Sunday, October 17, 2010

പ്ളീസ് എന്റെ കഞ്ഞിയില്‍ മണ്ണിടരുത്....

രാഷ്ട്രീയ ആവനാഴിയിലെ അവസാന അമ്പും ഏശാതെപോയതിന്റെ നിരാശയൊന്നും കെ മുരളീധരന്റെ മുഖത്ത് ഇപ്പോള്‍ കാണാനില്ല. സദാ പുഞ്ചിരിക്കുന്ന അദ്ദേഹം അടുത്തകാലത്തായി കൂടുതല്‍ ഉന്മേഷവാനാണ്.വെള്ളിയാഴ്ച കലിക്കറ്റ് പ്രസ്ക്ളബില്‍ കണ്ടപ്പോള്‍ ആ മുഖം കുറേക്കൂടി തേജസ്സുറ്റതായി വിദുഷിക്ക് തോന്നി. എങ്ങനെയെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍ കയറിക്കൂടണം. അതുമാത്രമാണ് ഈ രാഷ്ട്രീയ അതികായന്റെ മനസ്സിലെ ഏക പ്രാര്‍ഥന. അതിന് ഉടക്കിട്ടവരോടും ഈ വിശാലഹൃദയന് പരിഭവങ്ങളില്ല.

"കോണ്‍ഗ്രസില്‍ തിരിച്ചെടുത്താലും ഇല്ലെങ്കിലും ഇനി പൊട്ടിത്തെറിക്കാന്‍ ഞാനില്ല. പൊട്ടിത്തെറിച്ചതുകൊണ്ട് നേട്ടമുണ്ടായത് മാധ്യമങ്ങള്‍ക്കാണ്. അവര്‍ അത് ചൂടുള്ള വാര്‍ത്തയാക്കി. വ്യക്തിപരമായി എനിക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല''.

എന്തൊരു വിനയം. എന്തൊരു എളിമ. നേതാക്കളായാല്‍ ഇങ്ങനെ വേണം. തന്നെ തിരിച്ചെടുക്കാതിരിക്കാന്‍ ശ്രമിക്കുന്ന കെപിസിസി തലതൊട്ടപ്പന്മാരോട് മുരളീധരന് ഒന്നേ പറയാനുള്ളൂ. പ്ളീസ്... എന്റെ കഞ്ഞിയില്‍ മണ്ണിടരുത്. കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നതും കാത്ത് നിറയെ മനഃപായസവും കഴിച്ചാണ് ഈ ഗാന്ധിയന്റെ കിടപ്പ്.

"എന്നെ തിരിച്ചെടുക്കുന്ന കാര്യം നിലവില്‍ ഹൈക്കമാന്‍ഡിനു മുന്നിലുണ്ട്. പുതിയ കെപിസിസിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കെപിസിസി പുനഃസംഘടിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. അടുത്ത മാര്‍ച്ചില്‍ എന്റെ സസ്പെന്‍ഷന്‍ കാലാവധി തീരും. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കുന്നതുകൊണ്ട് തിരിച്ചെടുക്കുന്ന കാര്യത്തില്‍ മോഡറേഷന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വരുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഞാന്‍ കോണ്‍ഗ്രസിലുണ്ടാകും''.

ഇതുകൊണ്ടൊക്കെയാണ് സര്‍വ രോഷവും നിരാശയും അടക്കി ഒതുക്കിപ്പിടിക്കുന്നതെന്ന് വ്യംഗ്യം. തന്റെ തിരിച്ചുവരവിന് തടസ്സം ചില കെപിസിസി ഭാരവാഹികളാണെന്ന നിലപാടും ഇപ്പോഴില്ല. പുനഃസംഘടിപ്പിക്കപ്പെടുന്ന കെപിസിസിയുടെ പ്രസിഡന്റ് രമേശ് ചെന്നിത്തലയായാല്‍ മടങ്ങിവരവ് സാധ്യമാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതാ പുതിയ സുവിശേഷം.

"കെപിസിസി പ്രസിഡന്റ് ആരായാലും അയാളെ ബഹുമാനിക്കണം. ചെന്നിത്തലയുമായി എനിക്ക് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. യോജിക്കാത്ത നിലപാടുകളുണ്ടാകുമ്പോള്‍ വിമര്‍ശിക്കാറുണ്ട്. പക്ഷേ, ആ സ്ഥാനത്തെ ഞാന്‍ ഇന്ന് ബഹുമാനിക്കുന്നു''.

