Tuesday, May 15, 2012

ഈ പോസ്റ്ററുകള്‍ സ്പോണ്‍സര്‍ ചെയ്തത്...


നുണവാര്‍ത്തകള്‍ ഏശുന്നില്ലെന്ന് കണ്ടതോടെ പോസ്റ്റുകള്‍ പതിപ്പിച്ച് വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വരുത്താന്‍ ചാനല്‍വക നീക്കം. കൂലിക്ക് ആളുകളെ ഇറക്കിയാണ് വാര്‍ത്താ നിര്‍മാണം. സംഭവങ്ങള്‍ സ്വയം സൃഷ്ടിക്കുക- തുടര്‍ന്ന് വാര്‍ത്തയാക്കുക എന്ന രൂപത്തില്‍ ആക്ഷന്‍ മാധ്യമപ്രവര്‍ത്തനമാണ് അരങ്ങേറുന്നത്. ഈ പുത്തന്‍ മാതൃകയാണ് പാലേരിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിയുടെ വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച സംഭവവും തുടര്‍ന്നുള്ള വാര്‍ത്തകളും. കൂലിക്കാരെ വച്ച് പോസ്റ്റര്‍ ഒട്ടിക്കുക, പിറകേ ചെന്ന് വാര്‍ത്തയാക്കുക... ഈ തന്ത്രമാണ് ചാനല്‍ പയറ്റിയത്.

വീടിനു മുന്നിലെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചത് ദക്ഷിണാമൂര്‍ത്തിയും പാലേരിക്കാരും അറിയുന്നത് ഇന്ത്യാവിഷന്‍ ചാനലില്‍ നിന്നാണ്. രാവിലെ ആറരക്കാണ് ചാനല്‍വണ്ടി പാലേരിയിലെ വീട്ടിന് മുന്നിലെത്തുന്നത്. അതിനു തൊട്ടുമുമ്പ് ബൈക്കില്‍ രണ്ടുപേര്‍ പോകുന്നു. ഇവര്‍ പോസ്റ്ററൊട്ടിക്കുന്നു, ചാനല്‍ ചിത്രീകരിക്കുന്നു. ഉടന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗത്തിന്റെ വീട്ടിനു മുന്നില്‍ പോസ്റ്ററെന്ന വാര്‍ത്ത ബ്രേക്കിങ് ന്യൂസായി ഒഴുകി. മറ്റുചാനലുകളും ഇത് പകര്‍ത്തി നുണവാര്‍ത്ത ആവര്‍ത്തിച്ചു. കോഴിക്കോട് നഗരത്തിലാണ് ഇന്ത്യാവിഷന് ക്യാമറായൂണിറ്റുള്ളത്. ഇവര്‍ ആറരക്കാണ് പാലേരിയിലെത്തി വാര്‍ത്ത "ചിത്രീകരിക്കു"ന്നത്. ആറരക്ക് പാലേരിയിലെത്തണമെങ്കില്‍ പുലര്‍ച്ചെ നാലരക്കെങ്കിലും കോഴിക്കോട്ടുനിന്ന് പുറപ്പെടണം. അപ്പോള്‍ കുറഞ്ഞത് നാലിനെങ്കിലും വിവരംകിട്ടണം. പോസ്റ്റര്‍ പതിക്കലും വാര്‍ത്തയാക്കലും ഈ ചാനലിന്റെ പൂര്‍വചരിത്രത്തിലും ഉണ്ടായത് അറിയുമ്പോഴാണ് സംശയം. 2007-ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായിരുന്നു വേദി. തളാപ്പിനടുത്തുള്ള അഴീക്കോടന്‍ സ്മാരകത്തിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചതായായിരുന്നു അന്നത്തെ വാര്‍ത്ത. ചാനല്‍ലേഖകന്‍ പോസ്റ്ററൊട്ടിക്കുന്നത് നാട്ടുകാരും ചില പാര്‍ടിപ്രവര്‍ത്തകരും കണ്ടു. ഇക്കുറി പോസ്റ്ററൊട്ടിക്കാന്‍ കൂലിക്കാരെ ഏര്‍പ്പാടാക്കി.

deshabhimani 150512

1 comment:

  1. നുണവാര്‍ത്തകള്‍ ഏശുന്നില്ലെന്ന് കണ്ടതോടെ പോസ്റ്റുകള്‍ പതിപ്പിച്ച് വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വരുത്താന്‍ ചാനല്‍വക നീക്കം. കൂലിക്ക് ആളുകളെ ഇറക്കിയാണ് വാര്‍ത്താ നിര്‍മാണം. സംഭവങ്ങള്‍ സ്വയം സൃഷ്ടിക്കുക- തുടര്‍ന്ന് വാര്‍ത്തയാക്കുക എന്ന രൂപത്തില്‍ ആക്ഷന്‍ മാധ്യമപ്രവര്‍ത്തനമാണ് അരങ്ങേറുന്നത്. ഈ പുത്തന്‍ മാതൃകയാണ് പാലേരിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിയുടെ വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച സംഭവവും തുടര്‍ന്നുള്ള വാര്‍ത്തകളും. കൂലിക്കാരെ വച്ച് പോസ്റ്റര്‍ ഒട്ടിക്കുക, പിറകേ ചെന്ന് വാര്‍ത്തയാക്കുക... ഈ തന്ത്രമാണ് ചാനല്‍ പയറ്റിയത്.

    ReplyDelete