'അഭിമാന'ഹത്യക്കെതിരെ നിയമം വേണം: സിപിഐ എം
'അഭിമാന'ഹത്യയും ജാതിപഞ്ചായത്തും ഇല്ലാതാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് സിപിഐ എം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹരിയാനയില്‍ ജാതിപഞ്ചായത്തിന്റെ തീരുമാനമനുസരിച്ച് അഭിമാനഹത്യ നടത്തിയവര്‍ക്കെതിരെ കോടതി വധശിക്ഷ വിധിച്ച സാഹചര്യത്തിലാണ് സിപിഐ എം മുഖവാരികയായ 'പീപ്പിള്‍സ് ഡെമോക്രസി' ഈ ആവശ്യം ആവര്‍ത്തിച്ചത്. ഭരണഘടനയ്ക്കെതിരായ ജാതിപഞ്ചായത്ത് നിയമവിരുദ്ധമാക്കണം. യുവതികള്‍ക്കും യുവാക്കള്‍ക്കും ഇഷ്ടത്തിനനുസരിച്ചുള്ള വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം അനുവദിക്കേണ്ടത് എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും കടമയാണ്. ജാതിപഞ്ചായത്തിന്റെ ക്രൂരതയും സ്ത്രീവിരുദ്ധ സമീപനവും അവസാനിപ്പിക്കണം. ഇത്തരം സാമൂഹ്യ തിന്മകള്‍ക്കെതിരെ അവബോധം വളര്‍ത്തേണ്ടത് പുരോഗമന രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ കടമയാണ്. 'അഭിമാന'ഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കിയ കര്‍ണാല്‍ സെഷന്‍ കോടതിയുടെ ഉത്തരവ് സാമൂഹ്യതിന്മകള്‍ തടയാന്‍ ഹരിയാന സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന് സിപിഐ എം വിശ്വാസം പ്രകടിപ്പിച്ചു. തലസ്ഥാന നഗരിക്ക് സമീപമാണ് ജാതിപഞ്ചായത്തും അഭിമാനഹത്യയും മറ്റും നടക്കുന്നത്. മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്കുശേഷവും ഇത്തരം സാമൂഹ്യതിന്മകള്‍ തുടരുകയാണ്. പൊലീസിന്റെയും ഭരണവിഭാഗത്തിന്റെയും പിന്തുണയും ഇതിനുണ്ട്. ഹരിയാനയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ലോക്ദളും മറ്റും ജാതിപഞ്ചായത്തിനെയും മറ്റും സ്വന്തം വോട്ടുബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ എതിര്‍ക്കുന്നില്ല. ഇത്തരം തിന്മകള്‍ക്കെതിരെ എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സിപിഐ എമ്മും ജനാധിപത്യ മഹിളാ അസോസിയേഷനും-മുഖപ്രസംഗം വ്യക്തമാക്കി.
ഈ വിഷയത്തിലെ പ്രസക്തമായ ഒരു പോസ്റ്റ്
നീതിയുടെ ബലിപീഠം
. ഭരണഘടനയ്ക്കെതിരായ ജാതിപഞ്ചായത്ത് നിയമവിരുദ്ധമാക്കണം. യുവതികള്‍ക്കും യുവാക്കള്‍ക്കും ഇഷ്ടത്തിനനുസരിച്ചുള്ള വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം അനുവദിക്കേണ്ടത് എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും കടമയാണ്. ജാതിപഞ്ചായത്തിന്റെ ക്രൂരതയും സ്ത്രീവിരുദ്ധ സമീപനവും അവസാനിപ്പിക്കണം. ഇത്തരം സാമൂഹ്യ തിന്മകള്‍ക്കെതിരെ അവബോധം വളര്‍ത്തേണ്ടത് പുരോഗമന രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ കടമയാണ്.
ReplyDelete