കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ പണിമുടക്കില്‍ ഉത്തരേന്ത്യയില്‍ പതിവുതെറ്റിച്ച ജനപങ്കാളിത്തം. മുന്‍ പണിമുടക്കുകള്‍ പൊതുമേഖലയെ മാത്രമാണ് ബാധിച്ചതെങ്കില്‍ ഇക്കുറി സ്വകാര്യമേഖലയും അണിനിരന്നപ്പോള്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയായി. ബിഹാര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമചാല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പണിമുടക്ക് സാധാരണ ജനജീവിതത്തെ കാര്യമായി ബാധിച്ചു. ബാങ്ക്, എല്‍ഐസി മേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. വാഹനഗതാഗതത്തെയും പണിമുടക്ക് ബാധിച്ചു. ഉത്തരേന്ത്യയില്‍ പണിമുടക്ക് വലിയ ചലനമുണ്ടാക്കിയതായി ദേശീയമാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്തു.
ബിഹാറില്‍ പല ജില്ലയിലും പണിമുടക്ക് ബന്ദായിമാറുകയായിരുന്നു. തലസ്ഥാന നഗരമായ പട്ന, മുസഫര്‍പുര്‍, പൂര്‍ണിയ, ജഹാനാബാദ്, കട്ടിഹാര്‍, നളന്ദ, ബെഗുസറായ്, ഭഗല്‍പുര്‍ എന്നിവടങ്ങളിലാണ് പണിമുടക്ക് ബന്ദായത്. 80 ശതമാനം ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. സാഹബാബാദ്, പട്ന, ബെഗുസറായ് എന്നിവങ്ങളില്‍ പണിമുടക്കിയ തൊഴിലാളികള്‍ വഴിതടഞ്ഞു. പട്നയില്‍ റെയില്‍ഗതാഗതം തടഞ്ഞതിനാല്‍ വടക്കന്‍ റെയില്‍വേയുടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ഹരിയാനയിലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പണിമുടക്കിയതിനാല്‍ ബസ് ഗതാഗതം പൂര്‍ണമായും നിലച്ചു. ഇലക്ട്രിസിറ്റി ബോര്‍ഡിലും പണിമുടക്ക് പൂര്‍ണമായിരുന്നു. വ്യവസായകേന്ദ്രങ്ങളായ സോണിപത്ത്, പാനിപത്ത്, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെല്ലാം പണിമുടക്ക് ശക്തമായിരുന്നു. ഹരിയാന കാര്‍ഷിക സര്‍വകലാശാല, ഹിസ്സാര്‍ കാര്‍ഷിക സര്‍വകലാശാല, ഗുരുതേജ് ബഹാദൂര്‍ സര്‍വകലാശാല ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. പാനിപ്പത്തിലെ വസ്ത്രനിര്‍മാണ യൂണിറ്റുകള്‍ അടഞ്ഞുകിടന്നു. പാനിപ്പത്തിലെ തന്നെ എണ്ണശുദ്ധീകരണശാലയിലെയും നാഷണല്‍ ഫെര്‍ടിലൈസര്‍ കമ്പനിയിലെയും കോണ്‍ട്രാക്ട് തൊഴിലാളികളും പണിമുടക്കി. ഗുഡ്ഗാവ്-ദാരുഹേഡ വ്യവസായമേഖലയിലെ പ്രധാന ഫാക്ടറികളായ ഹോണ്ട, ഹീലക്സ്, റിക്കോ, ഹീറോ ഹോണ്ട, മാണ്ടി-ഇന്ത്യ, സത്യം ഓട്ടോ, ലുമാക്സ്, ആര്‍ഡിസി കോണ്‍ട്രാക്ട്, വിഭബഗ്ളോബല്‍ എന്നീ ഫാക്ടറികളിലും തൊഴിലാളികള്‍ പണിമുടക്കി.
ഹിമാചല്‍പ്രദേശിലെ വ്യവസായകേന്ദ്രങ്ങളായ സിര്‍മോര്‍, സോലന്‍, ഉന, പര്‍വാനൂ എന്നവിടങ്ങളിലെ ഭൂരിപക്ഷം ഫാക്ടറികളിലും പണിമുടക്കി. സിംലയിലെ ഹോട്ടല്‍ ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കി. ജാര്‍ഖണ്ഡിലെ ഖനിമേഖല ചൊവ്വാഴ്ച നിശ്ചലമായിരുന്നു. ബൊക്കാറോ സ്റ്റീല്‍ പ്ളാന്റിലും പണിമുടക്ക് നടന്നു. ജംഷഡ്പൂര്‍, ധാന്‍ബാദ്, ദുംക എന്നീ വ്യവസായ കേന്ദ്രങ്ങളില്‍ പണിമുടക്ക് പൂര്‍ണമായി. മധ്യപ്രദേശിലെ കല്‍ക്കരി ഖനികളില്‍ 80 ശതമാനം തൊഴിലാളികളും പങ്കെടുത്തു. ഗുണയിലെ നാഷണല്‍ ഫെര്‍ടിലൈസേഴ്സ് അടഞ്ഞുകിടന്നു. ജബല്‍പുര്‍ ഓര്‍ഡിനനന്‍സ് ഫാക്ടറിയില്‍ പണിമുടക്ക് പൂര്‍ണമായി. സ്വകാര്യവല്‍ക്കരണത്തിന് ശ്രമം നടക്കുന്ന പഞ്ചാബിലെ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. ജലന്ദര്‍, ലുധിയാന, ഹൊഷിയാര്‍പൂര്‍, അമൃതസര്‍ എന്നീ വ്യവസായ കേന്ദ്രങ്ങളില്‍ പണിമുടക്കിയ തൊഴിലാളികര്‍ള്‍ കൂറ്റന്‍ പ്രകടനം നടത്തി. സംസ്ഥാനത്ത് 60 ഇടങ്ങളില്‍ റെയില്‍-റോഡ് ഗതാഗതം മണിക്കൂറുകളോളം ഉപരോധിച്ചു.
രാജസ്ഥാനില്‍ 21 ഡിപ്പോകളിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ബസ് ഗതാഗതം നിലച്ചു. സ്വകാര്യമേഖലയിലെ പല വന്‍കിട ഫാക്ടറികളും ഇവിടെ അടഞ്ഞുകിടന്നു. ബിര്‍ള സിമന്റ്, ചിത്തോര്‍ സിമന്റ്, അംബുജ സിമന്റ് എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. ഖെത്രി കോപ്പര്‍, ജെ കെ ടയേഴ്സ് എന്നിവിടങ്ങളിലും പണിമുടക്ക് നടന്നു. ഉത്തര്‍പ്രദേശിലും വ്യവസായമേഖല സ്തംഭിച്ചു.
ദേശാഭിമാനി 09092010

ReplyDelete