Thursday, May 24, 2012
ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: പിണറായി
പെട്രോള്‍വില കുത്തനെ കൂട്ടി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോളിന് ഇത്ര വലിയ വിലവര്‍ധന. പാര്‍ലമെന്റ് സമ്മേളനം പിരിഞ്ഞ നേരത്ത് പ്രഖ്യാപിച്ച ഈ വിലവര്‍ധന ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന വിലനിയന്ത്രണ സംവിധാനം മന്‍മോഹന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞത് ആരെ സഹായിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഉപേക്ഷിച്ചശേഷം പെട്രോളിന് ഇതിനുമുമ്പ് അഞ്ചുരൂപയുടെ വര്‍ധനയാണ് ഒറ്റയടിക്കുണ്ടായത്. അതിനുമുമ്പും ശേഷവും ഇടയ്ക്കും മുറയ്ക്കും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. അന്താരാഷ്ട്രകമ്പോളത്തില്‍ വില കൂടുന്നതിനുസരിച്ച് സര്‍ക്കാരിന് അധികമായി ലഭിക്കുന്ന സെസ് വരുമാനം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയാല്‍ വില വര്‍ധിപ്പിക്കേണ്ടിവരില്ല. അത് ജനങ്ങള്‍ക്ക് ആശ്വാസമാകും. ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മൂല്യാധിഷ്ഠിത നികുതിഘടനയില്‍ മാറ്റം വരുത്തുന്നതും പ്രശ്നപരിഹാരത്തിന് ഉതകും. ഇതൊന്നും ചെയ്യാതെ, ഇപ്പോള്‍ത്തന്നെ പെരുകിയ പണപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും രൂക്ഷമാക്കിയിരിക്കുകയാണ് സര്‍ക്കാരിന്റെ എണ്ണനയം. വിലവര്‍ധനയുടെ ദൂഷ്യം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക കേരളമായിരിക്കും.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ഈ ജനദ്രോഹനടപടിക്കെതിരെ വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളം ഒറ്റമനസ്സോടെ രംഗത്തുവരണമെന്നും വിലവര്‍ധന പിന്‍വലിപ്പിക്കാന്‍ തുടര്‍പ്രക്ഷോഭം നടത്തണമെന്നും എല്ലാ വിഭാഗം ജനങ്ങളോടും പിണറായി അഭ്യര്‍ഥിച്ചു
ശക്തമായ പ്രതിഷേധം ഉയരണം: വി എസ്
പെട്രോള്‍ വില വര്‍ധനക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനയാണ് ഇപ്പോള്‍ വരുത്തിയത്. കുത്തക എണ്ണക്കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം 15 തവണയിലധികം പെട്രോളിന് വില വര്‍ധിപ്പിച്ചു. പെട്രോള്‍ വിലവര്‍ധന യാത്രക്കൂലിയിലും കടത്തുകൂലിയിലും വന്‍ വര്‍ധനയുണ്ടാക്കും. ഇപ്പോള്‍ത്തന്നെ രൂക്ഷമായ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാവും. യുപിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവേളയില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന്റെ നികുതി യുക്തിസഹമായി കുറച്ച് വിലവര്‍ധന പൂര്‍ണമായി പിന്‍വലിക്കണം. ഈ ജനവിരുദ്ധയ്ക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
ശക്തമായ പ്രതിഷേധം ഉയര്‍ത്തുക: എം വി ഗോവിന്ദന്‍
പെട്രോള്‍വില വന്‍തോതില്‍ ഉയര്‍ത്തിയ പെട്രോള്‍ കമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് കര്‍ഷകത്തൊഴിലാളികള്‍ രംഗത്തിറങ്ങാന്‍ കെഎസ്കെടിയു ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തു. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്കുനേരെയുള്ള മറ്റൊരു ഇരുട്ടടിയാണ് പെട്രോള്‍ വിലവര്‍ധന. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളുടെ തിക്തഫലമാണിത്. അടിയന്തരമായി വിലവര്‍ധന പിന്‍വലിക്കണം. ഇതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാകണമെന്നും എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 240512
Subscribe to:
Post Comments (Atom)
പെട്രോള്‍വില കുത്തനെ കൂട്ടി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോളിന് ഇത്ര വലിയ വിലവര്‍ധന. പാര്‍ലമെന്റ് സമ്മേളനം പിരിഞ്ഞ നേരത്ത് പ്രഖ്യാപിച്ച ഈ വിലവര്‍ധന ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete