

ഫസല്‍ കേസില്‍ തുടക്കംമുതല്‍ സിബിഐ നടത്തിയ രാഷ്ട്രീയക്കളിയാണിപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്തുകയെന്ന രാഷ്ട്രീയദൗത്യവുമായാണ് ഫസല്‍ കേസ് അന്വേഷിക്കാന്‍ സിബിഐ തലശേരിയില്‍ എത്തിയത്. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ തീവ്രവാദബന്ധമുള്ള ഓഫീസര്‍ കിണഞ്ഞുശ്രമിച്ചു. പാര്‍ടിയെയും നേതാക്കളെയുംപ്രതിസ്ഥാനത്തുനിര്‍ത്താന്‍ അന്വേഷണത്തില്‍ ഒരു തെളിവും സിബിഐക്ക് ലഭിച്ചില്ലെങ്കിലും കേസിന്റെ പോക്ക് അന്നേ വ്യക്തമായിരുന്നു. സിപിഐ എം വിട്ടതിലുള്ള വിരോധംമൂലം ഫസലിനെ കൊലപ്പെടുത്തിയെന്ന "നിഗമ"ത്തിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ അന്വേഷണം അവസാനിപ്പിച്ചത്. പാര്‍ടിയില്‍ ഒരു ഘട്ടത്തിലും അംഗമായിരുന്നില്ല ഫസല്‍ എന്ന വസ്തുതയൊന്നും സിബിഐയുടെ വിധിയെഴുത്തിന് തടസമായില്ല. ചോദ്യംചെയ്യാനെന്ന പേരില്‍ മൂന്ന് പാര്‍ടി അനുഭാവികളെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. സിപിഐ എം നേതാക്കളായ കാരായി രാജനോടും കാരായി ചന്ദ്രശേഖരനോടും സാക്ഷിയെന്ന നിലയില്‍ ചോദ്യംചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പിന്നീട് സമന്‍സ് അയച്ചു. എന്നാല്‍ സിബിഐയുടെ കള്ളക്കളി വെളിപ്പെട്ടതോടെ നീതിതേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു നേതാക്കള്‍.

deshabhimani 240512

1 comment:

  1. സാക്ഷിയെന്ന നിലയില്‍ സമന്‍സ് നല്‍കിയവരെ പ്രതികളാക്കിമാറ്റി സിബിഐ നടത്തുന്നത് നാണംകെട്ട രാഷ്ട്രീയക്കളി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനും തലശേരി ഏരിയാകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും സാക്ഷിയെന്ന നിലയില്‍ സമന്‍സ് നല്‍കിയ അന്വേഷണ ഏജന്‍സി പെട്ടെന്ന് ചുവടുമാറ്റിയതിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം. കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ കര്‍ശന നിര്‍ദേശപ്രകാരമാണ് ഈ ചുവടുമാറ്റമെന്ന് വ്യക്തമാവുകയാണ്. സിപിഐ എം നേതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടയില്‍, ചോദ്യംചെയ്തശേഷമേ പ്രതിയാണോയെന്ന് പറയാനാവൂ എന്നായിരുന്നു സിബിഐ നിലപാട്. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുംമുമ്പ് നേതാക്കളെ പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തുതെളവിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം നിയമവൃത്തങ്ങളിലും ചര്‍ച്ചയാവുകയാണ്. ചോദ്യംചെയ്യലോ തെളിവെടുപ്പോ ഇല്ലാതെ കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രമുഖരാഷ്ട്രീയനേതാക്കളെ പ്രതിയാക്കി മാറ്റുകയാണ് സിബിഐ.

    ReplyDelete