ലാവ്ലിന്‍ കേസില്‍ വീണ്ടും ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമസിന്‍ഡിക്കറ്റിന്റെ വ്യാജവാര്‍ത്ത. കേസ് വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ പിണറായി വിജയന്റെ അഭിഭാഷകന്‍ കീഴ്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍, കോടതി നിരാകരിച്ചെന്നുമായിരുന്നു സിന്‍ഡിക്കറ്റിന്റെ 'കണ്ടെത്തല്‍'. കേസില്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ നടന്ന കാര്യങ്ങള്‍ പൂര്‍ണമായും ഗവര്‍ണര്‍ക്കും സിബിഐക്കും തിരിച്ചടിയാകുന്ന വിധത്തിലായിരുന്നു. സുപ്രീംകോടതിയില്‍ കേസ് വാദിക്കണമെന്ന് ഗവര്‍ണര്‍ക്ക് എന്താണ് ഇത്ര താല്‍പ്പര്യമെന്നുപോലും കോടതി ചോദിച്ചു. ഗവര്‍ണര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നിഷ്പക്ഷമായി കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനെ അനുവദിച്ച് കേസ് മാറ്റുകയാണുണ്ടായത്.
ഇതിനുശേഷം വിവിധ പത്രങ്ങളുടെയും ചാനലുകളുടെയും റിപ്പോര്‍ട്ടര്‍മാര്‍ ആകെ അങ്കലാപ്പിലായിരുന്നു. പിണറായിക്കെതിരെ എന്ത് വാര്‍ത്ത നല്‍കുമെന്ന ചോദ്യം ഇവരെ കുഴപ്പിച്ചു. എന്നാല്‍, കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള അശ്ളീലവാരികക്കാരന്റെയും കോണ്‍ഗ്രസ് നേതാവിന്റെയുമൊക്കെ അഭിഭാഷകര്‍ സഹായഹസ്തവുമായി രംഗത്തെത്തിയതോടെ പിണറായിയുടെ അഭിഭാഷകന്‍ സ്റ്റേ ആവശ്യപ്പെട്ടെന്നും നിരാകരിച്ചെന്നുമുള്ള നുണ പൊട്ടിമുളച്ചു. സ്റ്റേ എന്ന വാക്ക് കോടതിയില്‍ ആദ്യം ഉപയോഗിച്ചത് സിബിഐക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയാണ്. സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ കേസ് മാറ്റിവയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു വഹന്‍വതിയുടെ പരാമര്‍ശം. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ഘട്ടത്തില്‍ ഇടപെട്ട് കേസില്‍ സ്റ്റേ ഒന്നും നിലനില്‍ക്കുന്നില്ലെന്ന് അറിയിച്ചു. അങ്ങനെയെങ്കില്‍ കേസ് മാറ്റുന്നതില്‍ ബുദ്ധിമുട്ടുണ്ടോയെന്ന് കോടതി പിണറായിക്കു വേണ്ടി ഹാജരായ പി എച്ച് പരേഖിനോട് ചോദിച്ചു. തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും കേസ് മാറ്റാമെന്നും പരേഖ് മറുപടി നല്‍കിയതോടെ ജൂലൈ നാലാംവാരം വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
ദേശാഭിമാനി 30042010
ലാവ്ലിന്‍ കേസില്‍ വീണ്ടും ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമസിന്‍ഡിക്കറ്റിന്റെ വ്യാജവാര്‍ത്ത. കേസ് വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ പിണറായി വിജയന്റെ അഭിഭാഷകന്‍ കീഴ്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍, കോടതി നിരാകരിച്ചെന്നുമായിരുന്നു സിന്‍ഡിക്കറ്റിന്റെ 'കണ്ടെത്തല്‍'. കേസില്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ നടന്ന കാര്യങ്ങള്‍ പൂര്‍ണമായും ഗവര്‍ണര്‍ക്കും സിബിഐക്കും തിരിച്ചടിയാകുന്ന വിധത്തിലായിരുന്നു. സുപ്രീംകോടതിയില്‍ കേസ് വാദിക്കണമെന്ന് ഗവര്‍ണര്‍ക്ക് എന്താണ് ഇത്ര താല്‍പ്പര്യമെന്നുപോലും കോടതി ചോദിച്ചു. ഗവര്‍ണര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നിഷ്പക്ഷമായി കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനെ അനുവദിച്ച് കേസ് മാറ്റുകയാണുണ്ടായത്.
ReplyDeleteലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് സുപ്രിം കോടതിയിലെ നിലവിലുണ്ടായിരുന്ന ബഞ്ച് പിന്‍മാറി. ജസ്റ്റിസ്മാരായ ആര്‍ വി രവീന്ദ്രന്‍, എ കെ പട്‌നായിക് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് പിന്മാറിയത്.
ReplyDeleteമുന്‍ വൈദ്യുത മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ്മാരായ ആര്‍ വി രവീന്ദ്രന്‍, എ കെ പട്‌നായിക് എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെ പരിഗണനയിലായിരുന്നു. എന്നാല്‍ കേസ് അന്തിമവാദത്തിനായി ഇന്നലെ പരിഗണിക്കാനിരിക്കെയാണ് കേസില്‍നിന്ന് പിന്‍മാറുന്നതായി ബഞ്ച് അറിയിച്ചത്. ഇതേ ബഞ്ച് കേസ് നാലു തവണ പരിഗണിച്ചിരുന്നു. കേസിന്റെ തുടര്‍വാദം ഏത് ബഞ്ച് കേള്‍ക്കുമെന്നത് ചീഫ് ജസ്റ്റിസ് എസ് എച്ച് കാപാഡിയയാണ് തീരുമാനിക്കുക. കേസില്‍നിന്ന് നിലവിലുള്ള ബഞ്ച് പിന്‍മാറിയതിന് കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല.