Saturday, May 19, 2012

നായനാര്‍ ദിനാചരണം ഇന്ന്; അനുസ്മരണറാലി കാരാട്ട് ഉദ്ഘാടനംചെയ്യും

അതുല്യവും സര്‍വാദരണീയവുമായ നേതൃസാന്നിധ്യമായി ജനഹൃദയങ്ങള്‍ കീഴടക്കിയ ഇ കെ നായനാര്‍ക്ക് നാട് ശനിയാഴ്ച സ്മരണാഞ്ജലി അര്‍പ്പിക്കും. എട്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും വിപുലമായ അനുസ്മരണ പരിപാടികളുണ്ടാകും. ജന്മനാടായ കല്യാശേരിയില്‍ വൈകിട്ട് നടക്കുന്ന അനുസ്മരണ റാലിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കും. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ രാവിലെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തും. നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. പുഷ്പാര്‍ച്ചനക്ക് മുന്നോടിയായുള്ള പ്രകടനം രാവിലെ എട്ടിന് സ്റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിക്കും. വൈകിട്ട് നാലിന് ധര്‍മശാല കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയര്‍മാര്‍ച്ചും കീച്ചേരി, ധര്‍മശാല എന്നിവിടങ്ങളില്‍നിന്ന് പ്രകടനവും തുടങ്ങും. കല്യാശേരിയിലെ അനുസ്മരണ സമ്മേളനത്തില്‍ ഇ പി ജയരാജന്‍, ജില്ലാസെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎല്‍എ എന്നിവരും സംസാരിക്കും.

deshabhimani 190512

1 comment:

  1. അതുല്യവും സര്‍വാദരണീയവുമായ നേതൃസാന്നിധ്യമായി ജനഹൃദയങ്ങള്‍ കീഴടക്കിയ ഇ കെ നായനാര്‍ക്ക് നാട് ശനിയാഴ്ച സ്മരണാഞ്ജലി അര്‍പ്പിക്കും. എട്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും വിപുലമായ അനുസ്മരണ പരിപാടികളുണ്ടാകും. ജന്മനാടായ കല്യാശേരിയില്‍ വൈകിട്ട് നടക്കുന്ന അനുസ്മരണ റാലിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കും.

    ReplyDelete