കൊടുങ്ങല്ലൂര്‍: റിബലുകളെ പുറത്താക്കുന്ന തിരക്ക് വര്‍ധിച്ചതോടെ ഔദ്യോഗികസ്ഥാനാര്‍ഥിയെയും പുറത്താക്കി തൃശൂര്‍ ഡിസിസി നേതൃത്വം ചരിത്രം സൃഷ്ടിച്ചു. കൈ ചിഹ്നത്തില്‍ മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ഥി പുറത്താക്കല്‍ നോട്ടീസ് ലഭിച്ചതോടെ നെട്ടോട്ടമോടാന്‍ തുടങ്ങി. പെരിഞ്ഞനം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്ന കോഗ്രസ് ഐ സ്ഥാനാര്‍ഥി സരള മോഹനനെയാണ് ഡിസിസി പ്രസിഡന്റ് ബെന്നി ബെഹന്നാന്‍ പുറത്താക്കിയത്.
'കൈ' ചിഹ്നത്തില്‍ മത്സരിക്കുന്ന തന്നെ പുറത്താക്കിയതായ ഡിസിസി പ്രസിഡന്റിന്റെ കത്ത് ലഭിച്ചതോടെ സ്ഥാനാര്‍ഥി അന്തംവിട്ടു. റിബലുകളായ കോണ്‍ഗ്രസുകാരെ നിരന്തരം പുറത്താക്കുന്നതില്‍ റെക്കോഡിട്ട ഡിസിസി പ്രസിഡന്റിന്റെ നടപടിയില്‍ പെരിഞ്ഞനത്തെ കോണ്‍ഗ്രസുകാരും അമ്പരന്നു. സ്ഥാനാര്‍ഥിത്തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം മണ്ഡലം കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ത്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടുമില്ല. കണ്ണീരോടെ ഡിസിസി പ്രസിഡന്റിനുമുന്നില്‍ സങ്കടം ബോധിപ്പിച്ച സ്ഥാനാര്‍ഥിക്ക് പുറത്താക്കിയ കത്തിനു പകരം തിരിച്ചെടുക്കല്‍ കത്ത് നല്‍കി പ്രസിഡന്റ് ആശ്വസിപ്പിച്ചു. ഈ കത്തിന്റെ പകര്‍പ്പെടുത്ത് താന്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാടുപെടുകയാണ് സരള മോഹനന്‍.
deshabhimani news
No comments:
Post a Comment