Wednesday, April 28, 2010

കീശക്ക് കനമുള്ളവര്‍ യൂത്ത് കോണ്‍ഗ്രസിലേക്ക് വരിക!

കീശയ്ക്ക് കനമുണ്ടെങ്കില്‍ യൂത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം

തൊഴിലില്ലാത്ത യുവാക്കളുടെ സംഘടനയായ യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയിലേക്കു മത്സരിക്കാന്‍ നോമിനേഷന്‍ ഫീസ് അടക്കേണ്ടത് 100 രൂപ. മണ്ഡലം കമ്മറ്റിയായാല്‍ അത്- 500 രൂപയാണ്. നിയമസഭാമണ്ഡലം - 1500, പാര്‍ലമെന്റ് മണ്ഡലം - 3500 സംസ്ഥാന കമ്മിറ്റിയിലേക്കു മത്സരിക്കാന്‍ 7500 രൂപ എന്നിങ്ങനെയാണ് നോമിനേഷന്‍ ഫീസ്. ഇത് താങ്ങാനാവുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. കോണ്‍ഗ്രസ് അംഗത്വത്തിന് മൂന്നു രൂപ മാത്രമുള്ളപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തിന് 15 രൂപ അടക്കണം. അതും പേരാതെ അപേക്ഷാഫോറം ഇന്റര്‍നെറ്റില്‍നിന്ന് ഡൌലോഡ് ചെയ്തെടുക്കണം.

ഏതായാലും അംഗത്വഫീസും നോമിഷേന്‍ ഫീസുമായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് അഞ്ചുകോടി രൂപയിലേറെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബൂത്തുതലത്തില്‍ അഞ്ചും ബാക്കി കമ്മിറ്റികളിലേക്ക് 10 ഉം ഭാരവാഹികളെ വീതമാണ് തെരഞ്ഞെടുക്കേണ്ടത്. ഒരു ബൂത്തില്‍ അഞ്ചു സ്ഥാനത്തേക്ക് 10 പേര്‍ മത്സരിച്ചാല്‍തന്നെ 20,508 ബൂത്തിലായി നോമിനേഷന്‍ ഫീസ് ഇനത്തില്‍ 2.05 കോടി രൂപ ലഭിക്കും. മണ്ഡലം കമ്മിറ്റിയിലെ 10 സ്ഥാനങ്ങളിലേക്ക് 20 പേര്‍ മത്സരിച്ചാല്‍ ഫീസിനത്തില്‍ 1.3 കോടി രൂപയും ലഭിക്കും. നിരവധി ഗ്രൂപ്പുകള്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം വരുമാനവും കൂടുമെന്നുറപ്പ്. സംഘടനാ തെരഞ്ഞെടുപ്പിനുള്ള ചുമതലയില്‍നിന്ന് ഭാരവാഹികളെ ഒഴിവാക്കി 'സെയിം' ഇവന്റ് മാനേജ്മെന്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

ദേശാഭിമാനി 28042010

2 comments:

  1. അംഗത്വഫീസും നോമിഷേന്‍ ഫീസുമായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് അഞ്ചുകോടി രൂപയിലേറെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബൂത്തുതലത്തില്‍ അഞ്ചും ബാക്കി കമ്മിറ്റികളിലേക്ക് 10 ഉം ഭാരവാഹികളെ വീതമാണ് തെരഞ്ഞെടുക്കേണ്ടത്. ഒരു ബൂത്തില്‍ അഞ്ചു സ്ഥാനത്തേക്ക് 10 പേര്‍ മത്സരിച്ചാല്‍തന്നെ 20,508 ബൂത്തിലായി നോമിനേഷന്‍ ഫീസ് ഇനത്തില്‍ 2.05 കോടി രൂപ ലഭിക്കും. മണ്ഡലം കമ്മിറ്റിയിലെ 10 സ്ഥാനങ്ങളിലേക്ക് 20 പേര്‍ മത്സരിച്ചാല്‍ ഫീസിനത്തില്‍ 1.3 കോടി രൂപയും ലഭിക്കും. നിരവധി ഗ്രൂപ്പുകള്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം വരുമാനവും കൂടുമെന്നുറപ്പ്. സംഘടനാ തെരഞ്ഞെടുപ്പിനുള്ള ചുമതലയില്‍നിന്ന് ഭാരവാഹികളെ ഒഴിവാക്കി 'സെയിം' ഇവന്റ് മാനേജ്മെന്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

    ReplyDelete
  2. pinarayi/kodiyeri chettan which congress group?

    ReplyDelete