Thursday, October 14, 2010

മേഘ പ്രമോട്ടര്‍ തന്നെ; ഒന്നിലധികം നറുക്കെടുപ്പാകാം ഹൈക്കോടതി

കൊച്ചി: മേഘഡിസ്ട്രിബ്യൂട്ടേഴ്സിനെ ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത ഏജന്‍സിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.ആഴ്ചയില്‍ ഒന്നിലധികം നറുക്കെടുപ്പ് നടത്താന്‍ അനുവദിക്കണമെന്ന വാദം അംഗീകരിച്ചു. ഒന്നിലധികം നറുക്കെടുപ്പ് നടത്തരുതെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ലോട്ടറി നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു മാത്രമേയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. മേഘയില്‍ നിന്നും ഒക്ടോബറിലെ നികുതി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
(ദേശാഭിമാനി)

കൈരളി ചാനല്‍ വാര്‍ത്ത

ഭൂട്ടാന്‍ സര്‍ക്കാരിന്റെ കേരളത്തിലെ ലോട്ടറി പ്രമോട്ടറായി മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനെ അംഗീകരിക്കാമെന്ന് ഹൈക്കോടതി. ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ നറുക്കെടുപ്പാകാം. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് മാത്രമാണ് അധികാരമെന്നും കോടതി വ്യക്തമാക്കി.

ഭൂട്ടാന്‍ലോട്ടറിയുടെ പ്രൊമോട്ടര്‍ മേഘതന്നെയെന്ന കോടതിവിധിയോടെ ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നത് സംസ്ഥാനസര്‍ക്കാരാണെന്ന കോണ്‍ഗ്രസിന്റെ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതോടെ ലോട്ടറിമാഫിയയ്ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഐസക് പ്രതികരിച്ചു.

ഭൂട്ടാന്‍, സിക്കിം ലോട്ടറികളുടെ പ്രാമോട്ടര്‍മാര്‍ ആരാണെന്നതല്ല വിഷയമെന്നും ഇവര്‍ നിയമലംഘനം നടത്തുന്നുണ്ട് എന്നതാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പറഞ്ഞു. ഹൈക്കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രനിയമം ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാരണത്താലാണ് സംസ്ഥാനത്ത് ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ കൊള്ളനടത്തിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

3 comments:

  1. മേഘഡിസ്ട്രിബ്യൂട്ടേഴ്സിനെ ഭൂട്ടാന്‍ ലോട്ടറിയുടെ അംഗീകൃത ഏജന്‍സിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.ആഴ്ചയില്‍ ഒന്നിലധികം നറുക്കെടുപ്പ് നടത്താന്‍ അനുവദിക്കണമെന്ന വാദം അംഗീകരിച്ചു. ഒന്നിലധികം നറുക്കെടുപ്പ് നടത്തരുതെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ലോട്ടറി നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു മാത്രമേയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. മേഘയില്‍ നിന്നും ഒക്ടോബറിലെ നികുതി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

    ReplyDelete
  2. "കേന്ദ്രനിയമം ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാരണത്താലാണ് സംസ്ഥാനത്ത് ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ കൊള്ളനടത്തിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു."

    എങ്ങനാണാവോ ‘ശരിയായ രീതിയില്‍’ നടപ്പിലാക്കേണ്ടത്? ചട്ട പ്രകാരം 24 നറുക്കെടുപ്പുകളും ഓണ്‍‌ലൈന്‍ ലോട്ടറിയും ഒക്കെ അനുവദിച്ചുകൊണ്ടാവും?! ലോട്ടറിക്കാര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കില്ല എന്ന് രേഖാമൂലം ഉറപ്പു കൊടുക്കുക കൂടി ചെയ്താല്‍ നിയമം ശരിക്കും ‘ശരിയായ രീതിയില്‍’ നടപ്പാവും!

    ReplyDelete
  3. പ്രീയപ്പെട്ട കോൺഗ്രസ്സുകാരാ മറുപടി പറയൂ.....എന്തിന്റെ പേരിലായിരുന്നു ലോട്ടറി വിവാദം....കേരളത്തിലെ ഏറ്റവും എഫിഷ്യന്റ് ആയ ധനമന്ത്രിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന്, അദ്ദേഹത്തെ ദുരൂഹതയുടെ പുകമറയിൽ നിറ്ത്താൻ ശ്രമിച്ചതിന് ജനങ്ങളോട് മാപ്പ് പറയേണ്ട ബാധ്യത ചാണ്ടിക്കും സതീശനും ഉണ്ട്....

    ReplyDelete