Friday, April 30, 2010

ഭൂമാഫിയ രംഗത്ത് : പാപ്പിനിശേരിയില്‍ കണ്ടല്‍ നശീകരണം

ഭൂമാഫിയ രംഗത്ത് : പാപ്പിനിശേരിയില്‍ കണ്ടല്‍ നശീകരണം വീണ്ടും

പാപ്പിനിശേരി: പാപ്പിനിശേരിയില്‍ കണ്ടല്‍കാടുകള്‍ നശിപ്പിക്കുന്നത് വ്യാപകമായി. വളപട്ടണം പാലത്തിന് പടിഞ്ഞാറ് പാപ്പിനിശേരി- പഴയങ്ങാടി റോഡ് ജങ്ഷനടുത്തുള്ള കണ്ടലുകളാണ് കഴിഞ്ഞദിവസം രാത്രി മുതല്‍ വീണ്ടും വെട്ടി നശിപ്പിക്കാന്‍ തുടങ്ങിയത്. ഹര്‍ത്താല്‍ ദിനത്തില്‍ അര്‍ധരാത്രിക്കുശേഷവും ബുധനാഴ്ച രാത്രിയും കണ്ടലുകള്‍ മുറിച്ചുമാറ്റി. വനംവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തി. പടര്‍ന്ന് പന്തലിച്ച് വലിയ വൃക്ഷമായി വളര്‍ന്ന പത്തോളം കണ്ടല്‍ മരങ്ങളാണ് വാള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയത്. ഇതിന് സമീപത്തായി ചതുപ്പ്നിലം നികത്തിയിട്ടുണ്ട്. കുന്നിടിച്ച്കൊണ്ടുവരുന്ന ചരലാണ് ചതുപ്പ് നികത്താന്‍ ഉപയോഗിക്കുന്നത്. ചിറക്കലിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതും തീരദേശസംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതുമായ ചതുപ്പാണ് അനധികൃതമായി നികത്തുന്നത്. ചതുപ്പ്പ്രദേശം നികത്തി പറമ്പാക്കി മറിച്ചുവില്‍ക്കാനുള്ള ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മുസ്ളിംലീഗ്, കോണ്‍ഗ്രസ് പാര്‍ടികളുടെ പിന്തുണയോടെയാണ് ഇവിടെ ഭൂമാഫിയ പിടിമുറുക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കണ്ടല്‍ സംരക്ഷണത്തിന്റെ ഭാഗമായി ഇക്കോ ടൂറിസം സൊസൈറ്റി കണ്ടല്‍ തീം പാര്‍ക്ക് പരിസരത്തും വളപട്ടണം പുഴയോരത്തും വ്യാപകമായി കണ്ടല്‍ചെടികള്‍ നട്ട്പിടിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് ജീവികളുടെ ആവാസവ്യവസ്ഥക്കും പരിസ്ഥിതിക്കും പോറലേല്‍പിച്ച് കണ്ടല്‍ നശിപ്പിക്കുന്നത്. ഇക്കോ ടൂറിസം സൊസൈറ്റിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഘങ്ങള്‍ കണ്ടല്‍ നശിപ്പിച്ച സംഭവത്തില്‍ മൌനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്.

ദേശാഭിമാനി 30042010

2 comments:

  1. പാപ്പിനിശേരിയില്‍ കണ്ടല്‍കാടുകള്‍ നശിപ്പിക്കുന്നത് വ്യാപകമായി. വളപട്ടണം പാലത്തിന് പടിഞ്ഞാറ് പാപ്പിനിശേരി- പഴയങ്ങാടി റോഡ് ജങ്ഷനടുത്തുള്ള കണ്ടലുകളാണ് കഴിഞ്ഞദിവസം രാത്രി മുതല്‍ വീണ്ടും വെട്ടി നശിപ്പിക്കാന്‍ തുടങ്ങിയത്. ഹര്‍ത്താല്‍ ദിനത്തില്‍ അര്‍ധരാത്രിക്കുശേഷവും ബുധനാഴ്ച രാത്രിയും കണ്ടലുകള്‍ മുറിച്ചുമാറ്റി. വനംവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തി. പടര്‍ന്ന് പന്തലിച്ച് വലിയ വൃക്ഷമായി വളര്‍ന്ന പത്തോളം കണ്ടല്‍ മരങ്ങളാണ് വാള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയത്. ഇതിന് സമീപത്തായി ചതുപ്പ്നിലം നികത്തിയിട്ടുണ്ട്. കുന്നിടിച്ച്കൊണ്ടുവരുന്ന ചരലാണ് ചതുപ്പ് നികത്താന്‍ ഉപയോഗിക്കുന്നത്.

    ReplyDelete
  2. The biggest real estate mafia in Kerala is not anyone else, that is CPI(M). CPI (M) is protecting all the mafia group.

    ReplyDelete