Thursday, October 21, 2010

ബംഗാളില്‍ ഇടതുഭരണം തുടരണം : അമര്‍ത്യസെന്‍

പശ്ചിമബംഗാളിന്റെ സമഗ്ര പുരോഗതിക്ക് ഇടതുമുന്നണി സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞു. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു മുന്‍പ് നന്നായി ചിന്തിക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള ഭരണസംവിധാനത്തെ മാറ്റുന്നത് സംസ്ഥാ‍നത്തെ പിന്നോട്ടടിപ്പിക്കും. വിലകുറഞ്ഞ മുദ്രാവാക്യങ്ങളുയര്‍ത്തില്‍ ചിലര്‍ ചിലത് പറയുന്നുണ്ട്. അവര്‍ പറയുന്ന രീതിയില്‍ മൌലികമായ മാറ്റം വരുത്താന്‍ കഴിയില്ല.

ലാല്‍ഗഢിനെക്കുറിച്ചും ജംഗല്‍മഹല്‍ മേഖലയെക്കുറിച്ചുമൊക്കെ ദുഃഖം പ്രകടിപ്പിക്കുന്നതില്‍ കാരണങ്ങളുണ്ട്. പക്ഷേ, ലാല്‍ഗഢിനോടും ജംഗല്‍മഹലിനോടുമുള്ള ചിലരുടെ ഈ അനുഭാവം എന്നാണ് തുടങ്ങിയത്? ആ മേഖലയിലെ ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളുടെ ജീവിതം ദുരിതം നിറഞ്ഞതാണ്. ഈ മേഖലയില്‍ ജീവിതനിലവാരവും പ്രദേശത്തിന്റെ വളര്‍ച്ചയും ഉറപ്പുവരുത്തുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ട്. പക്ഷേ, എവിടെയായിരുന്നു ബംഗാളിലെ പ്രതിപക്ഷം ഇതുവരെ?

സി.പി.ഐ.എമ്മിനെ എതിര്‍ക്കാനെന്ന പേരില്‍ മാവോയിസ്റ്റുകള്‍ അവിടെ കൊള്ളക്കാരെപ്പോലെ ജനങ്ങളെ ദ്രോഹിക്കുകയാണ്. ആ മേഖലയില്‍ സാമൂഹ്യമാറ്റം കൊണ്ടുവരുന്നതിനു പകരം കൊള്ളക്കാരുടെ ഭരണം കൊണ്ടുവരാനാണ് പ്രതിപക്ഷം സഹായിക്കുന്നത്. ഇത് ജനദ്രോഹമാണ്.

ഇടതു സര്‍ക്കാര്‍ സംസ്ഥാനത്ത് അടിസ്ഥാനപരമായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഭൂപരിഷ്കരണം, കാര്‍ഷികവളര്‍ച്ച എന്നീ മേഖലകളില്‍ ഗണ്യമായ നേട്ടം കൈവരിച്ചു. ക്ഷേമകാര്യങ്ങളും ഏറെ ചെയ്തു. വ്യാവസായിക പിന്നോക്കാവസ്ഥ പരിഹരിക്കാനും ശ്രമങ്ങള്‍ നടത്തുന്നു. ഇത് ശരിയായ ദിശയില്‍ മുന്നോട്ടുപോകാന്‍ ജനങ്ങള്‍ സഹായിക്കുകയാണ് വേണ്ടത്. വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ദേശാഭിമാനി 21010

1 comment:

  1. പശ്ചിമബംഗാളിന്റെ സമഗ്ര പുരോഗതിക്ക് ഇടതുമുന്നണി സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞു. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു മുന്‍പ് നന്നായി ചിന്തിക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള ഭരണസംവിധാനത്തെ മാറ്റുന്നത് സംസ്ഥാ‍നത്തെ പിന്നോട്ടടിപ്പിക്കും. വിലകുറഞ്ഞ മുദ്രാവാക്യങ്ങളുയര്‍ത്തില്‍ ചിലര്‍ ചിലത് പറയുന്നുണ്ട്. അവര്‍ പറയുന്ന രീതിയില്‍ മൌലികമായ മാറ്റം വരുത്താന്‍ കഴിയില്ല.

    ReplyDelete