Friday, May 18, 2012
അഞ്ചുകണ്ടി ക്വട്ടേഷന്‍: അന്വേഷണം മുടന്തുന്നു
കശ്മീര്‍ തീവ്രവാദക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കൊള്ള നടത്തിയ കേസിന്റെ അന്വേഷണം നിലയ്ക്കുന്നു. കണ്ണൂര്‍ സിഐയായിരുന്ന പി സുകുമാരന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണിത്. കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് കേസ് പാതിവഴിയിലായത്. കണ്ണൂര്‍ സിഐ മാറിയതോടെ വളപട്ടണം സിഐക്കാണ് ചുമതല. ഇദ്ദേഹം ചുമതല എടുത്തതല്ലാതെ കേസ് അന്വേഷണം ആരംഭിച്ചില്ല. സംസ്ഥാനസര്‍ക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കണമെന്ന് നിര്‍ദേശിച്ചതും പരിഗണിച്ചില്ല.
കോഴിക്കോട് ഇരട്ട ബോംബ് സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ഹാലിം, പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച തടിയന്റവിടെ ഷമീം എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കൊള്ള നടത്തിയത്. അഞ്ചുകണ്ടി തയ്യില്‍ സ്വദേശികളായ യു കെ ഷഹറാസ്, കട്ടറൗഫ്, മുനീര്‍ എന്നിവര്‍ റിമാന്‍ഡിലാണ്. യൂത്ത് ലീഗ് താവക്കര ഈസ്റ്റ് ശാഖാ ഭാരവാഹിയായ അഞ്ചുകണ്ടിയിലെ സമീര്‍, ഹാലിം, മണങ്ങ് ഷമീര്‍ തുടങ്ങിയവരെയാണ് പൊലീസ് തെരയുന്നത്. കേസിലുള്‍പ്പെട്ടവരുടെ കേന്ദ്രം അഞ്ചുകണ്ടിയിലെ മുസ്ലിംലീഗ് ഓഫീസാണ്. പിടിയിലായ കട്ടറൗഫിന്റെ കുറ്റസമ്മതമൊഴിപ്രകാരം ഈ ഓഫീസ് പരിസരം റെയ്ഡ് ചെയ്തപ്പോള്‍ വാളുകള്‍ ലഭിച്ചിരുന്നു. ഒളിവിലുള്ള ചില പ്രതികളെ സംരക്ഷിക്കുന്നതും ലീഗുകാരാണ്. കണ്ണൂര്‍ നഗരസഭ ഭാരവാഹിയായ ലീഗ് നേതാവാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ജില്ലാസമ്മേളനം കലക്കാന്‍ മുസ്ലിംലീഗ് ഉപയോഗിച്ചത് ഈ ക്വട്ടേഷന്‍ സംഘത്തെയാണ്. ഒരു ലീഗ് എംഎല്‍എ അടക്കമുള്ളവര്‍ പ്രതികളെ രക്ഷിക്കാന്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. തീവ്രവാദക്കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് സിഐക്ക് മാറ്റം ലഭിച്ചത്.
ക്വട്ടേഷന്‍ സംഘത്തെ വിട്ടയച്ച നടപടി വിവാദമായി
കായംകുളം: യുവാക്കളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തതില്‍ പിടിയിലായ ക്വട്ടേഷന്‍സംഘത്തെ വിട്ടയച്ച പൊലീസ് നടപടി വിവാദമായി. പന്തല്‍ജോലി കഴിഞ്ഞ് മടങ്ങിയ യുവാക്കളെ പനയന്നാര്‍കാവ് ക്ഷേത്രത്തിന് സമീപത്തായി ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു. സംഭവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട നാലുപേരെ പൊലീസ് പിടികൂടി. റെയ്ഡില്‍ അക്രമത്തിന് ഉപയോഗിച്ച് മാരകായുധങ്ങളും മറ്റും പിടിച്ചെടുത്തു. കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളില്‍നിന്നും മൊഴിയെടുത്ത് പൊലീസ് കേസെടുത്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിടികൂടിയ പ്രതികളെ ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വിട്ടയക്കുകയായിരുന്നു. അക്രമിസംഘത്തില്‍നിന്നും മാരകായുധങ്ങളടക്കം കണ്ടെത്തിയിട്ടും ദുര്‍ബലമായ വകുപ്പിട്ടാണ് കേസെടുത്തത്.
deshabhimani 180512
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
കശ്മീര്‍ തീവ്രവാദക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കൊള്ള നടത്തിയ കേസിന്റെ അന്വേഷണം നിലയ്ക്കുന്നു. കണ്ണൂര്‍ സിഐയായിരുന്ന പി സുകുമാരന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണിത്. കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് കേസ് പാതിവഴിയിലായത്. കണ്ണൂര്‍ സിഐ മാറിയതോടെ വളപട്ടണം സിഐക്കാണ് ചുമതല. ഇദ്ദേഹം ചുമതല എടുത്തതല്ലാതെ കേസ് അന്വേഷണം ആരംഭിച്ചില്ല. സംസ്ഥാനസര്‍ക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കണമെന്ന് നിര്‍ദേശിച്ചതും പരിഗണിച്ചില്ല
ReplyDelete