എയര്‍സെല്‍-മാക്സിസ് കരാറില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം നേട്ടമുണ്ടാക്കിയെന്ന ആരോപണത്തെതുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വന്‍പ്രതിഷേധം. ലോക്സഭ രണ്ട് തവണ നിര്‍ത്തിവച്ചു. മാക്സിസ് കമ്പനിയില്‍ അഞ്ചുശതമാനം ഓഹരി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കുണ്ടെന്ന് പ്രതിപക്ഷം ശൂന്യവേളയില്‍ ആരോപിച്ചു. ചിദംബരം ഇത് നിഷേധിച്ചെങ്കിലും ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഇതിനിടെ സഭാനേതാവുകൂടിയായ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതിപക്ഷത്തോട് കയര്‍ത്തതും വിവാദമായി. ക്ഷോഭിച്ചതിന് പ്രണബ് പിന്നീട് ഖേദം പ്രകടിപ്പിച്ചു.
ശൂന്യവേളയില്‍ ബിജെപിയുടെ യശ്വന്ത് സിന്‍ഹയാണ് അഴിമതിപ്രശ്നം ഉന്നയിച്ചത്. മാക്സിസ് ടെലികോം കമ്പനിയില്‍ കാര്‍ത്തി ചിദംബരത്തിന് അഞ്ചുശതമാനം ഓഹരിയുണ്ടെന്ന് സിന്‍ഹ പറഞ്ഞു. മകന് നേട്ടമുണ്ടാക്കാന്‍ എയര്‍സെല്‍- മാക്സിസ് കരാറിന് അനുമതി നല്‍കുന്നതില്‍ കേന്ദ്രം മനഃപൂര്‍വം കാലതാമസം വരുത്തിയെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ചിദംബരം ധനമന്ത്രിയായിരിക്കെയാണ് എയര്‍സെല്‍ ഓഹരി മാക്സിസ് വാങ്ങിയത്. എന്നാല്‍, ഈ ഇടപാടിന് അനുമതി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് താമസിപ്പിച്ചു. കാര്‍ത്തിക്ക് ഓഹരി ഉറപ്പിച്ചശേഷം മാത്രമാണ് അനുമതി നല്‍കിയത്- സിന്‍ഹ പറഞ്ഞു.
സഭാനേതാവ് ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതികരിക്കാന്‍ എണീറ്റെങ്കിലും പ്രതിപക്ഷപ്രതിഷേധം തുടര്‍ന്നു. കുപിതനായ പ്രണബ് തനിക്ക് ഒന്നും പറയാനില്ലെന്നും പ്രതികരിക്കില്ലെന്നും പറഞ്ഞു. മിണ്ടാതിരിക്കാന്‍ പ്രതിപക്ഷത്തോട് ആക്രോശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രണബിനെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥിതി വഷളാകുന്നുവെന്ന് മനസ്സിലാക്കിയ സ്പീക്കര്‍ മീരാകുമാര്‍ രണ്ടുവരെ സഭ നിര്‍ത്തി. രണ്ടിന് സഭയില്‍ ഹാജരായ പി ചിദംബരം പ്രതിപക്ഷ ആരോപണങ്ങള്‍ നിരാകരിച്ച് സ്വയമേവ പ്രസ്താവന നടത്തി. എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ മന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതിപക്ഷം വിയോജിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ ചിദംബരം സഭ വിടുകയും ചെയ്തു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സഭ നാലുവരെ നിര്‍ത്തി. പ്രണബ് നാലിന് സഭയിലെത്തിയാണ് ക്ഷോഭിച്ചതില്‍ ഖേദിക്കുന്നുവെന്ന് അറിയിച്ചത്.
deshabhimani 110512
No comments:
Post a Comment