Saturday, April 17, 2010

ലാവലിന്‍ പൊളിഞ്ഞ കള്ളങ്ങള്‍ - ഫ്ലാഷ് ബാക്ക്

ലാവലിന്‍ കേസില്‍ പിണറായിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സി.ബി.ഐ സത്യവാങ്ങ്മൂലം സമര്‍പ്പിച്ച ഈ അവസരത്തില്‍ ലാവലിന്‍ കേസിലെ വിവിധ ആരോപണങ്ങളും അവയുടെ നിജസ്ഥിതിയും അക്കമിട്ടു നിരത്തുകയാണിവിടെ. കേരളം കണ്ട ഏറ്റവും വലിയ അഴിമതി എന്നതില്‍ നിന്ന് ഇറെഗുലാരിറ്റി ഉണ്ട് എന്ന വാദത്തിലേക്ക് തിരുവഞ്ചൂരു രാധാകൃഷ്ണന്‍ പീപ്പിള്‍സ് ചാനലില്‍ മാറുന്നതും കണ്ടു. തങ്ങള്‍ ഇറെഗുലാരിറ്റിയെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളുവത്രെ. മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന നുണകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് തിരുവഞ്ചൂരിന്റെ പുത്തന്‍ വാദഗതി കേട്ടാല്‍ ചിരി നിര്‍ത്താന്‍ പ്രയാസമായിരിക്കും. സി.പി.എം നിലപാട് ശരിയായിരുന്നുവെന്ന് ഒരിക്കല്‍കൂടി വ്യക്തമാകുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ഉയര്‍ത്തെഴുന്നേല്‍ക്കാനിരുന്നിരുന്നതായിരുന്നു ലാവലിന്‍ കഥ സി.ബി.ഐയുടെ സത്യവാങ്ങ്മൂലത്തോടെ ഇനി അതുണ്ടാവാനിടയില്ലെന്ന് കരുതാം.

malayal.am എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ലാവലിന്‍ ആരോപണങ്ങളും വസ്തുതകളും എന്ന കുറിപ്പില്‍ നിന്ന്...

1. ടെക്നിക്കാലിയ കടലാസുകമ്പനിയാണ്

യാഥാര്‍ത്ഥ്യം: ടെക്നിക്കാലിയ ഇന്ത്യയിലും ഗള്‍ഫുരാജ്യങ്ങളിലും പല പ്രശസ്ത ഗ്രൂപ്പുകള്‍ക്കും കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഗവണ്മെന്റ് മുന്‍‌കൈയില്‍ പണിത ആശുപത്രികളുടെ കോണ്ട്രാക്റ്റ് പോലും കിട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ രാമചന്ദ്ര മെഡിക്കല്‍ കോളെജും സായിബാബയുടെ ആശുപത്രികളുമടക്കം പണിതിട്ടുണ്ട്.

2. പിണറായി വിജയന്റെ പത്നി കമലാ വിജയന് ടെക്നിക്കാലിയയില്‍ ഓഹരി പങ്കാളിത്തമുണ്ട്

യാഥാര്‍ത്ഥ്യം: ഇല്ല. കമ്പനിയുടെ ഉടമസ്ഥതാ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാണ്.

കേരളത്തില്‍ ടെക്നിക്കാലിയയെ കൊണ്ടുവന്നത് 1993ല്‍ പരിയാരം കോളെജിന്റെ പണിക്കാണ്. കൊണ്ടുവന്നത് അന്ന് സഹകരണവകുപ്പു മന്ത്രിയായിരുന്ന എംവി രാഘവനും മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും ചേര്‍ന്നാണ്. മെഡിക്കല്‍ കോളെജിന്റെ ബില്‍ഡിംഗ് പണിതീരുന്ന കാലം വരെയും എംവിആര്‍ ഭരണത്തിലുണ്ടായിരുന്നു, ആദ്യം കരുണാകരന്റെയും പിന്നെ ആന്റണിയുടെയും ആശീര്‍വാദത്തോടെ.

3. സിംഗപ്പൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്നൊരു കമ്പനി പിണറായിക്കുണ്ട്

യാഥാര്‍ത്ഥ്യം: ആദായ നികുതി വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് ഇത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇല്ലാത്ത കമ്പനിയുടെ വല്ലാത്ത പേരാണ് കമലാ ഇന്റര്‍നാഷണല്‍.

4. ലാവലിന്‍ കരാറിലാണ് ആദ്യമായി ഒരു വൈദ്യുതിക്കാരാറിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിക്ക് ധനസഹായം ലഭ്യമാകുന്നത്, ഇത് ക്രമവിരുദ്ധമാണ്

യാഥാര്‍ത്ഥ്യം: അല്ല. കുറ്റ്യാടി പദ്ധതിയുമായി ബന്ധപ്പെട്ട് സിവി പത്മരാജന്റെ കാലത്താണ് ആദ്യമായി ഒരു ആശുപത്രിയുടെ ആശയം ഉണ്ടാവുന്നത്. ഇത് ക്രമവിരുദ്ധമല്ലതാനും.

5. ലാവലിന്‍ കരാറ് ഒപ്പിട്ടത് പിണറായിയാണ്

യാഥാര്‍ത്ഥ്യം: അല്ല. യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറിന്റെ അനുബന്ധമായ സപ്ലൈ കരാര്‍ മാത്രമാണ് പിണറായി ഒപ്പിട്ടത്. ആദ്യ കരാറില്‍ തന്നെ സാധന സാമഗ്രികളുടെ വിലവിവരമൊക്കെ കാണിച്ച് ഒരു നീണ്ട പട്ടിക ലാവലിന്‍ സമര്‍പ്പിച്ചിരുന്നു. ഇതു മറച്ചു വച്ചിട്ടാണ് ലാവലിന്‍ വെറും കണ്‍സള്‍ട്ടന്റായിരുന്നുവെന്നും അവരെ സപ്ലൈയറാക്കിയത് പിണറായിയുടെ കരാറാണെന്നും ആരോപണമുണ്ടായത്. എഞ്ചിനിയറിങ് സ്പെസിഫിക്കേഷനും സാധനങ്ങളുടെ സ്ഥാപനവും വിലയുടെ റേയ്ഞ്ചും അടക്കം എല്ലാം ചേര്‍ത്തുള്ള കരാറായിരുന്നു അത്. ഈ കരാറില്‍ നിന്ന് പിന്നാക്കം പോകാനാകുമായിരുന്നില്ല എന്ന് കാര്‍ത്തികേയന്‍ തന്നെ നിയമസഭയില്‍ സമ്മതിച്ചിരുന്നു.

6. സിഏജി പറയുന്നത് 374 കോടി സംസ്ഥാനത്തിനു അങ്ങനെതന്നെ നഷ്ടപ്പെട്ടു എന്നാണ്. അതിനായി അവര്‍ ആശ്രയിക്കുന്നത് 2001-2004 കാലത്തെ വൈദ്യുതി ഉല്‍പ്പാദനക്കണക്കുകളാണ്

യാഥാര്‍ത്ഥ്യം: സിഏജിയുടെ കണക്ക് തെറ്റാണ്. വൈദ്യുതി ഉല്പാദനവും ചെലവും കണക്കാക്കിയത് ശരിയായിട്ടല്ല എന്ന് കാണിച്ച് വൈദ്യുതി വകുപ്പ് ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് കേസന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം കോടതിയിലെത്തിയപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ചതുമാണ്. എന്നാല്‍ അതിന്റെ പുറത്ത് വാദം വന്നില്ല. മറ്റ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് കോടതി സിബിഐക്ക് കേസ് വിട്ടത്.

സിഏജി പറയുന്ന തുകയുടെ നഷ്ടം വന്നു എന്ന് സിബിഐ കണ്ടെത്തിയിട്ടേ ഇല്ല. സിബിഐയുടെ അന്വേഷണത്തില്‍ ആകെ 86 കോടിയുടെ നഷ്ടമാണ് ഈ പദ്ധതിയില്‍ കേരളത്തിനുണ്ടായത്. അതാകട്ടെ ലാവലിന്‍ ആശുപത്രിക്കായി പിരിച്ചു തരാമെന്ന് പറഞ്ഞ 103 കോടിയുടെ ബാക്കി തുകയും.

7. മുഖ്യ കരാറിന്റെ ഭാഗമാക്കാതെ ആശുപത്രിയുടെ കരാറ് വേറേ ആക്കി ഒപ്പിട്ടത് അവിഹിതമാണ്

യാഥാര്‍ത്ഥ്യം: അല്ല. മുഖ്യ കരാറിന്റെ ഭാഗമേ ആയിരുന്നില്ല ആശുപത്രിയെ സംബന്ധിച്ച ധാരണ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കനേഡിയന്‍ സംഭാവനയായിട്ടാണ് ലാവലിന്‍ ആശുപത്രിയുടെ തുക പിരിച്ചു തരാം എന്ന് ധാരണാപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. അത് വൈദ്യുതി കരാറുമായി നേരിട്ട് ബന്ധപ്പെടുത്താവുന്നതല്ല. അതുകൊണ്ടുതന്നെ അതിനു വേറേ കരാര്‍ ഉണ്ടാക്കി. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ 12 കോടിയോളം രൂപയ്ക്ക് ആശുപത്രിയുടെ പ്രാഥമിക പണികളും നടത്തിയിട്ടുണ്ട്.

