Monday, April 5, 2010

32 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തില്‍

സംസ്ഥാനത്തെ 32 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള മൊത്തം ലാഭം കഴിഞ്ഞ സാമ്പത്തികവര്‍ഷം 200 കോടി കവിഞ്ഞു. മുന്‍വര്‍ഷം 28 എണ്ണമായിരുന്നു ലാഭത്തില്‍. ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, കായംകുളത്തെ ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, തൃശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് എന്നിവയാണ് 2009-10 സാമ്പത്തികവര്‍ഷം പുതുതായി ലാഭത്തിലെത്തിയത്. സമീപകാലത്തൊന്നും ലാഭം കാണിച്ചിട്ടില്ലാത്ത സ്ഥാപങ്ങളാണിവ. ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ സ്ഥാപനമാണ്. ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനുകീഴിലുള്ള നാലു മില്ലും ലാഭത്തിലാണ്. വ്യവസായവകുപ്പ് നടത്തിയ ഫലപ്രദമായ ഇടപെടലാണ് ചരിത്രനേട്ടത്തിലേക്ക് ഈ കമ്പനികളെ നയിച്ചത്.

ഉല്‍പ്പാദനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 38 പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യവസായവകുപ്പിനുകീഴിലുണ്ട്. ഇതില്‍ ആറെണ്ണം മാത്രമാണ് ഇനി ലാഭത്തിലെത്താനുള്ളത്. നടപ്പ് സാമ്പത്തികവര്‍ഷം അവയും ലാഭത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 12 പൊതുമേഖലാ സ്ഥാപനംമാത്രമായിരുന്നു ലാഭത്തില്‍. അടുത്ത സാമ്പത്തികവര്‍ഷം അത് 23 ആയി. 2007-08ല്‍ 27, 2008-09ല്‍ 28 എന്നിങ്ങനെ എണ്ണം ഉയര്‍ന്നു. 2005-06ല്‍ 69.49 കോടിയുടെ സഞ്ചിതനഷ്ടമായിരുന്നു പൊതുമേഖലാ വ്യവസായങ്ങള്‍ രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2006-07 ല്‍ നഷ്ടം നികത്തി 91.43 കോടി ലാഭമായി. സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച് അടുത്തവര്‍ഷം 80.31 കോടിയായി ലാഭം നിലനിര്‍ത്താന്‍ കഴിഞ്ഞു. 2008-09ല്‍ ലാഭം 169 കോടി രൂപയായി ഉയര്‍ന്നു. ഇതാണ് ഇപ്പോള്‍ 200 കോടി കവിഞ്ഞത്. അന്തിമകണക്ക് ലഭ്യമായിട്ടില്ല.

പൊതുമേഖലാ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ നയമാണ് ഈ വ്യവസായസ്ഥാപനങ്ങള്‍ക്ക് ജീവ വായുവായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ പൊതുമേഖലയില്‍നിന്നുതന്നെ വാങ്ങുന്നതിന് തീരുമാനിച്ചതോടെ കൂടുതല്‍ വിപണി കണ്ടെത്താന്‍ കഴിഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംസ്ഥാന പൊതുമേഖലയുടെ വിപുലീകരണത്തിന് പദ്ധതി തയ്യാറാക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരായി പ്രൊഫഷണലുകളെ നിയമിക്കാനും മാനേജ്മെന്റ് സംവിധാനം ശക്തിപ്പെടുത്താനും നടപടിയെടുത്തു. വ്യവസായമന്ത്രി എളമരം കരീമും ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ഓരോ മാസവും ചേര്‍ന്ന് അവലോകനം നടത്തുന്നതും നിര്‍ണായകമായി. മുമ്പ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനികളുടെ വായ്പ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതിയില്‍ തീര്‍ത്തതും മുന്നേറ്റത്തിന് വഴിയൊരുക്കി.

ആര്‍ സാംബന്‍ ദേശാഭിമാനി 050410

2 comments:

  1. സംസ്ഥാനത്തെ 32 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള മൊത്തം ലാഭം കഴിഞ്ഞ സാമ്പത്തികവര്‍ഷം 200 കോടി കവിഞ്ഞു. മുന്‍വര്‍ഷം 28 എണ്ണമായിരുന്നു ലാഭത്തില്‍. ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, കായംകുളത്തെ ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, തൃശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് എന്നിവയാണ് 2009-10 സാമ്പത്തികവര്‍ഷം പുതുതായി ലാഭത്തിലെത്തിയത്. സമീപകാലത്തൊന്നും ലാഭം കാണിച്ചിട്ടില്ലാത്ത സ്ഥാപങ്ങളാണിവ. ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ സ്ഥാപനമാണ്. ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനുകീഴിലുള്ള നാലു മില്ലും ലാഭത്തിലാണ്. വ്യവസായവകുപ്പ് നടത്തിയ ഫലപ്രദമായ ഇടപെടലാണ് ചരിത്രനേട്ടത്തിലേക്ക് ഈ കമ്പനികളെ നയിച്ചത്.

    ReplyDelete
  2. Deshabhimaniyude print edition il 32 vyavasaayam ennanu , vyavasaayangal ennalla vannathu . Aa thettu blog il thiruthiyathu nannayi.

    ReplyDelete