രണ്ടു രൂപ നിരക്കില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് അരി നല്‍കുന്ന പദ്ധതി കേരളത്തിലെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് അന്നം ഉറപ്പാക്കുകയാണ്. ബി.പി.എല്‍ കാര്‍ഡുടമകള്‍, എ.പി.എല്‍ വിഭാഗത്തിലെ പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അസംഘടിത തൊഴിലാളികള്‍, ആശ്രയ പദ്ധതിയില്‍ പെടുന്നവര്‍ എന്നിങ്ങനെ 36 ലക്ഷം കുടുംബങ്ങള്‍ക്കായിരുന്നു ഇതുവരെ പദ്ധതിയുടെ ആശ്വാസം ലഭിച്ചിരുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസമെങ്കിലും തൊഴില്‍ ചെയ്തവരെക്കൂടെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ പദ്ധതിയുടെ ആശ്വാസം അഞ്ചുലക്ഷം കുടുംബങ്ങളിലേക്ക് കൂടി നീളുകയാണ്.
കേന്ദ്രം 6.20 രൂപ നിരക്കില്‍ നല്‍കുന്ന ബി.പി.എല്‍ അരിയാണ് 4.20 രൂപ സബ്‌സിഡി നല്‍കി രണ്ടു രൂപക്ക് 20 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. എ.പി.എല്‍ വിഭാഗത്തിനുള്ള അരിക്ക് 8.90 രൂപയും ഗോതമ്പിന് 6.70 രൂപയും ആണ് കേന്ദ്രം ഈടാക്കുന്ന വില. എ.പി.എല്‍ ഒഴികെയുള്ള വിഭാഗങ്ങള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് കോടികള്‍ മുടക്കേണ്ടി വരുന്നു. ഇതിനെല്ലാം കൂടെ പ്രതിവര്‍ഷം 228 കോടിയുടെ ബാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ഥ്രിക്കുന്നത്.
കേന്ദ്രം നല്‍കുന്ന അരി കിലോയ്ക്ക് 6.90 രൂപ വരെ സബ്‌സിഡി നല്‍കി എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി നേരെ വിപരീതവും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അരിയുടെ വില കിലോയ്ക്ക് അഞ്ചുമുതല്‍ ആറു രൂപ വരെ വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
ദേശാഭിമാനി 191010
രണ്ടു രൂപ നിരക്കില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് അരി നല്‍കുന്ന പദ്ധതി കേരളത്തിലെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് അന്നം ഉറപ്പാക്കുകയാണ്. ബി.പി.എല്‍ കാര്‍ഡുടമകള്‍, എ.പി.എല്‍ വിഭാഗത്തിലെ പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അസംഘടിത തൊഴിലാളികള്‍, ആശ്രയ പദ്ധതിയില്‍ പെടുന്നവര്‍ എന്നിങ്ങനെ 36 ലക്ഷം കുടുംബങ്ങള്‍ക്കായിരുന്നു ഇതുവരെ പദ്ധതിയുടെ ആശ്വാസം ലഭിച്ചിരുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസമെങ്കിലും തൊഴില്‍ ചെയ്തവരെക്കൂടെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ പദ്ധതിയുടെ ആശ്വാസം അഞ്ചുലക്ഷം കുടുംബങ്ങളിലേക്ക് കൂടി നീളുകയാണ്.
ReplyDeleteഎന്തിനാ രണ്ടു രൂപയാക്കിയേ? വെറുതെ കൊടുത്തുകൂടെ? തൊഴിലെടുക്കാതെ അന്നം സമ്പാദിക്കലാണല്ലോ ഞമ്മന്റെ പ്രധാന പഠിപ്പിക്കല്‍
ReplyDelete