8. ഈ കരാര്‍ ലാവലിനു കൊടുത്തത് കൂടിയ തുകയ്ക്കാണ്, ബാലാനന്ദന്‍ കമ്മറ്റിയുടെ ശുപാര്‍ശയനുസരിച്ച് പൊതുമേഖലാ സ്ഥാപനമായ ഭെല്‍ (BHEL) ഇതേ ജോലി 100 കോടി രൂപയ്ക്ക് ചെയ്തുതരാം എന്ന് പറഞ്ഞിരുന്നു

യാഥാര്‍ത്ഥ്യം: ഇല്ല ബാലാന്ദന്‍ കമ്മറ്റിയുടെ ശുപാര്‍ശയില്‍ അങ്ങനെ ഒരു ഭാഗമേ ഇല്ല. ഭെല്‍ കമ്പനി അങ്ങനെ ഒരു വാഗ്ദാനവും നടത്തിയിട്ടുമില്ല. ബാലാനന്ദന്‍ ആകെ ശുപാര്‍ശ ചെയ്തത് ഈ പദ്ധതി നവീകരിക്കുന്നതിനു പകരം അറ്റകുറ്റപ്പണികള്‍ ചെയ്ത് അല്പകാലം കൂടി തള്ളിക്കൊണ്ട് പോകാന്‍ നോക്കണം എന്ന് മാത്രമാണ്. അറ്റകുറ്റപ്പണിക്ക് കുറഞ്ഞ തുകയേ ആവശ്യമാകുന്നുള്ളൂ. അതേ സമയം ഉപകരണങ്ങള്‍ മാറുന്നതുള്‍പ്പെടെയുള്ള പൂര്‍ണ്ണമായ നവീകരണത്തിന് ആ തുക മതിയാകില്ല. എന്നാല്‍ താത്ക്കാലികമായി അറ്റകുറ്റപ്പണി ചെയ്താലും കുറച്ചുവര്‍ഷങ്ങള്‍ക്കകം പദ്ധതി നവീകരിക്കേണ്ടി വരുമെന്നത് ഉറപ്പായിരുന്നു. അങ്ങനെ രണ്ടു ചെലവ് വരുത്തിവയ്ക്കുന്നതിനേക്കാള്‍ അപ്പോള്‍ തന്നെ നവീകരണം നടത്തുന്നതാണ് നല്ലതെന്ന തീരുമാനം ജി കാര്‍ത്തികേയന്റേതായിരുന്നു. ബാലാനന്ദന്റെ ശുപാര്‍ശ വരുന്നതിനും മാസങ്ങള്‍ മുന്‍പേ തന്നെ കാര്‍ത്തികേയന്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടുകഴിഞ്ഞിരുന്നു.

അതേ സമയം ഭെല്‍ കമ്പനി 100 കോടിക്ക് നവീകരണക്കരാര്‍ ഏറ്റെടുക്കാമെന്ന് വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അനൌദ്യോഗികമായിട്ടായിരുന്നു അതു സംബന്ധിച്ച ചര്‍ച്ചകളെന്നും ചില മുന്‍‌കാല സേവ് സിപിഎം ഫോറംകാര്‍ പറഞ്ഞു നടക്കുന്നു. എന്നാല്‍ ഭെല്‍ അങ്ങനെ പറഞ്ഞതായി ഔദ്യോഗിക രേഖയുമില്ല, ബാലാനന്ദന്‍ കമ്മറ്റി ശുപാര്‍ശയിലുമില്ല.

9. ലാവലിന്‍ കരാറിനെ എതിര്‍ത്തതിനാണ് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതിയത്

യാഥാര്‍ത്ഥ്യം: അല്ല. സഹകരണ ബാങ്കുകളുടെ ട്രഷറി നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു കമന്റായിരുന്നു അത് എന്ന് കൌമുദി 1998 കാലത്ത് റിപ്പോട്ട് ചെയ്തതാണ്. വൈദ്യുതി വകുപ്പിനൊപ്പം സഹകരണവകുപ്പും പിണറായിയാണ് കൈകാര്യം ചെയ്തിരുന്നത്. ഈ വാര്‍ത്തയെ മനോരമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വളച്ചൊടിച്ച് ലാവലിന്‍ വിഷയത്തില്‍ ഫയലിലെഴുതിയ കുറിപ്പാണതെന്ന കള്ളക്കഥ ചമച്ചത്. തെളിവായി ഹാജരാക്കിയതാവട്ടെ, വരദാചാരിയുടെ വാക്കുകളും.

കടപ്പാട് : malayal.am

6 comments:

  1. ലാവലിന്‍ കേസില്‍ പിണറായിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സി.ബി.ഐ സത്യവാങ്ങ്മൂലം സമര്‍പ്പിച്ച ഈ അവസരത്തില്‍ ലാവലിന്‍ കേസിലെ വിവിധ ആരോപണങ്ങളും അവയുടെ നിജസ്ഥിതിയും അക്കമിട്ടു നിരത്തുകയാണിവിടെ. കേരളം കണ്ട ഏറ്റവും വലിയ അഴിമതി എന്നതില്‍ നിന്ന് ഇറെഗുലാരിറ്റി ഉണ്ട് എന്ന വാദത്തിലേക്ക് തിരുവഞ്ചൂരു രാധാകൃഷ്ണന്‍ പീപ്പിള്‍സ് ചാനലില്‍ മാറുന്നതും കണ്ടു. തങ്ങള്‍ ഇറെഗുലാരിറ്റിയെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളുവത്രെ. മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന നുണകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് തിരുവഞ്ചൂരിന്റെ പുത്തന്‍ വാദഗതി കേട്ടാല്‍ ചിരി നിര്‍ത്താന്‍ പ്രയാസമായിരിക്കും. സി.പി.എം നിലപാട് ശരിയായിരുന്നുവെന്ന് ഒരിക്കല്‍കൂടി വ്യക്തമാകുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ഉയര്‍ത്തെഴുന്നേല്‍ക്കാനിരുന്നിരുന്നതായിരുന്നു ലാവലിന്‍ കഥ സി.ബി.ഐയുടെ സത്യവാങ്ങ്മൂലത്തോടെ ഇനി അതുണ്ടാവാനിടയില്ലെന്ന് കരുതാം.

    ReplyDelete
  2. ഇനി ഇപ്പോൾ സി.പി.എം വിരുദ്ധർ നാക്കു വടിപ്പ് നിർത്തും. ദിവസവും രാവിലെ മുതൽ ലാവ്ലിൽ ലാവ്ലിൽ എന്നു പറയണമെങ്കിൽ നാക്ക് തിരിയണ്ടേ? ഇനിയിപ്പോൾ അതു വേണ്ടല്ലോ. സി.ബി.ഐ കേന്ദ്ര ഏജൻസി ആയിപ്പോയി. ഇപ്പോൽ ഭരിക്കുന്നത് കോൺഗ്രസ്സും. അതുകൊണ്ട് ഇനിയിപ്പോൾ സി.ബി.ഐക്കാരെ ഭരണം കൊണ്ട് സ്വാധീനിച്ചെന്നും ഒന്നും പറയാനാകില്ല.പഴയ പത്രങ്ങൾ ആലുകൾ വലിച്ചു കിറി കളഞ്ഞിട്ടുണ്ടാകും. പക്ഷെ ബ്ലോഗുകളിൽ അതെല്ലാം ഇപ്പോഴും കിടപ്പുണ്ട്. ഹോ, എന്തെല്ലാം വാദഗതികളാണ് ലാവ്ലിൽ ലാവ്ലിൻ എന്നുപറഞ്ഞ് പിണറായിക്കെതീരെ ഉന്നയിച്ചത്. സംഘടിതമായ ആ ആക്രമണങ്ങൾ ഏതൊരു ഗുണ്ടാ ആക്രമണങ്ങളെയും വെല്ലുന്നതായിരുന്നു. എവിടെ സിൻഡിക്കേറ്റുകൾ? മതിയായില്ലേ? എവിടെ മതിയാകാൻ! മാർക്സിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ചവർ ഇനിയും ഇത്തരം വൃത്തികെട്ട കളികൾ കളിച്ചുകൊണ്ടേയിരിക്കും.

