Friday, May 11, 2012
ശരിയായ പാത തിരിച്ചറിഞ്ഞ് അവര്‍ സിപിഐ എമ്മിനൊപ്പം
സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടുകള്‍ തന്നെയാണ് ശരിയെന്ന് തിരിച്ചറിഞ്ഞ് വീണ്ടും പാര്‍ടിയോടൊപ്പം അണിചേര്‍ന്ന ഇടത് ഏകോപനസമിതി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുന്നംകുളത്ത് ഉജ്വലസ്വീകരണം. സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്തതോടെ സ്വീകരണം ആവേശകരമായ അനുഭവമായി. യോഗം പിണറായി ഉദ്ഘാടനം ചെയ്തു. പാര്‍ടിയിലേക്ക് തിരിച്ചെത്തിയ ഇടത് ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡന്റ് ടി എ രണദിവെയെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രകടനത്തില്‍ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്.
പാര്‍ടി വിട്ടവരെ ശാരീരികമായല്ല രാഷ്ട്രീയമായാണ് പാര്‍ടി എന്നും നേരിട്ടിട്ടുള്ളതെന്നും അങ്ങിനെ ശരിയായ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ഒഞ്ചിയത്ത് അടക്കം ഒട്ടേറെപേര്‍ മടങ്ങിവരുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി. ടി എ രണദിവെ, സെക്രട്ടറി കെ പി പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏകോപനസമിതി ജില്ലാകമ്മിറ്റിയും 11യൂണിറ്റും നേരത്തേ പിരിച്ചുവിട്ടിരുന്നു. 150 പ്രവര്‍ത്തകരാണ് കുന്നംകുളത്ത് സിപിഐ എമ്മിലേക്ക് തിരിച്ചു വന്നത്. ഏകോപനസമിതിയെ വലതുപക്ഷ പാളയത്തിലേക്ക് നയിക്കുകയാണ് എം ആര്‍ മുരളിയും കൂട്ടരും നടത്തുന്നതെന്നും യഥാര്‍ഥ ഇടതുപക്ഷമായ സിപിഐ എമ്മിനെ തകര്‍ത്ത് കോണ്‍ഗ്രസിനെ സഹായിക്കലാണ് അവരുടെ ലക്ഷ്യമെന്നും തിരിച്ചറിഞ്ഞാണ് സമിതി പിരിച്ചുവിട്ടതെന്ന് നേതാക്കള്‍ പറഞ്ഞു. ഏകോപനസമിതിയെ മുന്‍നിര്‍ത്തി വലിയ ആക്രമണമാണ് പാര്‍ടിക്കെതിരെ വലതുപക്ഷമാധ്യമങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടിയായിരുന്നു ചൊവ്വാഴ്ചയിലെ പ്രകടനവും പൊതുയോഗവും. പാര്‍ടിയുടെ ബഹുജനാടിത്തറയ്ക്ക് ഒരു ഇളക്കവും തട്ടിക്കാന്‍ പ്രചാരണങ്ങള്‍ക്കും പാര്‍ടി വിരുദ്ധര്‍ക്കും ആയില്ലെന്ന് ജവഹര്‍ സ്ക്വയറില്‍ ചേര്‍ന്ന വമ്പിച്ച പൊതുയോഗം തെളിയിച്ചു.
പാര്‍ടി വിട്ടവരെ ആശയംകൊണ്ട് നേരിടും: പിണറായി
കുന്നംകുളം: ഒഞ്ചിയത്തുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പാര്‍ടിയില്‍നിന്നും വിട്ടുപോയവരെ രാഷ്ട്രീയമായാണ് സിപിഐ എം നേരിട്ടിട്ടുള്ളതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ജവഹര്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ അഭിപ്രായമുള്ളവരെ നിഷ്കാസനം ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന മൗഢ്യം സിപിഐ എമ്മിനില്ല. അവരുടെ നിലപാടിന്റെ പാപ്പരത്തം തുറന്നുകാണിക്കുകയാണ് ചെയ്തിട്ടുള്ളത്. പുറത്തു പോയവരില്‍ വലിയ വിഭാഗം അതു മനസ്സിലാക്കി തിരിച്ചുവന്നിട്ടുണ്ട്. ഒഞ്ചിയത്ത് ആര്‍എംപിക്ക് ബലക്ഷയം സംഭവിച്ചത് അങ്ങനെയാണ്. സിപിഐ എം ഇനിയും അത് തുടരും. കൂടുതല്‍പേര്‍ ഇനിയും പാര്‍ടിയിലേക്ക് തിരിച്ചുവരും. ആശയത്തെ ആശയംകൊണ്ടേ സിപിഐ എം നേരിടൂ. പാര്‍ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ടിക്കാവും. അതിന് ഫലവും കാണും. പാര്‍ടിയെ അപവാദം കൊണ്ടു തകര്‍ക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ലീഗില്‍ തീവ്രവാദികളുണ്ട്. അവരെ സംരക്ഷിക്കുന്ന നേതൃത്വമാണ് ലീഗിന്റേത്. അവരുടെ അഹന്തക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കോക്കസ് മുട്ടുമടക്കുകയാണ്. ഈ വിധേയത്വമാണ് കേരളത്തെ പ്രത്യേക അവസ്ഥയിലെത്തിച്ചത്. സാമുദായികമായി വിഭജിക്കപ്പെട്ട സമൂഹമായി കേരളത്തെ യുഡിഎഫ് മാറ്റിയെന്നും പിണറായി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബാബു എം പാലിശേരി എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍, ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, ഇടത് ഏകോപന സമിതി ജില്ലാഭാരവാഹിത്വം രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടി എ രണദിവെ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം ബാലാജി സ്വാഗതവും ജില്ലാകമ്മിറ്റിയംഗം ടി കെ വാസു നന്ദിയും പറഞ്ഞു. നേരത്തേ നഗരം ചുറ്റി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്ത്രീകളുടെ നീണ്ട നിരയും പ്രകടനത്തിലുണ്ടായി. ഇടത് ഏകോപനസമിതിയില്‍നിന്നും രാജിവച്ച നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രകടനത്തില്‍ ശ്രദ്ധേയമായി.
deshabhimani 110512
Labels:
ഇടതു ഏകോപനസമിതി,
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment