"ഭര്‍ത്താവ് കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് ഇരുപത്തഞ്ചാം വയസ്സില്‍ എനിക്ക് വിധവയാകേണ്ടിവന്നത്. എല്ലാവരോടും സ്നേഹത്തോടെമാത്രം പെരുമാറിയ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് ദിവസം കോണ്‍ഗ്രസുകാര്‍ ക്രൂരമായാണ് കൊന്നത്. അദ്ദേഹം ജീവന് തുല്യം സ്നേഹിച്ച പാര്‍ടിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കും. ഞങ്ങളെ പാര്‍ടിയില്‍നിന്ന് മാറ്റാന്‍ ആര്‍ക്കും കഴിയില്ല. പാര്‍ടി വിടണമെന്ന് പറയുന്നവര്‍ പാര്‍ടിശത്രുക്കളുടെ ഒറ്റുകാരാണെന്ന് തിരിച്ചറിയാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ട്."- ചീമേനി രക്തസാക്ഷി എം കോരന്റെ ഭാര്യ പി വി നന്ദിനിയുടെ ഉറച്ച വാക്കുകളാണിത്. മൂത്തമകന് നാലരവയസ്സും ഇളയ മകന് രണ്ടര വയസ്സും ഉള്ളപ്പോഴാണ് നന്ദിനി വിധവയായത്.
ചിമേനിയില്‍ കോണ്‍ഗ്രസിന്റെ കൊലക്കത്തിക്ക് ഇരയായവരുടെ കുടുംബത്തിന് പറയാനുള്ളത് ഒരേ വാചകങ്ങളാണ്. 1987 മാര്‍ച്ച് 23, തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ഓഫീസിലിരുന്ന് വോട്ടിന്റെ കണക്ക് കൂട്ടിക്കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ ഒരു പ്രകോപനവും ഇല്ലാതെയാണ് മാരകായുധങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങുന്ന ക്രിമിനല്‍സംഘം പാഞ്ഞടുത്തത്. രക്ഷപ്പെടാന്‍ കതകടച്ച പ്രവര്‍ത്തകരെ തീയിട്ടും കല്ലെറിഞ്ഞും പുറത്ത് ചാടിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. സമാനതകളില്ലാത്ത ക്രൂരതയാണ് ചീമേനിയില്‍ ഉണ്ടായത്. സമാധാനത്തിന്റെ അപ്പോസ്തലന്‍ ചമഞ്ഞുനടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രതികളെ സംരക്ഷിച്ചത് ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വവും.
സ്വന്തം മകനെ കണ്‍കുളിര്‍ക്കെ കാണാന്‍പോലും അനുവദിക്കാതെയാണ് സി കോരനെ കോണ്‍ഗ്രസുകാര്‍ കൊന്നൊടുക്കിയത്. ആ കോണ്‍ഗ്രസിനുവേണ്ടി പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ എന്ത് വിലകൊടുത്തും പ്രതിരോധിക്കണമെന്ന് ഇരുപതാം വയസ്സില്‍ വിധവയാകേണ്ടിവന്ന നാരായണി പറഞ്ഞു. മകന്‍ അനുരാജിനെ പ്രസവിച്ച് മൂന്നുമാസം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ ദിവസമായിരുന്നു അത്. "കന്നിവോട്ട് ചെയ്ത് വീട്ടില്‍ വന്നു. വൈകിട്ട് ചീമേനിയില്‍ എന്തോ കുഴപ്പം ഉണ്ടെന്ന് അറിഞ്ഞു. പിറ്റേ ദിവസം വൈകിട്ട് കോരേട്ടന്റെ ചേതനയറ്റ ശരീരം വീട്ടില്‍ എത്തിച്ചപ്പോഴാണ് എനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞത്." നാരായണി നിറകണ്ണുകളോടെ പറഞ്ഞു. മഹത്തായ ആശയത്തിനുവേണ്ടിയാണ് അദ്ദേഹം മരിച്ചത്. ആ പാര്‍ടിക്കൊപ്പം ഞാനും എന്റെ മകനും എന്നും ഉണ്ടാകും. ഉറച്ച സ്വരത്തില്‍ നാരായണി പറഞ്ഞു.
"എന്റെ ഗതി മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് പ്രാര്‍ഥന. എല്ലാവരോടും സ്നേഹത്തോടെമാത്രം പെരുമാറിയിരുന്ന അദ്ദേഹത്തിന് എല്ലാം പാര്‍ടിയായിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗം എന്ന നിലയിലാണ് കുഞ്ഞിക്കണ്ണേട്ടന്‍ കയ്യൂരില്‍നിന്ന് ചീമേനിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പോയത്. 16 വയസ്സുള്ള മകള്‍ക്കും എനിക്കും ഉണ്ടായിരുന്ന ഏക ആശ്രയമാണ് കോണ്‍ഗ്രസുകാര്‍ തല്ലിക്കെടുത്തിയത്. വോട്ട് ചെയ്തശേഷം മകളെ ആശുപത്രിയില്‍ കാണിക്കണമെന്ന് പറഞ്ഞാണ് അന്ന് വീട്ടില്‍നിന്ന് പോയത്. പനിയുണ്ടായിരുന്ന മകളെ പയ്യന്നൂര്‍ ആശുപത്രിയില്‍ കാണിച്ച് വരുമ്പോള്‍ ബസില്‍നിന്നാണ് അറിയുന്നത് ചീമേനിയില്‍ എന്തോ കുഴപ്പം ഉണ്ടെന്ന്. ഏറ്റുകുടുക്കയില്‍നിന്ന് ബസ് തിരിച്ച് വിട്ടു. ഞാനും മോളും നീലേശ്വരം വഴി ചായ്യോത്ത് എത്തി. അവിടെ എത്തുമ്പോള്‍ ഇന്ന് കയ്യൂര്‍ക്ക് പോകേണ്ട എന്ന് വീട്ടുകാര്‍ പറഞ്ഞതിനാല്‍ അവിടെ തങ്ങി. പിറ്റേദിവസം കടവ് കടന്ന് വീട്ടിലെത്തുമ്പോഴാണ് കണ്ണേട്ടന്‍ എന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞത്." തേങ്ങിക്കരഞ്ഞാണ് ചീമേനി രക്തസാക്ഷി കെ വി കുഞ്ഞിക്കണ്ണന്റെ ഭാര്യ കാര്‍ത്യായനി 25 കൊല്ലം മുമ്പ് നടന്ന കോണ്‍ഗ്രസ് ക്രൂരത ഓര്‍ത്തത്. കണ്ണേട്ടന്‍ ജീവനേക്കാളധികം സ്നേഹിച്ച പാര്‍ടിയെ ഒരിക്കലും കൈവിടില്ലെന്ന് കാര്‍ത്യായനി പറഞ്ഞു.
"എന്റെ മുന്നിലിട്ടാണ് അവര്‍ അച്ഛനെ വെട്ടിയും കുത്തിയും കൊന്നത്. തീ ആളിപ്പടരുന്ന ഓഫീസിന്റെ ഉള്ളിലായിരുന്നു അച്ഛനും ജ്യേഷ്ഠന്‍ കുമാരനും ഞാനും. മറ്റുള്ളവരെ രക്ഷിക്കാനാണ് അച്ഛന്‍ ജനലിലൂടെ പുറത്തേക്ക് ചാടിയത്. ചാടിയ ഉടനെ ചുറ്റും നിന്ന കോണ്‍ഗ്രസുകാര്‍ വെട്ടുന്നതും കുത്തുന്നതുമാണ് കണ്ടത്. ഇതിനിടയില്‍ എന്നെയും ചേട്ടനെയും ആരോ പുറത്തേക്ക് തള്ളി രക്ഷപ്പെട്ടോ എന്ന് പറഞ്ഞു. വീണുകിടക്കുന്ന അച്ഛനെയും കടന്ന് ഓടുമ്പോള്‍ എന്റെ തലയ്ക്കും വെട്ടി. ആശുപത്രിയിലായ എനിക്ക് അച്ഛന്റെ മൃതദേഹംപോലും കാണാന്‍ കഴിഞ്ഞില്ല. ചേട്ടനും പരിക്ക് പറ്റി ആശുപത്രിയിലായി". ചീമേനി രക്തസാക്ഷി ആലവളപ്പില്‍ അമ്പുവിന്റ മകന്‍ ഗംഗാധരന്റെ വാക്കുകളാണിത്. അന്ന് ഗംഗാധരന് 19 വയസ്സായിരുന്നു. പാര്‍ടി അനുഭാവിയായിരുന്ന അമ്പുവിനെ പാര്‍ടി പ്രവര്‍ത്തനത്തിന് സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് കൊന്നത്. "തന്നെയും നാലു സഹോദരങ്ങളെയും അമ്മയെയും അനാഥരാക്കിയത് കോണ്‍ഗ്രസുകാരാണ്. അന്നു കിടപ്പിലായ അമ്മ പാറു രണ്ട് വര്‍ഷം കഴിഞ്ഞ് മരിച്ചു. ഞങ്ങള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസ് ക്രൂരതയ്ക്ക് ഒരിക്കലും മാപ്പ് നല്‍കില്ല. അച്ഛന്‍ വിശ്വസിച്ച പാര്‍ടിയെ സംരക്ഷിക്കാന്‍ എക്കാലവും ഒപ്പം ഉണ്ടാകും." പഞ്ചായത്ത് ജീവനക്കാരന്‍കൂടിയായ ഗംഗാധരന്‍ പറഞ്ഞു.
deshabhimani 250512
"ഭര്‍ത്താവ് കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് ഇരുപത്തഞ്ചാം വയസ്സില്‍ എനിക്ക് വിധവയാകേണ്ടിവന്നത്. എല്ലാവരോടും സ്നേഹത്തോടെമാത്രം പെരുമാറിയ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് ദിവസം കോണ്‍ഗ്രസുകാര്‍ ക്രൂരമായാണ് കൊന്നത്. അദ്ദേഹം ജീവന് തുല്യം സ്നേഹിച്ച പാര്‍ടിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കും. ഞങ്ങളെ പാര്‍ടിയില്‍നിന്ന് മാറ്റാന്‍ ആര്‍ക്കും കഴിയില്ല. പാര്‍ടി വിടണമെന്ന് പറയുന്നവര്‍ പാര്‍ടിശത്രുക്കളുടെ ഒറ്റുകാരാണെന്ന് തിരിച്ചറിയാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ട്."- ചീമേനി രക്തസാക്ഷി എം കോരന്റെ ഭാര്യ പി വി നന്ദിനിയുടെ ഉറച്ച വാക്കുകളാണിത്. മൂത്തമകന് നാലരവയസ്സും ഇളയ മകന് രണ്ടര വയസ്സും ഉള്ളപ്പോഴാണ് നന്ദിനി വിധവയായത്.
ReplyDelete