Friday, October 15, 2010

ഭൂട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ പ്രയാസം: വയലാര്‍ രവി

കണ്ണൂര്‍: ഭൂട്ടാന്റേത് ഉള്‍പ്പെടെയുള്ള അനധികൃത ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് പ്രയാസമുണ്ടെന്ന് കേന്ദ്ര പ്രവാസകാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. നേപ്പാളിനും ഇന്ത്യയ്ക്കുമിടയില്‍ തന്ത്രപ്രധാനമായ സ്ഥലത്താണ് ഭൂട്ടാന്‍. ഇന്ത്യയുമായി നിരവധി കാരാറുകള്‍ ഒപ്പിട്ട കൂട്ടത്തില്‍ ഭൂട്ടാന്‍ ലോട്ടറിയുമുണ്ട്. അതിനാല്‍ ലോട്ടറി മാത്രം നിരോധിക്കാന്‍ കഴിയില്ല. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന വയലാര്‍ രവി.

ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ലോട്ടറി മാഫിയയുടെ ആളാണ്.{അദ്ദേഹത്തിന്റെ പേര് ചിദംബരം, നളിനി ചിദംബരം, ഗോപാലന്‍, രാമന്‍, സിങ്ങ്വി എന്നൊന്നുമല്ല. :) } അനധികൃത ലോട്ടറി നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ല. കത്തയച്ചത് മാത്രമേയുള്ളൂ.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനായി കണ്ണൂരിലെ പൊലീസ് സംവിധാനം സുശക്തമാക്കണം. കേന്ദ്രസേന വേണമെന്ന ഡിസിസിയുടെ ആവശ്യം ന്യായമാണ്. കേന്ദ്രസേന വന്നില്ലെങ്കിലും പൊലീസ് ശക്തമായി രംഗത്തുണ്ടാവണം. മികച്ച ക്രമസമാധനത്തിനുള്ള അവാര്‍ഡുകള്‍ കേരളത്തിന് നല്‍കിയത് കേന്ദ്രത്തിന്റെ അറിവോടെയല്ലെന്നും വയലാര്‍ രവി പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

വെബില്‍ വന്ന മാതൃഭൂമി, മലയാള മനോരമ വാര്‍ത്തകളുടെ തലക്കെട്ട് ലോട്ടറിയല്ല. അതവരു വിട്ടെന്ന് തോന്നുന്നു..പുതിയത് ഒരെണ്ണം കിട്ടിയിട്ടുണ്ട്..

കണ്ണൂരില്‍ കേന്ദ്രസേന വേണം...

2 comments:

  1. വെബില്‍ വന്ന മാതൃഭൂമി, മലയാള മനോരമ വാര്‍ത്തകളുടെ തലക്കെട്ട് ലോട്ടറിയല്ല. അതവരു വിട്ടെന്ന് തോന്നുന്നു..പുതിയത് ഒരെണ്ണം കിട്ടിയിട്ടുണ്ട്..

    കണ്ണൂരില്‍ കേന്ദ്രസേന വേണം...

    ReplyDelete
  2. 'കണ്ണൂരില്‍ കേന്ദ്രസേന വേണം...' തീര്‍ച്ചയായും വേണം!

    മുന്‍പ് ഒന്നു രണ്ടു തവണ ഇതു പോലെ ആവശ്യപ്പെട്ടതിന്റെ ഫലം ഓര്‍മയുണ്ടാവുമല്ലോ അല്ലേ?

    ‘മികച്ച ക്രമസമാധനത്തിനുള്ള അവാര്‍ഡുകള്‍ കേരളത്തിന് നല്‍കിയത് കേന്ദ്രത്തിന്റെ അറിവോടെയല്ലെന്നും...’

    പാവം അറിവില്ലാ പൈതങ്ങള്‍...! വല്ല സാഹിത്യ അവാര്‍ഡ് ദാന ചടങ്ങോ മറ്റോ ആണെന്നു കരുതി അറിയാതെ പങ്കെടുത്തുപോയി, എന്ത് അവാര്‍ഡാണെന്നറിയാതെ കൊടുത്തും പോയി...! ക്ഷമിച്ചേക്ക്...!

    ReplyDelete