ആലപ്പുഴ: പട്ടികയില്‍ പേരില്ലാതിരുന്നിട്ടും വോട്ട് ചെയ്യാനെത്തിയ മുന്‍ എംപി ഡോ. കെ എസ് മനോജ് പോളിങ് ബൂത്തില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. വോട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ആലപ്പുഴ നഗരസഭയിലെ 52-ാം വാര്‍ഡായ മംഗലത്തെ നവോദയം വായനശാലയിലെ രണ്ടാംനമ്പര്‍ ബൂത്തിലാണ് മനോജ് എത്തിയത്. പട്ടികയില്‍ പേരില്ലെന്ന കാര്യം പോളിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. താന്‍ മുന്‍ എംപിയാണെന്നും വോട്ട് ചെയ്യണമെന്നുമായി മനോജ്. പട്ടികയില്‍ പേരില്ലാതെ വോട്ട് ചെയ്യിക്കാന്‍ ആവില്ലെന്ന് പോളിങ് ഓഫീസര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും 15 മിനിറ്റിലേറെ തന്റെ ആവശ്യവുമായി മനോജ് ബൂത്തില്‍തന്നെ നിന്നു. മനോജിനെ ബൂത്തില്‍നിന്ന് മാറ്റി വോട്ടര്‍മാര്‍ക്ക് തടസ്സംകൂടാതെ വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരും എത്തി. പോളിങ് തടസ്സപ്പെട്ടത് അറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെ മനോജ് സ്ഥലം വിട്ടു.
മംഗലത്ത് താമസമായിരുന്നപ്പോള്‍ മനോജിനും അമ്മയ്ക്കും ഭാര്യക്കും ഇവിടെ വോട്ടുണ്ടായിരുന്നു. മനോജും കുടുംബവും ന്യൂഡല്‍ഹിയില്‍ താമസമാക്കിയതോടെ പട്ടികയില്‍നിന്നു പേര് നീക്കി. മനോജിന്റെ അമ്മ മൂത്തമകനൊപ്പം ഇവിടെ താമസം തുടരുന്നതിനാല്‍ അവരുടെ പേര് മാറ്റിയിട്ടില്ല. വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ച് പരാതിയോ ആക്ഷേപമോ നല്‍കാന്‍ അവസരം നല്‍കിയിട്ടും അന്നൊന്നും മനോജോ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരോ പരാതിപ്പെടാന്‍ തയ്യാറായില്ല.
ദേശാഭിമാനി 261010
പട്ടികയില്‍ പേരില്ലാതിരുന്നിട്ടും വോട്ട് ചെയ്യാനെത്തിയ മുന്‍ എംപി ഡോ. കെ എസ് മനോജ് പോളിങ് ബൂത്തില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. വോട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ആലപ്പുഴ നഗരസഭയിലെ 52-ാം വാര്‍ഡായ മംഗലത്തെ നവോദയം വായനശാലയിലെ രണ്ടാംനമ്പര്‍ ബൂത്തിലാണ് മനോജ് എത്തിയത്. പട്ടികയില്‍ പേരില്ലെന്ന കാര്യം പോളിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. താന്‍ മുന്‍ എംപിയാണെന്നും വോട്ട് ചെയ്യണമെന്നുമായി മനോജ്. പട്ടികയില്‍ പേരില്ലാതെ വോട്ട് ചെയ്യിക്കാന്‍ ആവില്ലെന്ന് പോളിങ് ഓഫീസര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും 15 മിനിറ്റിലേറെ തന്റെ ആവശ്യവുമായി മനോജ് ബൂത്തില്‍തന്നെ നിന്നു. മനോജിനെ ബൂത്തില്‍നിന്ന് മാറ്റി വോട്ടര്‍മാര്‍ക്ക് തടസ്സംകൂടാതെ വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരും എത്തി. പോളിങ് തടസ്സപ്പെട്ടത് അറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെ മനോജ് സ്ഥലം വിട്ടു.
ReplyDeleteNERARIYAAN.......NERATHE ARIYAAN....
ReplyDeleteDESABHIMAANIYUDE KALLUACHULLA NUNAKKU ORU UDHAAHARANAM KOODEE......
DESABHIMANI NEENAAL VAAZHATTE.....