Thursday, April 29, 2010

8 പുതിയ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി

സംസ്ഥാനത്ത് 125 കോടി രൂപ മുതല്‍മുടക്കി എട്ടു പൊതുമേഖലാ സ്ഥാപനം തുടങ്ങുന്നതിന് ടെക്സ്റൈല്‍ കോര്‍പറേഷന്‍, സിഡ്കോ, കെല്‍ട്രോ, ട്രാക്കോ, സ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്നിവയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവയാണ്. കാസര്‍കോട്ട് ടെക്സ്റൈല്‍ മില്‍ (20 കോടി), കണ്ണൂരില്‍ ആധുനിക നെയ്ത്ത്ഫാക്ടറി (20 കോടി), ട്രാക്കോ കേബിള്‍ യൂണിറ്റ് (12 കോടി), ആലപ്പുഴ കോമളപുരത്ത് സ്പിന്നിങ് മില്‍ (32 കോടി), കോഴിക്കോട്ട് ഒളവണ്ണയില്‍ സിഡ്കോ ടൂള്‍ റൂം (12 കോടി), കുറ്റിപ്പുറത്ത് കെല്‍ട്രോണിന്റെ കെല്‍ട്രാക്ക് ടൂള്‍ റൂം (12 കോടി), ഷൊര്‍ണൂരില്‍ ഫോര്‍ജിങ് യൂണിറ്റ് (12 കോടി), പാലക്കാട്ട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് മീറ്റര്‍ ഫാക്ടറി ( അഞ്ചു കോടി). ഒരു വര്‍ഷത്തിനകം ഇവ പൂര്‍ത്തിയാക്കി ഉല്‍പ്പാദനം തുടങ്ങാനാണ് ലക്ഷ്യം.

കോഴിക്കോട്ടെ മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍, തിരുവനന്തപുരം സ്പിന്നിങ് മില്‍, കേരള സോപ്സ് (കോഴിക്കോട്) എന്നിവയുടെ വിപുലീകരണത്തിന് ടെക്സ്റൈല്‍ കോര്‍പറേഷന്‍, കെഎസ്ഐഇ എന്നിവയെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് എന്നിവയില്‍നിന്ന് 100 കോടി രൂപ കണ്ടെത്തും. എറണാകുളം ജില്ലയിലെ അത്താണിയില്‍ കാര്‍ഷിക ട്രാക്ടര്‍ അസംബ്ളി പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള അഗ്രോ മെഷീനറി കോര്‍പറേഷന്റെ പ്രോജക്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഗ്രാമവികസന കമീഷണറേറ്റിലെ സെക്രട്ടറിയറ്റ് ജീവനക്കാരുടെ തസ്തികകള്‍ സെക്രട്ടറിയറ്റിലേക്ക് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചു. പകരം ഗ്രാമവികസന കമീഷണറേറ്റില്‍ അത്രയും തസ്തിക പുതുതായി സൃഷ്ടിക്കും. അബ്കാരി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതിയുടെ സമയപരിധി ജൂണ്‍30 വരെ നീട്ടി.

ദേശാഭിമാനി 29042010

2 comments:

  1. സംസ്ഥാനത്ത് 125 കോടി രൂപ മുതല്‍മുടക്കി എട്ടു പൊതുമേഖലാ സ്ഥാപനം തുടങ്ങുന്നതിന് ടെക്സ്റൈല്‍ കോര്‍പറേഷന്‍, സിഡ്കോ, കെല്‍ട്രോ, ട്രാക്കോ, സ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്നിവയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവയാണ്. കാസര്‍കോട്ട് ടെക്സ്റൈല്‍ മില്‍ (20 കോടി), കണ്ണൂരില്‍ ആധുനിക നെയ്ത്ത്ഫാക്ടറി (20 കോടി), ട്രാക്കോ കേബിള്‍ യൂണിറ്റ് (12 കോടി), ആലപ്പുഴ കോമളപുരത്ത് സ്പിന്നിങ് മില്‍ (32 കോടി), കോഴിക്കോട്ട് ഒളവണ്ണയില്‍ സിഡ്കോ ടൂള്‍ റൂം (12 കോടി), കുറ്റിപ്പുറത്ത് കെല്‍ട്രോണിന്റെ കെല്‍ട്രാക്ക് ടൂള്‍ റൂം (12 കോടി), ഷൊര്‍ണൂരില്‍ ഫോര്‍ജിങ് യൂണിറ്റ് (12 കോടി), പാലക്കാട്ട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് മീറ്റര്‍ ഫാക്ടറി ( അഞ്ചു കോടി). ഒരു വര്‍ഷത്തിനകം ഇവ പൂര്‍ത്തിയാക്കി ഉല്‍പ്പാദനം തുടങ്ങാനാണ് ലക്ഷ്യം.

    ReplyDelete
  2. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി തുടങ്ങുന്ന എട്ട് പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിനു ചൊവ്വാഴ്ച കല്ലിടും. സ്വകാര്യമേഖലയിലായിരുന്ന കോമളപുരം സ്പിന്നേഴ്സ് ഏറ്റെടുത്താണ് 36 കോടിരൂപ ചെലവില്‍ സ്ഥാപനം തുടങ്ങുന്നത്. ചൊവ്വാഴ്ച പകല്‍ 10.30ന് കോമളപുരം സ്പിന്നിങ് മില്‍ വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മില്ലിന് ശിലയിടും. വ്യവസായമന്ത്രി എളമരം കരീം അധ്യക്ഷനാകും. യന്ത്രങ്ങളുടെ പര്‍ച്ചേസ് ഓര്‍ഡര്‍ റവന്യുമന്ത്രി കെ പി രാജേന്ദ്രനും കോട്രാക്ട് അവാര്‍ഡ് സഹകരണമന്ത്രി ജി സുധാകരനും കൈമാറും. കെ സി വേണുഗോപാല്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നാസര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

    ReplyDelete