Saturday, May 12, 2012
മൂന്നരക്കോടിയുടെ അനധികൃത വായ്പ: യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്
മുന്‍ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന സഹകരണ ബാങ്ക് വ്യവസ്ഥകള്‍ ലംഘിച്ച് മൂന്നരക്കോടി രൂപ സ്വകാര്യ സ്ഥാപനത്തിന് വായ്പ നല്കിയ കേസില്‍ യുഡിഎഫ് നേതാക്കളേയും കമ്പനി അധികൃതരേയും പ്രതികളാക്കി വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) സമര്‍പ്പിച്ചു. എറണാകുളത്തെ ജിയോഫ്രാങ്ക് എന്റര്‍പ്രൈസസ് സ്ഥാപനത്തിന് 2002-03ല്‍ വഴിവിട്ട് വായ്പ അനുവദിച്ച് ബാങ്കിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി എറണാകുളം റേഞ്ച് വിജിലന്‍സ് ഡിവൈഎസ്പി കെ ആര് മുരളീധരന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജി സുധാകരന് സഹകരണ മന്ത്രിയായിരിക്കെയാണ് 2007ല്‍ കേസ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്. യുഡിഎഫ് ബാങ്ക് ഭരണത്തിലുണ്ടായിരുന്നപ്പോഴാണ് റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും വ്യവസ്ഥകള്‍ പാലിക്കാതെ വായ്പ അനുവദിച്ചത്. ബ്രാഞ്ച് വഴി അപേക്ഷ സ്വീകരിക്കണമെന്ന വ്യവസ്ഥ പാലിക്കാതെ സംസ്ഥാന സഹ. ബാങ്ക് അധികൃതര്‍ നേരിട്ട് അപേക്ഷ സ്വീകരിച്ച് ഡയറക്ടര്‍ ബോര്‍ഡ് വായ്പ അനുവദിക്കുകയായിരുന്നു. ഈടായി ഭൂമിയുടെ രേഖ നല്‍കിയെങ്കിലും മൂന്നരക്കോടി രൂപയുടെ വായ്പക്ക് പര്യാപ്തമായ മൂല്യം അതിനില്ല. പുതിയ വ്യവസായം തുടങ്ങാനെന്ന പേരിലാണ് വായ്പ അനുവദിച്ചതെങ്കിലും വ്യവസായം തുടങ്ങിയില്ല. പകരം ജിയോഫ്രാങ്ക് എന്ന സ്ഥാപനത്തിന് ആക്സിസ്് ബാങ്കിലുണ്ടായിരുന്ന ബാധ്യത തീര്‍ക്കാനാണ് പണം ഉപയോഗിച്ചത്. വായ്പ യഥാസമയം തിരിച്ചടയ്ക്കുകയോ റിക്കവറി നടപടി എടുക്കുകയോ ചെയ്തതുമില്ല.
എല്‍ഡിഎഫ് ഭരണകാലത്ത് സഹകരണ മന്ത്രി സഹകരണ രജിസ്ട്രാറെക്കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംസ്ഥാന സഹ. ബാങ്കിന്റെ മുന്‍ എം ഡി വിശ്വനാഥ് സിങ്ങ് ഒന്നാം പ്രതിയായി സമര്‍പിച്ച എഫ്ഐആറില്‍ ബാങ്ക് പ്രസിഡന്റ് സിഎംപി നേതാവ് കെ ആര് അരവിന്ദാക്ഷന് അഞ്ചാം പ്രതിയും വൈസ്പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് എം പി എം കെ രാഘവന് ആറാം പ്രതിയുമാണ്. ബാങ്ക് ജനറല്‍ മാനേജര്‍ ജോണ്‍ ഡാനിയേല്‍, ജിയോഫ്രാങ്ക് മാനേജിങ് പാര്‍ട്ണര്‍മാരായ ജോര്‍ജ് അഗസ്തി, ഭാര്യ ഗീത, സഹകരണ രജിസ്ട്രാര്‍ രവീന്ദ്രരാജു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും യുഡിഎഫ് നേതാക്കളുമായ ശൂരനാട് രാജശേഖരന്, കുര്യന് ജോയി, അബ്ദുള്‍ ഹമീദ്, പി മോഹനന്, പി ആര് എന്‍ നമ്പീശന് എന്നിവരാണ് മറ്റു പ്രതികള്‍.
ഗുണ്ടാ ഭീഷണിയും അഴിമതിയും കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു
അടിമാലി: കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയിലും ഗുണ്ടാ ഭീഷണിയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് കല്ലാറും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സ്ഥാനങ്ങള്‍ രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെഎസ്യുവിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റായും കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിരിച്ചിരുന്ന അനീഷ് കല്ലാറും കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമണ് രാജിവച്ചത്.
കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് വഴക്കിന്റെ ബലിയാടായി കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ച് മര്‍ദനമേല്‍ക്കേണ്ടിവരികയും കോണ്‍ഗ്രസ് നേതാക്കളുടെ ഗുണ്ടാഭീഷണി കുടുംബത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു.കഴിഞ്ഞ 20 വര്‍ഷമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിവിധ സംഘടനകളുടെ ഭാരവാഹിയായിരുന്നു. അനീഷിനെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളായ അടിമാലി എട്ടാം വാര്‍ഡ് പ്രസിഡന്റ് കെ വി മനോജ്, ബൂത്ത് സെക്രട്ടറി സുജിത് ജോണ്‍, ഏഴാം വാര്‍ഡ് പ്രസിഡന്റ് ലിനേഷ് ദാസ്, ബൂത്ത് സെക്രട്ടറി അനീഷ് ജോസഫ്, റോജന്‍ ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 120512
Labels:
അഴിമതി,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
മുന്‍ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന സഹകരണ ബാങ്ക് വ്യവസ്ഥകള്‍ ലംഘിച്ച് മൂന്നരക്കോടി രൂപ സ്വകാര്യ സ്ഥാപനത്തിന് വായ്പ നല്കിയ കേസില്‍ യുഡിഎഫ് നേതാക്കളേയും കമ്പനി അധികൃതരേയും പ്രതികളാക്കി വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) സമര്‍പ്പിച്ചു. എറണാകുളത്തെ ജിയോഫ്രാങ്ക് എന്റര്‍പ്രൈസസ് സ്ഥാപനത്തിന് 2002-03ല്‍ വഴിവിട്ട് വായ്പ അനുവദിച്ച് ബാങ്കിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി എറണാകുളം റേഞ്ച് വിജിലന്‍സ് ഡിവൈഎസ്പി കെ ആര് മുരളീധരന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ReplyDelete