Tuesday, May 15, 2012

ജാതി വികാരമിളക്കാന്‍ വ്യാജ വാര്‍ത്തയുമായി മാതൃഭൂമി


ക്ഷേത്രത്തില്‍ ജാതി സംഘടനയുടെ യോഗം നടത്തുന്നത് വിശ്വാസികളും ക്ഷേത്രക്കമ്മിറ്റിയംഗങ്ങളും തടഞ്ഞതിനെ സിപിഐ എം അക്രമമാക്കി മാതൃഭൂമിയുടെ വ്യാജ വാര്‍ത്ത. പരിയാരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ എന്‍എസ്എസ് കരയോഗം രൂപീകരണയോഗം നടത്തുന്നത് ക്ഷേത്രക്കമ്മിറ്റി അംഗങ്ങള്‍ എതിര്‍ത്തതാണ് എന്‍എസ്എസ് കരയോഗ സമ്മേളനം സിപിഐ എം കലക്കി; മാതൃഭൂമി ലേഖകനെ മര്‍ദിച്ചുവെന്ന് തിങ്കളാഴ്ച മാതൃഭൂമി വാര്‍ത്ത ചമച്ചത്.

ഞായറാഴ്ച ഉച്ചക്ക് മാതൃഭൂമി പ്രാദേശിക ലേഖകന്‍ അനില്‍ പയ്യമ്പള്ളി ക്ഷേത്രത്തില്‍ കരയോഗ രൂപീകരണയോഗം വിളിച്ചു. എല്ലാ വിഭാഗക്കാരും അംഗങ്ങളായുള്ള കമ്മിറ്റിയുടെ കീഴിലുള്ള ക്ഷേത്രത്തില്‍ കമ്മിറ്റിയുടെയോ ക്ഷേത്രം ഊരാളന്റെയോ സമ്മതമില്ലാതെ യോഗം നടത്തരുതെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ കമ്മിറ്റിയംഗങ്ങളുള്‍പ്പെടെയുള്ള വിശ്വാസികളും മാതൃഭൂമി ലേഖകനും തമ്മില്‍ തര്‍ക്കമായതിനെ തുടര്‍ന്ന് യോഗം നടത്താനാകാതെ പിരിയുകയായിരുന്നു. ഈ സംഭവത്തെയാണ് എന്‍എസ്എസ് യോഗം സിപിഐ എം കലക്കി പ്രവര്‍ത്തകരെയും മാതൃഭൂമി ലേഖകനെയും മര്‍ദിച്ചുവെന്ന് കള്ളക്കഥയാക്കി മാതൃഭൂമി പ്രസിദ്ധീകരിച്ചത്. പ്രദേശത്ത് സാമുദായിക പ്രശ്നമുണ്ടാക്കുന്നതിനും സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുകമെന്ന ലക്ഷ്യത്തോടെയുമാണ് പത്രം വാര്‍ത്ത നല്‍കിയത്. സിപിഐ എമ്മിന്റെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിലെത്തിയ സംഘം യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തല്ലിയോടിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കള്ളപ്രചാരണം പത്ര ധര്‍മത്തിന് ചേരാത്തതാണെന്ന് സിപിഐ എം മട്ടന്നൂര്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 150512

1 comment:

  1. ക്ഷേത്രത്തില്‍ ജാതി സംഘടനയുടെ യോഗം നടത്തുന്നത് വിശ്വാസികളും ക്ഷേത്രക്കമ്മിറ്റിയംഗങ്ങളും തടഞ്ഞതിനെ സിപിഐ എം അക്രമമാക്കി മാതൃഭൂമിയുടെ വ്യാജ വാര്‍ത്ത. പരിയാരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ എന്‍എസ്എസ് കരയോഗം രൂപീകരണയോഗം നടത്തുന്നത് ക്ഷേത്രക്കമ്മിറ്റി അംഗങ്ങള്‍ എതിര്‍ത്തതാണ് എന്‍എസ്എസ് കരയോഗ സമ്മേളനം സിപിഐ എം കലക്കി; മാതൃഭൂമി ലേഖകനെ മര്‍ദിച്ചുവെന്ന് തിങ്കളാഴ്ച മാതൃഭൂമി വാര്‍ത്ത ചമച്ചത്.

    ReplyDelete