Thursday, September 9, 2010

ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടി

അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പുറംതൊഴില്‍ കരാര്‍(ബിപിഒ) നല്‍കുന്നത് നിരോധിച്ചു. ഒഹിയോ ഗവര്‍ണര്‍ ടെഡ് സ്ട്രിക്ക്ലാന്‍ഡാണ് ഉത്തരവിട്ടത്. സാമ്പത്തികമാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് തൊഴിലവസരം ഇല്ലാതാക്കുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളും ഇതേ വഴിയില്‍ നീങ്ങിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഐടി പ്രൊഫഷണലുകളുടെ വിസ അപേക്ഷഫീസ് അമേരിക്ക ഈയിടെ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഇതുവഴി 1250 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപിന്നാലെയാണ് ഒഹിയോയിലെ നിരോധനം. നിലവില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്) മാത്രമാണ് ഒഹിയോയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനി. എന്നാല്‍, മൊത്തം അമേരിക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഇന്ത്യന്‍ ഐടികമ്പനികള്‍ക്ക് പ്രതിവര്‍ഷം 2,50,000 കോടി രൂപയുടെ ബിസിനസാണ് ലഭിച്ചുവരുന്നത്. സോഫ്റ്റ്വെയര്‍ കയറ്റുമതിയും ബിപിഒ സേവനങ്ങളും വഴിയുള്ള വരുമാനം ഇതില്‍ ഉള്‍പ്പെടുന്നു.

ദേശാഭിമാനി 09092010

1 comment:

  1. അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പുറംതൊഴില്‍ കരാര്‍(ബിപിഒ) നല്‍കുന്നത് നിരോധിച്ചു. ഒഹിയോ ഗവര്‍ണര്‍ ടെഡ് സ്ട്രിക്ക്ലാന്‍ഡാണ് ഉത്തരവിട്ടത്. സാമ്പത്തികമാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് തൊഴിലവസരം ഇല്ലാതാക്കുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളും ഇതേ വഴിയില്‍ നീങ്ങിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.

    ReplyDelete