മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് സംസ്ഥാന താല്പ്പര്യങ്ങള്ക്കെതിരാണെന്ന് ധനമന്ത്രിയും കേരളകോണ്‍ഗ്രസ് എം ലീഡറുമായ കെ എം മാണി. പുതിയ അണക്കെട്ട് പണിയാന്‍ തമിഴ്നാടുമായി സമവായ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ട മാണി പുതിയ അണക്കെട്ടെന്ന നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിനോട് ഒരുതരത്തിലും യോജിക്കാനാകില്ല. അണക്കെട്ട് സുരക്ഷിതമാണെന്ന സൂചന പോലും അപകടകരമാണ്. പാര്‍ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം മന്ത്രി പി ജെ ജോസഫിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. മന്ത്രി പി ജെ ജോസഫിനെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. സമിതി അംഗം ജസ്റ്റിസ് കെ ടി തോമസിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു.
എന്നാല്‍, ജോസഫ് കടുത്ത എതിര്‍പ്പ് തുടരുകയായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയെ തിരുത്തി കെ എം മാണിയും രംഗത്തുവന്നത്. ചപ്പാത്തില്‍ സമരസമിതി നടത്തുന്ന സമരവുമായി പാര്‍ടി സഹകരിക്കുന്നുണ്ടെന്ന് മാണി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിക്കും കേന്ദ്ര നിലപാടിനുമായി സംസ്ഥാനം കാത്തിരിക്കുകയാണ്. കേരളത്തിന്റെ സുരക്ഷിത വികസന പദ്ധതിയായി അണക്കെട്ടിനെ കാണണം. അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേന്ദ്രജല കമീഷനും റൂര്‍ക്കി ഐഐടി പഠനവും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ടിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. പുതിയ ഡാം എന്ന ആവശ്യത്തില്‍ പുനരാലോചനയില്ല- മാണിയും ജോസഫും വ്യക്തമാക്കി. അണക്കെട്ട് ദുര്‍ബലമാണെന്ന കേരളത്തിന്റെ നിലപാട് ഉന്നതാധികാരസമിതിയെ ബോധ്യപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാറിനു കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് തമിഴ്നാടിന്റെ വാദം ബലപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഉണ്ടായത്. ഘടനാപരമായും ഭൗമശാസ്ത്രപരമായും അണക്കെട്ട് സുരക്ഷിതമാണെന്ന് ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു.
deshabhimani 120512

ReplyDelete