Saturday, April 17, 2010

ലാവ്ലിന്‍: പണമിടപാട് നടന്നിട്ടില്ല - സിബിഐ

ലാവ്ലിന്‍: പണമിടപാട് നടന്നിട്ടില്ല - സിബിഐ

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണമിടപാട് നടന്നിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പിണറായിയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് തുടരന്വേഷണം ഉചിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ മുന്‍മന്ത്രി ജി കാര്‍ത്തികേയനെതിരായ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണറിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നും ശനിയാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സിബിഐ സീനിയര്‍ പ്രോസിക്യൂട്ടര്‍ വി എന്‍ അനില്‍കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

(ദേശാഭിമാനി വാര്‍ത്ത)

അനധികൃതമായി പണം സമ്പാദിച്ചിട്ടില്ലെന്ന് CBI

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതി നവീകരണവുമായി ബന്ധപ്പെട്ട് പിണറായി വിജയനും ലാവലിന്‍ കമ്പനിയും തമ്മില്‍ അനധികൃത പണമിടപാട് നടന്നിട്ടില്ലെന്ന് CBI, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളിലേക്ക് പിണറായി വിജയന്‍ നൂറിലധികം തവണ യാത്ര നടത്തിയെന്നും ലാവലിനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും CBI വ്യക്തമാക്കി. എറണാകുളം CBI കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് CBI ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

(കൈരളി വാര്‍ത്ത)

4 comments:

  1. ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണമിടപാട് നടന്നിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പിണറായിയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് തുടരന്വേഷണം ഉചിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ മുന്‍മന്ത്രി ജി കാര്‍ത്തികേയനെതിരായ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണറിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നും ശനിയാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സിബിഐ സീനിയര്‍ പ്രോസിക്യൂട്ടര്‍ വി എന്‍ അനില്‍കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പിന്നെന്തിനാണാവോ ഈ ബഹളമെല്ലാമുണ്ടാക്കിച്ചതു് ?

    ReplyDelete
  4. മനോരമയും ഏഷ്യാനെറ്റും ഇനി എന്ത് ചെയ്യും?????? പട്ടിണി ആകുമോ???????

    ReplyDelete