Saturday, May 19, 2012
മുസ്ലിംലീഗ് ക്രിമിനലിന് മര്‍ദനം കള്ളപ്രചാരണത്തിന് പിന്നില്‍ ദുഷ്ടലാക്ക്: സിപിഐ എം
ചേലക്കര: നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുസ്ലിംലീഗ് അംഗം റഫീക്ക് ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദികള്‍ സിപിഐ എമ്മാണെന്ന പ്രചാരണം ദുഷ്ടലാക്കോടെ ചിലര്‍ നടത്തുന്നതാണെന്ന് സിപിഐ എം ചേലക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. റഫീക്കിനെ ആക്രമിച്ചതില്‍ സിപിഐ എമ്മിന് ഒരു ബന്ധവുമില്ല. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സിപിഐ എമ്മില്‍ നിന്ന് ഇയാളെ പുറത്താക്കിയതാണ്. മദ്യപിച്ച് സംഘം ചേര്‍ന്ന് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നത് ഇയാളുടെ പതിവാണ്. കാളിയാറോഡ് നേര്‍ച്ച, അന്തിമഹാകാളന്‍കാവ് വേല തുടങ്ങിയ ആഘോഷ വേളകളില്‍മദ്യപിച്ച് ഇയാള്‍ പ്രശ്നം ഉണ്ടാക്കുന്നതും സ്ഥിരമാണ്. തങ്ങള്‍ക്ക് വിദ്വേഷമുള്ളവരെ വാഹനങ്ങളില്‍ കടത്തി റഫീക്കും സംഘവും മര്‍ദിച്ച് വഴിയില്‍ത്തള്ളുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നിലധികം തവണ ജയിലില്‍ കിടന്ന ഇയാള്‍ ചേലക്കര എസ്ഐയെ ആക്രമിച്ച കേസിലും പ്രതിയാണ്.
കഴിഞ്ഞ ദിവസം നടന്ന ആക്രമത്തിന്റെ തലേദിവസം റഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘം മേപ്പാടം സെന്ററിലെ ഓട്ടോഡ്രൈവറെ ചേലക്കരയിലെ ബാറില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചിരുന്നു. ഇത്തരത്തില്‍ നിരന്തരം ക്രിമിനല്‍ പ്രവര്‍ത്തനം നടത്തി ഗുണ്ടാലിസ്റ്റിലും പെട്ട ഇയാളുടെ പ്രവര്‍ത്തനത്തില്‍ സഹികെട്ടവര്‍ ചെയ്ത നടപടിയെ സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാനാണ് ശ്രമം. ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്‍ വധത്തിലെന്നതുപോലെ ഇവിടേയും നുണപ്രചാരണവും ദുഷ്ടലാക്കുമാണ് ഒരുകൂട്ടം മാധ്യമങ്ങളും നടത്തുന്നത്. ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സ്ഥാനമാനങ്ങള്‍ പണസമ്പാദനത്തിന് ഉപയോഗിക്കുകയും മദ്യപിച്ച് സംഘം ചേര്‍ന്ന് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിനാണ് റഫീക്കിനെതിരെ പാര്‍ടി നടപടിയെടുത്തത്. ചേലക്കര വില്ലേജ് ഓഫീസറെ ഓഫീസില്‍ക്കയറി മര്‍ദിച്ചതിനെത്തുടര്‍ന്നാണ് പാര്‍ടിയില്‍ നിന്നും പുറത്താക്കിയത്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ചേലക്കരയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് അറിയാം. സംഭവത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത ജനങ്ങള്‍ തിരിച്ചറിയുമെന്നും സിപിഐ എം ചേലക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 190512
Labels:
നുണപ്രചരണം
Subscribe to:
Post Comments (Atom)
നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുസ്ലിംലീഗ് അംഗം റഫീക്ക് ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദികള്‍ സിപിഐ എമ്മാണെന്ന പ്രചാരണം ദുഷ്ടലാക്കോടെ ചിലര്‍ നടത്തുന്നതാണെന്ന് സിപിഐ എം ചേലക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. റഫീക്കിനെ ആക്രമിച്ചതില്‍ സിപിഐ എമ്മിന് ഒരു ബന്ധവുമില്ല. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സിപിഐ എമ്മില്‍ നിന്ന് ഇയാളെ പുറത്താക്കിയതാണ്. മദ്യപിച്ച് സംഘം ചേര്‍ന്ന് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നത് ഇയാളുടെ പതിവാണ്. കാളിയാറോഡ് നേര്‍ച്ച, അന്തിമഹാകാളന്‍കാവ് വേല തുടങ്ങിയ ആഘോഷ വേളകളില്‍മദ്യപിച്ച് ഇയാള്‍ പ്രശ്നം ഉണ്ടാക്കുന്നതും സ്ഥിരമാണ്. തങ്ങള്‍ക്ക് വിദ്വേഷമുള്ളവരെ വാഹനങ്ങളില്‍ കടത്തി റഫീക്കും സംഘവും മര്‍ദിച്ച് വഴിയില്‍ത്തള്ളുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നിലധികം തവണ ജയിലില്‍ കിടന്ന ഇയാള്‍ ചേലക്കര എസ്ഐയെ ആക്രമിച്ച കേസിലും പ്രതിയാണ്.
ReplyDelete