Tuesday, May 15, 2012
സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല: കാരാട്ട്
ആക്രമണത്തിലൂടെ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അത്തരക്കാര്‍ക്ക് നിരാശപ്പെടേണ്ടിവരുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എമ്മിനു നേരെ ആക്രമണമുണ്ടായപ്പോഴെല്ലാം ജനങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്. ആക്രമങ്ങളും അടിച്ചമര്‍ത്തലുകളും ജനകീയ പിന്തുണയോടെ തരണം ചെയ്താണ് രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായി സിപിഐ എം വളര്‍ന്നത്- സിപിഐ എം ഉത്തര 24 പര്‍ഗാനാസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുമുതല്‍ സംസ്ഥാനത്താകെ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത അക്രമമാണ് നടക്കുന്നത്. ഒരു വര്‍ഷത്തിനകം 63 ഇടതുമുന്നണി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ക്ക് അക്രമംമൂലം സ്വന്തം നാടുപേക്ഷിച്ച് പോകേണ്ടി വന്നു. 1970കളില്‍ സംസ്ഥാനം നേരിട്ട കറുത്ത ദിനങ്ങളെ ഓര്‍മപ്പെടുത്തുന്ന അനുഭവങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ജനാധിപത്യ അധികാരങ്ങള്‍ ധ്വംസിക്കപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയുംചെയ്യുന്നു. ദീര്‍ഘകാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടത്തില്‍ രാജ്യത്താകെയുള്ള ഇടതുപക്ഷ ജനാധിപത്യശക്തികള്‍ ബംഗാള്‍ ജനതയ്ക്കൊപ്പം അണിനിരക്കും. ജനജീവിതം ദുരിതത്തിലാക്കുന്ന നയങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്വാതന്ത്രത്തിനുശേഷം ഉണ്ടായിട്ടില്ലാത്ത അഴിമതിയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്നത്. ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ ചീഞ്ഞുനാറുമ്പോഴും ജനങ്ങള്‍ പട്ടിണി കിടക്കേണ്ടിവരുന്നു. എല്ലാവര്‍ക്കും ന്യായവില ഷോപ്പുകള്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യണമെന്ന് ഇടതുപക്ഷം നിരന്തരമായി ആവശ്യപ്പെടുന്നെങ്കിലും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല-കാരാട്ട് പറഞ്ഞു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമത്തിനും കൊലപാതകത്തിനും യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും എതിരായി സിപിഐ എം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആയിരുന്നു പൊതുയോഗം.
deshabhimani 150512
Subscribe to:
Post Comments (Atom)

ReplyDelete