കെപിസിസി പ്രസിഡന്റിനെ ബഹുമാനിക്കണമെന്ന തോന്നല്‍ പണ്ട് ഇല്ലാതെ പോയതെന്തേ? മാധ്യമപ്രവര്‍ത്തകയുടെ കുനിഷ്ടു ചോദ്യത്തിന് പഴയ ഡിഐസി (കെ) പ്രസിഡന്റിന്റെ ഉശിരന്‍ മറുപടി:

"അന്ന് ഞാന്‍ മറ്റൊരു പാര്‍ടിയുടെ നേതാവായിരുന്നു. അപ്പോള്‍ എനിക്ക് കെപിസിസി പ്രസിഡന്റിനെ ബഹുമാനിക്കേണ്ട ആവശ്യമില്ല. ഇന്ന് ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കോണ്‍ഗ്രസുകാരനാണ്. അതിനാല്‍ കെപിസിസി പ്രസിഡന്റിനെ ഞാന്‍ ബഹുമാനിക്കണം''.

അതാണ് മുരളി. എല്ലാത്തിനും ഒരു ന്യായമുണ്ടാകും. തറവാട് ഉപേക്ഷിച്ച് അച്ഛനൊപ്പം പോകാനും പിന്നെ അച്ഛനെ ഉപേക്ഷിച്ച് സ്വന്തം കാലില്‍ നില്‍ക്കാനും അന്നം മുട്ടിയാല്‍ തറവാട്ടുവീട്ടിലേക്ക് തിരികെ പോകാനും.

വിദുഷി ദേശാഭിമാനി

2 comments:

  1. രാഷ്ട്രീയ ആവനാഴിയിലെ അവസാന അമ്പും ഏശാതെപോയതിന്റെ നിരാശയൊന്നും കെ മുരളീധരന്റെ മുഖത്ത് ഇപ്പോള്‍ കാണാനില്ല. സദാ പുഞ്ചിരിക്കുന്ന അദ്ദേഹം അടുത്തകാലത്തായി കൂടുതല്‍ ഉന്മേഷവാനാണ്.വെള്ളിയാഴ്ച കലിക്കറ്റ് പ്രസ്ക്ളബില്‍ കണ്ടപ്പോള്‍ ആ മുഖം കുറേക്കൂടി തേജസ്സുറ്റതായി വിദുഷിക്ക് തോന്നി. എങ്ങനെയെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍ കയറിക്കൂടണം. അതുമാത്രമാണ് ഈ രാഷ്ട്രീയ അതികായന്റെ മനസ്സിലെ ഏക പ്രാര്‍ഥന. അതിന് ഉടക്കിട്ടവരോടും ഈ വിശാലഹൃദയന് പരിഭവങ്ങളില്ല.

    "കോണ്‍ഗ്രസില്‍ തിരിച്ചെടുത്താലും ഇല്ലെങ്കിലും ഇനി പൊട്ടിത്തെറിക്കാന്‍ ഞാനില്ല. പൊട്ടിത്തെറിച്ചതുകൊണ്ട് നേട്ടമുണ്ടായത് മാധ്യമങ്ങള്‍ക്കാണ്. അവര്‍ അത് ചൂടുള്ള വാര്‍ത്തയാക്കി. വ്യക്തിപരമായി എനിക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല''.

    എന്തൊരു വിനയം. എന്തൊരു എളിമ. നേതാക്കളായാല്‍ ഇങ്ങനെ വേണം. തന്നെ തിരിച്ചെടുക്കാതിരിക്കാന്‍ ശ്രമിക്കുന്ന കെപിസിസി തലതൊട്ടപ്പന്മാരോട് മുരളീധരന് ഒന്നേ പറയാനുള്ളൂ. പ്ളീസ്... എന്റെ കഞ്ഞിയില്‍ മണ്ണിടരുത്. കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നതും കാത്ത് നിറയെ മനഃപായസവും കഴിച്ചാണ് ഈ ഗാന്ധിയന്റെ കിടപ്പ്.

    ReplyDelete
  2. മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മോഡറേഷനില്ലെന്ന് കെ പിസിസി വക്താവ് എംഎം ഹസന്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയത് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു വരവിനുളള മോഡറേഷനാണെന്ന മുരളിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ഹസന്‍ ഇതു പറഞ്ഞത്. മുരളിയുടെ ഗതികേടു കൊണ്ടാണ് ഇങ്ങനെ പറയുന്നത് വേറെ മാര്‍ഗ്ഗമില്ല. കെപിസിസിയുടെ അറിവില്ലാരെയാണ് ഡിസിസി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത്.അതും പിരിച്ചുവിട്ടയാളെ തിരിച്ചെടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും ഹസന്‍ സൂചിപ്പിച്ചു.

    ReplyDelete