    ReplyDelete
  3. പട്ടികൾ ഇനിയും കുരച്ചുകൊണ്ടേയിരിക്കും. ഇപ്പോൾ തന്നെ മാ‍ധ്യമങ്ങൾ വിഷയം മാറ്റി തുടങ്ങി.ഇനി പഴയതൊക്കെ ചോദിച്ചാൽ എന്തു ലാവ്ലിൻ ഏതു ലാവ്ലിൻ എന്നായിരിക്കില്ല അതിലൊക്കെ എന്തൊക്കെയോ ഉണ്ടെന്നു തന്നെയായിരിക്കും മാർക്സിസ്റ്റു വിരുദ്ധർ ഇനിയും പറയുക! ഭൂ!

    ReplyDelete
  4. ഇവിടെ വീരനും മാതൃഭൂമിയും മനോരമയും സമ്മതം നിര്‍മ്മിക്കുന്ന വ്യാപാരത്തില്‍ ഏര്‍പ്പെട്ട മറ്റു വണിക്ക് മാഫ്യങ്ങളും ഉള്ളിടത്തോളം ഇനിയും 'കഥകള്‍' ഇറങ്ങും സുഹൃത്തേ.ഇപ്പൊ തന്നെ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ടു ടി പത്രങ്ങളിലും മര്‍ഡോക്ക്,മുനീര്‍വിഷന്‍,അച്ചായന്‍ ചാനലുകളും ശ്രദ്ധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും.മര്‍മ്മ പ്രധാനമായ രണ്ടു കാര്യങ്ങള്‍ പ്രസ്തുത വാര്‍ത്ത കൊടുത്തപ്പോഴും മുക്കി.ഒന്ന്,ഈ നന്ദകുമാറിനോട് തന്നെ ചോദ്യം ചെയ്തപ്പോള്‍ പണമിടപാടിന്റെ കൃത്യമായ തെളിവുകള്‍ കയ്യിലുണ്ടെങ്കി തരാന്‍ പറഞ്ഞിരുന്നു എന്നും ടിയാന്റെ കയ്യില്‍ ‍ഒന്നും ഇല്ലായിരുന്നു എന്നും സീ.ബി.ഐ കോടതിയില്‍ പറഞ്ഞു.അത് ഈ ചെറ്റ മാഫ്യങ്ങള് മുക്കി. പിന്നെ ആയിരം(സോറി നൂറു )സിങ്ങപ്പൂര് ദുഫായി യാത്ര "കഥ'കള്ളമാണെന്നും സീ ബി ഐക്ക് പറയേണ്ടി വന്നു.ഇതും തത്സംബന്ധ വാര്‍ത്തയില്‍ നിന്ന്മുക്കി.കൂട്ടത്തില്‍ മറ്റുചില സ്ഥിരം പല്ലവികള്‍, ഗൂഡാലോചന ചപ്പുചവറുകള് മസാല ആയി ചേര്‍ത്തു വാര്‍ത്തയില്‍.
    ഇങ്ങനെ പലതും മുക്കിയാണ് ഇവര് പിടിച്ചു നില്‍ക്കുന്നത്.അല്ലെങ്കില്‍ നാളെ ഒരക്ഷരം ഇതിനെ പറ്റി പറയാനോ എഴുതാനോ വയ്യാതാകും.അതുകൊണ്ട് കഥകള് ഇനിയും ഇറങ്ങും.വരദാചാരിത്തല ഈ മാഫ്യങ്ങളില് ഒഴിഞ്ഞു പോയി.ആ തല ഓടിയ വഴിക്ക് പുല്ലു മുളക്കില്ല.നാണവുമില്ല മാനവുമില്ല, എന്നാലെന്താ പുതിയ ആശാരിത്തലകള് വരും.

    ReplyDelete
  5. നന്ദകുമാരന്റെ ഓരോ ഭാവനാവിലാസവും സത്യമെന്ന മട്ടില്‍ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് വന്ന ഗതികേടിലെ മറ്റൊരേട് കൂടി. എത്രാമത്തെ തവണയാണ് നന്ദകുമാരന്റെ താല്പര്യഹര്‍ജികളില്‍ പൊതുവായൊന്നുമില്ലെന്ന് തെളിയുന്നത്. കടവൂരാനൊക്കെ കിടുങ്ങിത്തുടങ്ങിക്കാണും.

    ReplyDelete
  6. ഇനിയെത്ര പവനാഴികള്‍ ശവമാകാന്‍ കിടക്കുന്നു...ഹിഹിഹി :)

    ReplyDelete