Friday, October 22, 2010

ഗ്രാമീണന്‍ തിന്നുമ്പോള്‍ വില കയറുന്നുവത്രെ

കൂടുതല്‍ ഭക്ഷിക്കുന്നത് വിലക്കയറ്റത്തിന് കാരണമെന്ന് അലുവാലിയ

ന്യൂഡല്‍ഹി: ഗ്രാമീണജനത കൂടുതല്‍ ഭക്ഷിക്കുന്നതുകൊണ്ടാണ് ഭക്ഷ്യവിലക്കയറ്റമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ. ഇത്രയുംകാലം പട്ടിണി കിടന്ന ഗ്രാമീണജനത ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ തുടങ്ങിയതാണ് പ്രശ്നമായതെന്നുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വലംകൈ കൂടിയായ അലുവാലിയയുടെ പുതിയ സിദ്ധാന്തം. ഗ്രാമീണമേഖലയില്‍ വികസനം വന്നാല്‍ അത് വിലക്കയറ്റത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് നേരത്തെ ഈ സാമ്പത്തിക വിദഗ്ധന്‍ നല്‍കിയിരുന്നു. വ്യാഴാഴ്ച പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തിറക്കി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അലുവാലിയ.

ഗ്രാമീണജനതയുടെ വരുമാനം വര്‍ധിച്ചതോടെ അവര്‍ കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും പാലും വാങ്ങാന്‍ തുടങ്ങി. ഇതുകൊണ്ടാണ് വിലക്കയറ്റം. എന്നാല്‍, ഇവര്‍ ധാന്യങ്ങള്‍ വാങ്ങുന്നത് കുറവായതുകൊണ്ട് അവയുടെ വിലക്കയറ്റം മിതമാണ്-അലുവാലിയ പറഞ്ഞു. പണപ്പെരുപ്പനിരക്ക് ഡിസംബറോടെ ഒറ്റ അക്കത്തില്‍ എത്തുമെന്ന പല്ലവിയും അലുവാലിയയില്‍ നിന്നുണ്ടായി. നേരത്തെ സെപ്തംബര്‍ മാസത്തോടെ വിലക്കയറ്റം കുറയുമെന്ന് അലുവാലിയ അവകാശപ്പെട്ടിരുന്നു.

deshabhimani 221010

തമിഴന്‍ പറയുന്ന ‘അലുവാ കൊടുക്കല്‍‘ ഇതാണോ?

2 comments:

  1. കൂടുതല്‍ ഭക്ഷിക്കുന്നത് വിലക്കയറ്റത്തിന് കാരണമെന്ന് അലുവാലിയ

    ന്യൂഡല്‍ഹി: ഗ്രാമീണജനത കൂടുതല്‍ ഭക്ഷിക്കുന്നതുകൊണ്ടാണ് ഭക്ഷ്യവിലക്കയറ്റമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ. ഇത്രയുംകാലം പട്ടിണി കിടന്ന ഗ്രാമീണജനത ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ തുടങ്ങിയതാണ് പ്രശ്നമായതെന്നുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വലംകൈ കൂടിയായ അലുവാലിയയുടെ പുതിയ സിദ്ധാന്തം. ഗ്രാമീണമേഖലയില്‍ വികസനം വന്നാല്‍ അത് വിലക്കയറ്റത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് നേരത്തെ ഈ സാമ്പത്തിക വിദഗ്ധന്‍ നല്‍കിയിരുന്നു. വ്യാഴാഴ്ച പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തിറക്കി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അലുവാലിയ.

    ReplyDelete
  2. what did he say> tht it was the "PROBLEM" or it was the "CAUSE" ?? can u post a link to the press conference details?

    ReplyDelete