ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇടതുപക്ഷം 1940കളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ താന്‍ നടത്തിയ പ്രസംഗം പൂര്‍ണമായും മനസ്സിലാക്കാതെയാണ് വാര്‍ത്താ എജന്‍സിയുടെ റിപ്പോര്‍ട്ടെന്ന് ലണ്ടനില്‍നിന്ന് ടെലിഫോണില്‍ 'ദേശാഭിമാനി'യോട് കാരാട്ട് പറഞ്ഞു.
ജാതിയുടെ പ്രാധാന്യം ഇടതുപക്ഷം മനസ്സിലാക്കിയില്ലെന്ന വാര്‍ത്തയിലെ പരാമര്‍ശവും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത മാര്‍ക്സിസ്റ്റ് ചരിത്രകാരനും ദീര്‍ഘകാലം ഇന്ത്യയില്‍ ജീവിച്ചയാളുമായ വിജി കീര്‍മാന്‍ അനുസ്മരണ പ്രഭാഷണത്തിലാണ് ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരാമര്‍ശിച്ചത്. ഇന്ത്യയും ഇടതുപക്ഷവും നേരിടുന്ന വെല്ലുവിളികള്‍ പ്രൊഫ. കീര്‍മാന്‍ 1940കളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവയില്‍ പലതും ഇന്നും അവശേഷിക്കുന്നുവെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. ഇടതുപക്ഷം 1940കളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ഇടതുപക്ഷം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി നവലിബറല്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയാണ്. കാര്‍ഷികമേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരാനുള്ള പോരാട്ടവും ജാതിക്കെതിരായ സമരവും മറ്റും വെല്ലുവിളികളാണെന്നാണ് കേംബ്രിഡ്ജില്‍ താന്‍ പറഞ്ഞതെന്നും കാരാട്ട് വ്യക്തമാക്കി.
ദേശാഭിമാനി 261010
ഇന്ത്യന്‍ ഇടതുപക്ഷം 1940കളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ താന്‍ നടത്തിയ പ്രസംഗം പൂര്‍ണമായും മനസ്സിലാക്കാതെയാണ് വാര്‍ത്താ എജന്‍സിയുടെ റിപ്പോര്‍ട്ടെന്ന് ലണ്ടനില്‍നിന്ന് ടെലിഫോണില്‍ 'ദേശാഭിമാനി'യോട് കാരാട്ട് പറഞ്ഞു.
ReplyDeleteജാതിയുടെ പ്രാധാന്യം ഇടതുപക്ഷം മനസ്സിലാക്കിയില്ലെന്ന വാര്‍ത്തയിലെ പരാമര്‍ശവും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത മാര്‍ക്സിസ്റ്റ് ചരിത്രകാരനും ദീര്‍ഘകാലം ഇന്ത്യയില്‍ ജീവിച്ചയാളുമായ വിജി കീര്‍മാന്‍ അനുസ്മരണ പ്രഭാഷണത്തിലാണ് ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരാമര്‍ശിച്ചത്. ഇന്ത്യയും ഇടതുപക്ഷവും നേരിടുന്ന വെല്ലുവിളികള്‍ പ്രൊഫ. കീര്‍മാന്‍ 1940കളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവയില്‍ പലതും ഇന്നും അവശേഷിക്കുന്നുവെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. ഇടതുപക്ഷം 1940കളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ഇടതുപക്ഷം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി നവലിബറല്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയാണ്. കാര്‍ഷികമേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരാനുള്ള പോരാട്ടവും ജാതിക്കെതിരായ സമരവും മറ്റും വെല്ലുവിളികളാണെന്നാണ് കേംബ്രിഡ്ജില്‍ താന്‍ പറഞ്ഞതെന്നും കാരാട്ട് വ്യക്തമാക്കി.
छरत ഛരത് - ഒരു ഡൌട്ട്, ദേശാഭിമാനിയോട് മാത്രേ കാരാട്ട് പറഞ്ഞുവുള്ലോ? വാര്‍ത്ത അടിസ്തന്‍ രഹിതം ആണെങ്കില്‍ അദേഹം തീര്‍ച്ചയായും പ്രസ് കൊണ്ഫ് വിളിച്ചു എല്ലാ മാധ്യമങ്ങളോടും പറയണം ഉടനെ! അതോ പറഞ്ഞു കഴിഞ്ഞോ? ന്യൂസ് ഒന്നും കണ്ടില്ല!
ReplyDeleteആപ്പിച്ചി II aappichi - ഹേയ്... പ്രസ് കോണ്‍ഫറന്‍സ് ഒക്കെ വിളിച്ചാല്‍ എല്ലാവരും അറിയില്ലേ?? ഇത് ദേശാഭിമാനിക്ക് മാത്രമുള്ള എക്സ്ക്ലൂസീവ്....എന്തൊക്കെ സഹിക്കണം ഈശ്വരാ...ഒരു ദിവസം തുടങ്ങി അവസാനിക്കാന്‍ എന്തൊക്കെ അനുഭവിക്കണം......
അതൊരു തര്‍ജ്ജമ പ്രശ്നമായിരുന്നു എന്നറിഞ്ഞിട്ടും പിന്നേം അതിന്റെ പിന്നാലെ തൂങ്ങിക്കളിച്ച് സ്വന്തം വില കളയുന്നതു മോശമല്ലേ...? ;)
ReplyDeleteGood:---
ReplyDeleteഫൈസലേ, അനിയന്‍ കുട്ടി പറഞ്ഞു കഴിഞ്ഞു. എന്നാലും പറയുന്നു. വിഷയം നിങ്ങളുടെ കൈയില്‍ നിന്ന് പോയി. അത് അന്തസ്സായി സമ്മതിക്കുക. ഇനിയും അവസരം വരും, അപ്പോള്‍ നമുക്കിനിയും ഒച്ചപ്പാടുണ്ടാക്കാമല്ലോ. കാരാട്ടിന്റെ വിയോജനക്കുറിപ്പ് സി.പി.ഐ വെബ് സൈറ്റില്‍ വന്നത്. http://jagrathablog.blogspot.com/2010/10/rejoinder-by-prakash-karat.html
ReplyDeleteഅമേരിക്കയ്ക്കെതിരെ നാഴികയ്ക്കു 40 വട്ടം തെറി പറഞ്ഞു നടക്കുന്ന ഇടതു പക്ഷക്കാര്‍ അമേരിക്കന്‍ സൈറ്റുകളായ ഫേസ്ബുക്കും ബ്ലോഗ്സ്പോട്ടും നാണമില്ലാതെ ഉപയോഗിക്കുന്നതു വളരെ തമാശയായി... ഹിപോക്രെറ്റ്സ് എന്ന വാക്കു മനസ്സില്‍ വരുന്നു... നാണമില്ലേ നിങ്ങള്‍ക്ക്? കാലം പോയ പോക്കേ... നമ്മുടെ കേരളം നന്നാവാതത്തിന്റെ ഒന്നാമത്തെ കാരണം എന്തിനെയും ഏതിനെയും പല്ലും നഘവും ഉപയോഗിച്ചു ആദ്യം എതിര്‍ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം എന്തിനെ എതിര്‍ത്തോ അതിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും ആണ്... നമ്മുടെ നാടിനെ ദൈവം രക്ഷിക്കട്ടെ... (ഓ ഞാന്‍ മറന്നു പോയി - നിങ്ങളുടെ പാര്‍ട്ടി ദൈവത്തില്‍ വിശ്വസിക്കുന്നില്ലല്ലോ...) :)
ReplyDelete