ഐസ്ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ മുമ്പ് സ്വീകരിച്ച നിലപാട് ഇപ്പോള്‍ മാറ്റിയതിന്റെ കാരണം വ്യക്തമാക്കാന്‍ രാഷ്ട്രീയ നേതാവ് എന്നതിനെക്കാള്‍ സാംസ്ക്കാരിക നായകനായി അറിയപ്പെടുന്ന എം പി വീരേന്ദ്രകുമാര്‍ തയ്യാറാകണമെന്ന് പി കൃഷ്ണപ്രസാദ് എംഎല്‍എ ആവശ്യപ്പെട്ടു.
2004ല്‍ ഐസ്ക്രീം കേസ്സില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട മാന്യദേഹമാണ് വീരേന്ദ്രകുമാര്‍. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നശിപ്പിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രമേല്‍ ധാര്‍മ്മിക മൂല്യച്യുതി സംഭവിച്ച കാലമുണ്ടായിട്ടില്ല എന്ന് വിലപിച്ച വീരേന്ദ്രകുമാര്‍ ആ ധാര്‍മ്മികാധ:പതനത്തിന് കാരണക്കാരനായ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ ഇപ്പോള്‍ കേരളമാകെ ഓടി നടന്ന് പ്രസംഗിക്കുന്നത് ദയനീയമായ കാഴ്ചയാണ്. നാല് സീറ്റ് ലഭിക്കാന്‍ ഇത്രത്തോളം അധ:പതിക്കണോ എന്ന് വീരേന്ദ്രകുമാര്‍ സ്വയം ചിന്തിക്കണം. ശത്രുവിനുപോലും ഈ ഗതികേടുണ്ടാകരുതെന്നാണ് സാധാരണക്കാര്‍ കരുതുന്നത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. കോഴ വാങ്ങിയാണ് കോടതിയില്‍ കേസ്സ് തള്ളിയതെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച റൌഫിനെതിരെ ഹൈക്കോടതി ജഡ്ജിമാരായ നാരായണക്കുറുപ്പും തങ്കപ്പനും ഇതേവരെ നിയമനടപടി സ്വീകരിച്ചിട്ടില്ല എന്നത് ആരോപണം ശരിയാണെന്നതിന്റെ തെളിവായാണ് പൊതുജനങ്ങള്‍ കാണുന്നത്. എന്നിട്ടും കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്ന വീരേന്ദ്രകുമാര്‍ പൊതുസമൂഹത്തിനു നല്‍കുന്ന സന്ദേശമെന്താണ്? പുതിയ തലമുറയിലെ കുട്ടികള്‍ക്ക് കുഞ്ഞാലിക്കുട്ടിയാണ് മാതൃക എന്നാണോ വീരേന്ദ്രകുമാറിന്റെ നിലപാട്? രാഷ്ട്രീയ കാരണങ്ങളാല്‍ എല്‍ഡിഎഫ് വിട്ടുപോയി എന്നവകാശപ്പെടുന്ന വീരേന്ദ്രകുമാര്‍ പെവാണിഭക്കാരുടെയും ബാലകൃഷ്ണപിള്ളയെ പോലുള്ള അഴിമതിക്കാരുടെയും സംരക്ഷകനായി കേരളമാകെ നിറഞ്ഞാടുന്നത് സാംസ്ക്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു. തന്റെ നിലപാട് മാറ്റത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സാധ്യമല്ലെങ്കില്‍ സംസ്ക്കാരത്തെയും ധാര്‍മികതയെയും സംബന്ധിച്ച തന്റെ ഗിരിപ്രഭാഷണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഔചിത്യമെങ്കിലും വീരേന്ദ്രകുമാര്‍ കാണിക്കണം.
ദേശാഭിമാനി 080311 വയനാട് ജില്ലാ വാര്‍ത്ത

ReplyDelete