Monday, May 14, 2012
സിപിഐ എം വനിതാ ബ്രാഞ്ച് സെക്രട്ടറിക്ക് കോണ്‍ഗ്രസുകാരുടെ വധഭീഷണി
വീട്ടില്‍ കയറി അതിക്രമം:
ബന്തടുക്ക: കൊടുവാളുമായി വീട്ടില്‍ കയറി സിപിഐഎം വനിതാ ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധഭീഷണി. സിപിഐ എം പതാക നശിപ്പിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാണ് ബന്തടുക്ക ലോക്കലിലെ മലാങ്കുണ്ട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ബന്തടുക്ക ഫസ്റ്റ് മേഖലാ വൈസ് പ്രസിഡന്റുമായ പി ആര് ഉഷയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച രാത്രി പത്തോടെ ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. ബേഡകം പൊലീസില്‍ രണ്ടുതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
വീട്ടിയാടിയില് സ്ഥാപിച്ചിരുന്ന സിപിഐ എം പതാക കഴിഞ്ഞ എട്ടിന് രാത്രി തീവച്ച് നശിപ്പിച്ചിരുന്നു. പതാക നശിപ്പിച്ച മാറാട്ടുകുളം സെബാസ്റ്റ്യന്റെ മകന് ജസ്റ്റിന്, പുതിയേടം ആന്റണിയുടെ മകന് ജോര്‍ജ്കുട്ടി എന്നിവര്‍ക്കെതിരെ ബ്രാഞ്ച് സെക്രട്ടറിയായ ഉഷ ബേഡകം പൊലീസില്‍ പരാതി നല്കി. പരാതി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ വഴിനടക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ജസ്റ്റിനും ജോര്‍ജ്കുട്ടിയും ഉഷയെ ഭീഷണിപ്പെടുത്തി. വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി തന്നെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും ഉഷ പരാതി നല്കി. അവരെ വിളിച്ചുവരുത്തി പ്രശ്നം സംസാരിച്ച് തീര്‍ക്കാമെന്ന നിലയിലാണ് പൊലീസ് മറുപടി പറഞ്ഞത്. ശനിയാഴ്ച രാത്രി പത്തോടെയാണ് കൊടുവാളുമായി വീട്ടില്‍ കയറി വധഭീഷണി മുഴക്കിയത്. പൊലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണമെന്നും കാലും കൈയും തല്ലിയൊടിക്കുമെന്നും വഴി നടക്കാന്‍ അനുവദിക്കില്ലെന്നും കൊന്നുകളയുമെന്നുമൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭര്‍ത്താവിന്റെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് കുടുംബത്തെ ജീവിക്കാനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു. ബേഡകം പൊലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ എഎസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഞായറാഴ്ച രാവിലെ വഴിയില്‍വച്ചും ഭീഷണിമുഴക്കി.
പെന്ഷന് പ്രായം വര്‍ധനവിനെതിരെ ഡിവൈഎഫ്ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് വയറ്റത്ത് ചവിട്ടി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് മംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളിലെ സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞ ഉഷ ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. ഞായറാഴ്ച സംഭവങ്ങള്‍ വിവരിച്ച് വീണ്ടും ബേഡകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് കാസര്‍കോട് എസ്എംഎസ് ഡിവൈഎസ്പിക്കും പരാതി നല്കി.
deshabhimani 140512
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
കൊടുവാളുമായി വീട്ടില്‍ കയറി സിപിഐഎം വനിതാ ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധഭീഷണി. സിപിഐ എം പതാക നശിപ്പിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനാണ് ബന്തടുക്ക ലോക്കലിലെ മലാങ്കുണ്ട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ബന്തടുക്ക ഫസ്റ്റ് മേഖലാ വൈസ് പ്രസിഡന്റുമായ പി ആര് ഉഷയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച രാത്രി പത്തോടെ ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. ബേഡകം പൊലീസില്‍ രണ്ടുതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
ReplyDelete