Tuesday, October 19, 2010

ആറ് കേന്ദ്രമന്ത്രിമാര്‍; അരി ഇല്ലെന്നു മാത്രം

മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുള്ളപ്പോഴാണ് അര്‍ഹതപ്പെട്ട അരി തരാതെ കേരളത്തെ പട്ടിണിക്കിടുന്നത്. രാജിവെച്ച ശശി തരൂര്‍ അടക്കം ആറുപേരാണ് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് ഉണ്ടായിരുന്നത്. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം റേഷന്‍ പുനഃസ്ഥാപിക്കുകയും വില നിയന്ത്രിക്കുകയുമാണ്. എന്നാല്‍, ഇതു ചെയ്യാതെ സംസ്ഥാനസര്‍ക്കാരിനെതിരെ പകപോക്കലിന് കൂട്ടുനില്‍ക്കുകയാണ് കേന്ദ്രമന്ത്രിമാര്‍.

സംസ്ഥാനത്തു നിന്നുള്ള കെ.വി.തോമസ് കേന്ദ്രപൊതുവിതരണ സഹമന്ത്രിയാണ്. സംസ്ഥാനത്തിന്റെ എ.പി.എല്‍ വിഹിതത്തില്‍ 86 ശതമാനം വെട്ടിക്കുറവ് വരുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരളം സ്വീകരികുന്ന നടപടികളെ ശരത്പവാറും പി.ചിദംബരവും ലോക്‍സഭയില്‍ പ്രകീര്‍ത്തിച്ചപ്പോഴും സംസ്ഥാനസര്‍ക്കാരിനെതിരെ പ്രചരണം നടത്തുകയായിരുന്നു ഇദ്ദേഹം അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍.

ദേശാഭിമാനി 19102010

2 comments:

  1. മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുള്ളപ്പോഴാണ് അര്‍ഹതപ്പെട്ട അരി തരാതെ കേരളത്തെ പട്ടിണിക്കിടുന്നത്. രാജിവെച്ച ശശി തരൂര്‍ അടക്കം ആറുപേരാണ് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് ഉണ്ടായിരുന്നത്. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം റേഷന്‍ പുനഃസ്ഥാപിക്കുകയും വില നിയന്ത്രിക്കുകയുമാണ്. എന്നാല്‍, ഇതു ചെയ്യാതെ സംസ്ഥാനസര്‍ക്കാരിനെതിരെ പകപോക്കലിന് കൂട്ടുനില്‍ക്കുകയാണ് കേന്ദ്രമന്ത്രിമാര്‍

    ReplyDelete
  2. അര്‍ഹതപ്പെട്ട അരി തരാതെ കേരളത്തെ പട്ടിണിക്കിടുന്നത്. ...hahaha.. what you mean by this line? you have enough paddy field to make rice in kerala.. but no one make use of this land? why? now you are begging to central govt! yea.. this is atrocious!

    ReplyDelete