മത-സാമുദായിക ധ്രുവീകരണം ചെറുത്ത് എല്‍ഡിഎഫിന്റെ തത്വാധിഷ്ഠിത നിലപാടിനൊപ്പം വലിയവിഭാഗം ജനങ്ങള്‍ ഉറച്ചുനിന്നെന്ന് പ്രാദേശിക സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. യുഡിഎഫ് എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികളെയും ഒരുമിച്ചണിനിരത്തിയപ്പോള്‍ എല്‍ഡിഎഫ് ശക്തമായ ജനകീയാടിത്തറയില്‍ അതിനെ ചെറുത്തു. എല്‍ഡിഎഫിന്റെ ജനകീയാടിത്തറയ്ക്ക് പോറലേല്‍പ്പിക്കാന്‍ മത-സാമുദായിക ധ്രുവീകരണവും യുഡിഎഫിനെ സഹായിച്ചില്ല. ആര്‍എസ്എസും ബിജെപിയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ളാമിയും ഇടതുപക്ഷ ഏകോപനസമിതി എന്നു പേരിട്ട കപട ഇടതുപക്ഷക്കാരും തോളോടുതോള്‍ ചേര്‍ന്ന് യുഡിഎഫിനെ തുണച്ചു. മാധ്യമങ്ങള്‍ ഇവര്‍ക്ക് അകമഴിഞ്ഞു പിന്തുണ നല്‍കി. അതോടൊപ്പം കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലുണ്ടായിരുന്ന കേരള കോഗ്രസ് ജോസഫ് വിഭാഗം, വീരന്‍ ജനതാദള്‍, ഐഎന്‍എല്ലിലെ ഒരുവിഭാഗം തുടങ്ങിയവരും യുഡിഎഫില്‍ ചേക്കേറി. 2005ല്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ ഡിഐസി എല്‍ഡിഎഫിനെ പിന്തുണച്ചെങ്കില്‍ ഇത്തവണ അവരും യുഡിഎഫിനൊപ്പം നിന്നു. തീര്‍ത്തും പ്രതികൂലമെന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യത്തിലും എല്‍ഡിഎഫിനൊപ്പം ജനങ്ങള്‍ ഉറച്ചുനിന്നത് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്ക് അഭിമാനമാണ്. അവസാന കണക്ക് തയ്യാറായിട്ടില്ലെങ്കിലും എല്‍ഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമൊന്നും വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് വിവിധ ജില്ലയില്‍നിന്നുള്ളത്.
യുഡിഎഫ് വന്‍മുന്നേറ്റമുണ്ടാക്കിയെന്നു ചിത്രീകരിക്കുന്ന തൃശൂര്‍ ജില്ലയില്‍ അമ്പതിനായിരത്തോളം വോട്ടു മാത്രമാണ് യുഡിഎഫിന് കൂടുതല്‍ ലഭിച്ചത്. അതേസമയം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6.69 ലക്ഷം വോട്ടു കിട്ടിയ എല്‍ഡിഎഫിന് ഇത്തവണ ഏഴര ലക്ഷത്തോളം വോട്ട് നേടാനായി. യുഡിഎഫിന് എട്ടു ലക്ഷത്തോളം വോട്ടാണ് ഉള്ളത്. എല്‍ഡിഎഫിനെതിരെ വലിയ ധ്രുവീകരണം നടന്നെന്ന് പലരും അവകാശപ്പെടുന്ന തൃശൂരിന്റെ യഥാര്‍ഥ ചിത്രമാണ് ഇത്. അതേസമയം, പതാകയും ചിഹ്നവും ഉപേക്ഷിച്ച് കോണ്‍ഗ്രസ്-ബിജെപി മുന്നണി ആപ്പിളും മാങ്ങയും ഒക്കെയായി രംഗത്തിറങ്ങിയ ജില്ലയിലൊന്നാണ് തൃശൂര്‍. തൃശൂര്‍ കോര്‍പറേഷനില്‍ സീറ്റിന്റെ എണ്ണം ഭീമമായി കുറഞ്ഞെങ്കിലും ലോക്സഭയേക്കാള്‍ 1057 വോട്ട് എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചു.
വയനാട് ജില്ലയില്‍ എല്‍ഡിഎഫിന് തിരിച്ചടിയെന്നാണ് പ്രചാരവേല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,11,760 വോട്ടു ലഭിച്ച എല്‍ഡിഎഫ് ഇത്തവണ 1,75,089 വോട്ടു നേടി. 2009ല്‍ 1,73,496 വോട്ടു കിട്ടിയ യുഡിഎഫിന് 2,16,329 വോട്ടാണ് ഉള്ളത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെ മുരളീധരന്‍ 55,213 വോട്ടു നേടിയിരുന്നു. മുരളിവിഭാഗവും വീരന്‍ ജനതാദളും ഐഎന്‍എല്ലും യുഡിഎഫില്‍ പോയിട്ടും വയനാടന്‍ ജനതയ്ക്ക് എല്‍ഡിഎഫിലുള്ള വിശ്വാസം ചോര്‍ത്താനായില്ല.
കണ്ണൂര്‍ ജില്ല എല്ലാ കുപ്രചാരണത്തെയും അതിജീവിച്ചാണ് എല്‍ഡിഎഫ് കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചത്. യുഡിഎഫിനേക്കാള്‍ 11.17 ശതമാനം വോട്ട് കണ്ണൂരില്‍ എല്‍ഡിഎഫ് നേടി. എല്‍ഡിഎഫിന് 7,24,376 വോട്ടു ലഭിച്ചപ്പോള്‍ യുഡിഎഫിന് കിട്ടിയത് 5,68,981 വോട്ടു മാത്രം. 1.55 ലക്ഷം വോട്ട് കൂടുതല്‍ നേടി കണ്ണൂര്‍ അഭിമാനകരമായ പാരമ്പര്യം കാത്തു.
കാസര്‍കോട് ജില്ലയില്‍ യുഡിഎഫിന് 2.39 ലക്ഷം വോട്ടും എല്‍ഡിഎഫിന് 2.3 ലക്ഷം വോട്ടുമാണ് ഉള്ളത്. കോട്ടയം ജില്ലയില്‍ യുഡിഎഫിന് 5,60,101 വോട്ടും എല്‍ഡിഎഫിന് 4,36,066 വോട്ടുമാണ്.
തലസ്ഥാനജില്ലയിലും എല്‍ഡിഎഫിന് കാര്യമായ പോറലേല്‍പ്പിക്കാന്‍ യുഡിഎഫ്-ബിജെപി-എസ്ഡിപിഐ കൂട്ടുകെട്ടിനു കഴിഞ്ഞില്ല. ബിജെപിയുമായി പരസ്യമായി കൂട്ടുകെട്ടുണ്ടാക്കിയ തിരുവനന്തപുരത്ത് യുഡിഎഫിനു കിട്ടിയത് 7.20 ലക്ഷത്തോളം വോട്ടാണ്. എല്‍ഡിഎഫ് 7.12 ലക്ഷത്തോളം വോട്ടു നേടി.
25.83 ലക്ഷം വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയിലാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയത്-10.86 ലക്ഷം. എന്നാല്‍,മലപ്പുറത്ത് എല്‍ഡിഎഫ് 7.15 ലക്ഷം വോട്ടു നേടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 9.47 ലക്ഷവും എല്‍ഡിഎഫിന് 6.77 ലക്ഷവും വോട്ടാണ് ഉണ്ടായിരുന്നത്.
പാലക്കാടന്‍ ജനത എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുന്നതിന്റെ തെളിവാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടു നില. എല്‍ഡിഎഫ് 6,46,943 വോട്ടു നേടിയപ്പോള്‍ യുഡിഎഫിനു കിട്ടിയത് 6,29,676 വോട്ടാണ്. നഗരസഭകളിലും വോട്ടില്‍ എല്‍ഡിഎഫിനു മുന്‍തൂക്കമുണ്ട്. പാലക്കാട്ടും കോണ്‍ഗ്രസും ബിജെപിയും ചിഹ്നവും പേരും ഉപേക്ഷിച്ച് കൂട്ടുകെട്ട് പരീക്ഷണം നടത്തിയ ജില്ലയാണ്. എറണാകുളം ജില്ലയില്‍ ലഭ്യമായ കണക്കനുസരിച്ച് യുഡിഎഫിന് നാലു ലക്ഷത്തോളവും എല്‍ഡിഎഫിനു മൂന്നര ലക്ഷത്തോളവും വോട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു.
(കെ എം മോഹന്‍ദാസ്)
deshabhimani 291010
മത-സാമുദായിക ധ്രുവീകരണം ചെറുത്ത് എല്‍ഡിഎഫിന്റെ തത്വാധിഷ്ഠിത നിലപാടിനൊപ്പം വലിയവിഭാഗം ജനങ്ങള്‍ ഉറച്ചുനിന്നെന്ന് പ്രാദേശിക സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. യുഡിഎഫ് എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികളെയും ഒരുമിച്ചണിനിരത്തിയപ്പോള്‍ എല്‍ഡിഎഫ് ശക്തമായ ജനകീയാടിത്തറയില്‍ അതിനെ ചെറുത്തു. എല്‍ഡിഎഫിന്റെ ജനകീയാടിത്തറയ്ക്ക് പോറലേല്‍പ്പിക്കാന്‍ മത-സാമുദായിക ധ്രുവീകരണവും യുഡിഎഫിനെ സഹായിച്ചില്ല. ആര്‍എസ്എസും ബിജെപിയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ളാമിയും ഇടതുപക്ഷ ഏകോപനസമിതി എന്നു പേരിട്ട കപട ഇടതുപക്ഷക്കാരും തോളോടുതോള്‍ ചേര്‍ന്ന് യുഡിഎഫിനെ തുണച്ചു. മാധ്യമങ്ങള്‍ ഇവര്‍ക്ക് അകമഴിഞ്ഞു പിന്തുണ നല്‍കി. അതോടൊപ്പം കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലുണ്ടായിരുന്ന കേരള കോഗ്രസ് ജോസഫ് വിഭാഗം, വീരന്‍ ജനതാദള്‍, ഐഎന്‍എല്ലിലെ ഒരുവിഭാഗം തുടങ്ങിയവരും യുഡിഎഫില്‍ ചേക്കേറി. 2005ല്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ ഡിഐസി എല്‍ഡിഎഫിനെ പിന്തുണച്ചെങ്കില്‍ ഇത്തവണ അവരും യുഡിഎഫിനൊപ്പം നിന്നു. തീര്‍ത്തും പ്രതികൂലമെന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യത്തിലും എല്‍ഡിഎഫിനൊപ്പം ജനങ്ങള്‍ ഉറച്ചുനിന്നത് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്ക് അഭിമാനമാണ്. അവസാന കണക്ക് തയ്യാറായിട്ടില്ലെങ്കിലും എല്‍ഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമൊന്നും വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് വിവിധ ജില്ലയില്‍നിന്നുള്ളത്.
ReplyDeleteഹൊ ഫയങ്കരം തന്നെ ഈ തൊലിക്കട്ടി !!!!
ReplyDeleteകണ്ണൂരില്‍ LDF നു ഒരു ലക്ഷത്തോളം വോട്ടു കുറഞ്ഞു.
ReplyDeleteatithara okke saktham, ennal electionil thottum poyi...enthu cheyyaam?
ReplyDelete