വര്‍ഗീസിന്റെ സഹോദരനും കുന്നേല്‍ കൃഷ്ണനും രോഷം
വയനാട്ടില്‍ നക്സലൈറ്റുകളെ വേട്ടയാടാന്‍ പൊലീസിനൊപ്പം നിന്ന മലയാള മനോരമയുമായി അജിത കൂട്ടുകൂടുന്നതിനെതിരെ മുന്‍നക്സലൈറ്റുകള്‍ക്ക് കടുത്ത രോഷം. അറുപതുകളുടെ ഒടുവില്‍ ഉന്മൂലന സമരത്തിനിറങ്ങിയ നക്സലൈറ്റുകളെ പൊലീസിന് ചൂണ്ടിക്കൊടുത്ത പാരമ്പര്യമാണ് മനോരമക്കുള്ളത്. അവരുടെ വാഹനത്തില്‍ കയറി നക്സലൈറ്റ് ആക്രമണത്തിന്റെ ഓര്‍മകള്‍ അജിത അയവിറക്കുമ്പോള്‍, ആളുന്ന പ്രതിഷേധം പങ്കുവയ്ക്കുകയാണ് സിപിഐ എം എല്‍ റെഡ് ഫ്ളാഗ് നേതാവ് കുന്നേല്‍ കൃഷ്ണന്‍. ദേശാഭിമാനി വാരികയുടെ ഏപ്രില്‍ 11ന്റെ ലക്കത്തിലാണ് അജിതയടക്കമുള്ള മുന്‍ നക്സലൈറ്റുകള്‍ക്കുണ്ടായ നയവ്യതിയാനത്തെ കേണിച്ചിറ മത്തായിയെ കൊലപ്പെടുത്തിയ നക്സലൈറ്റ് സംഘത്തിന്റെ കമാന്‍ഡര്‍ കൂടിയായ കൃഷ്ണന്‍ വിമര്‍ശിക്കുന്നത്. അജിത സന്നദ്ധസംഘടനകളുടെ ദൂഷിത വലയത്തിലാണെന്നും പറഞ്ഞിട്ടുണ്ട്. അജിതയെയും വര്‍ഗീസിനെയും നിശിതമായി വിമര്‍ശിച്ച മനോരമയുടെ ഭൂതകാലവിക്രിയകളെക്കുറിച്ച് വര്‍ഗീസിന്റെ സഹോദരന്‍ എ തോമസും അഭിമുഖത്തില്‍ തുറന്നടിക്കുന്നുണ്ട്. എംബഡഡ് ജേണലിസം എന്തെന്ന് മലയാള മാധ്യമരംഗത്തിന് പരിചയമില്ലാതിരുന്ന കാലത്താണ് പുല്‍പ്പള്ളി, തലശ്ശേരി പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും ചില ധനിക പ്രമാണിമാരെ കൊലപ്പെടുത്തുകയും ചെയ്ത നക്സലൈറ്റുകളെ പിടികൂടുന്ന പൊലീസിന് മനോരമ സംഘം തുണപോയത്. ഇതേക്കുറിച്ച് അഭിമുഖത്തില്‍ തോമസ് വിശദമായി പറയുന്നുണ്ട്. ആദിവാസിക ക്ഷേമത്തിനായി പ്രവര്‍ത്തിച്ച വര്‍ഗീസിനെ ഭീകരന്‍, കൊള്ളക്കാരന്‍, കൊലയാളി എന്നിങ്ങനെയാണ് വിശേഷിപ്പിച്ചതെന്നും അജിതയും വര്‍ഗീസും പ്രേമത്തിലായിരുന്നു എന്ന് മനോരമ പറഞ്ഞിരുന്നതായും തോമസ് അനുസ്മരിക്കുന്നുണ്ട്.
ദേശാഭിമാനി 06042010
വയനാട്ടില്‍ നക്സലൈറ്റുകളെ വേട്ടയാടാന്‍ പൊലീസിനൊപ്പം നിന്ന മലയാള മനോരമയുമായി അജിത കൂട്ടുകൂടുന്നതിനെതിരെ മുന്‍നക്സലൈറ്റുകള്‍ക്ക് കടുത്ത രോഷം. അറുപതുകളുടെ ഒടുവില്‍ ഉന്മൂലന സമരത്തിനിറങ്ങിയ നക്സലൈറ്റുകളെ പൊലീസിന് ചൂണ്ടിക്കൊടുത്ത പാരമ്പര്യമാണ് മനോരമക്കുള്ളത്. അവരുടെ വാഹനത്തില്‍ കയറി നക്സലൈറ്റ് ആക്രമണത്തിന്റെ ഓര്‍മകള്‍ അജിത അയവിറക്കുമ്പോള്‍, ആളുന്ന പ്രതിഷേധം പങ്കുവയ്ക്കുകയാണ് സിപിഐ എം എല്‍ റെഡ് ഫ്ളാഗ് നേതാവ് കുന്നേല്‍ കൃഷ്ണന്‍. ദേശാഭിമാനി വാരികയുടെ ഏപ്രില്‍ 11ന്റെ ലക്കത്തിലാണ് അജിതയടക്കമുള്ള മുന്‍ നക്സലൈറ്റുകള്‍ക്കുണ്ടായ നയവ്യതിയാനത്തെ കേണിച്ചിറ മത്തായിയെ കൊലപ്പെടുത്തിയ നക്സലൈറ്റ് സംഘത്തിന്റെ കമാന്‍ഡര്‍ കൂടിയായ കൃഷ്ണന്‍ വിമര്‍ശിക്കുന്നത്.
ReplyDelete"manorama" is bad and bloody in our society.
ReplyDeletethey (achaayan) want money only to live.