തെരഞ്ഞെടുപ്പുകാലത്ത് സീറ്റ് ഉറപ്പാക്കാനും സീറ്റ് തെറിപ്പിക്കാനും കോണ്‍ഗ്രസില്‍ ഊമക്കത്തുകള്‍ പതിവാണ്. ഊമക്കത്തുകള്‍ക്ക് ശത്രുസംഹാരക്രിയയില്‍ ഉന്നതസ്ഥാനമുണ്ട്. അയക്കുന്ന ആളിനെക്കുറിച്ച് ഒരു സൂചനയും കത്തില്‍ അവശേഷിപ്പിക്കുകയില്ലെങ്കിലും കത്തിലെ വാചകങ്ങള്‍ അവസാനിക്കുമ്പോഴേക്കും എഴുതിയവരുടെയും പോസ്റ് ചെയ്തവരുടെയും മുഖങ്ങള്‍ വെള്ളക്കടലാസില്‍ തെളിഞ്ഞുവരുമെന്ന പ്രത്യേകതകൂടി ഇവയ്ക്കുണ്ട്.
ലക്ഷണമൊത്ത അത്തരം കത്തുകളിലൊന്ന് വായിക്കാന്‍ ഭാഗ്യം കിട്ടി തലസ്ഥാനത്തെ പത്രക്കാര്‍ക്ക്. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ഒരുകോടിയൊരുകോടി എന്ന മട്ടിലാണ് സാഹിത്യം. അമ്പ് കൊള്ളാത്ത കുരുക്കള്‍ കുറവ്. യുവാക്കളുടെ അവസരം മുടക്കുന്ന വൃദ്ധകേസരികള്‍ മാത്രമല്ല, ഘടകകക്ഷി നേതാക്കളെപ്പോലും ആക്രമിക്കുന്നു ഈ കത്ത്. അവരെല്ലാം അഴിമതിക്കാരും ഊളന്മാരുമത്രേ. നായര്‍ സര്‍വീസ് സൊസൈറ്റിക്ക് കേരള രാഷ്ട്രീയത്തില്‍ ഒരു സ്ഥാനവുമില്ലെന്നും പറയുന്നു. അന്തരിച്ച കരുണാകരനെയും വെറുതെവിടുന്നില്ല.
യുവരക്തത്തിന്റെ വികാരമറിയിക്കാനാണിതെന്ന ആമുഖത്തോടെ തയ്യാറാക്കിയ കത്തില്‍ പശ്ചിമ ബംഗാളിലും കേരളത്തിലും വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള സിപിഐ എമ്മിന്റെ അടവ് തടുക്കാന്‍ നിര്‍ദേശിക്കുന്ന ഒറ്റമൂലി: ചുരുങ്ങിയത് 75 ശതമാനം സീറ്റെങ്കിലും യുവാക്കള്‍ക്ക്, അതും 35 വയസ്സില്‍ കുറഞ്ഞവര്‍ക്ക് നല്‍കണം.
കത്തിലെ മറ്റു പവര്‍ പോയിന്റുകള്‍ ഇങ്ങനെ:
* ജി കാര്‍ത്തികേയന്‍, ടി എം ജേക്കബ്, പി സി ചാക്കോ, കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ് എന്നിവരെല്ലാം അഴിമതിക്കും കള്ളപ്പണത്തിനും കുപ്രസിദ്ധരായവര്‍
* ഇവരുടെ സമ്പത്ത് ശതകോടികള്‍ കവിയും
* മുരളീധരന്റെ തിരിച്ചുവരവ് ആര്‍ക്കും ഇഷ്ടമല്ല. മുരളീധരനും അച്ഛനും അഴിമതിക്കാരായ ഊളന്മാര്‍
* പാവം നായന്മാര്‍ എന്‍എസ്എസ് നേതൃത്വത്തിനെതിരാണ്
* അവര്‍ക്ക് നേതാക്കന്മാരെക്കൊണ്ട് ഒരു ഗുണവുമില്ല
* മുസ്ളിംലീഗുകാര്‍ ദേശവിരുദ്ധരാണ്
* സെക്കുലര്‍ പാര്‍ടിയായ കോണ്‍ഗ്രസിന് എല്ലാ ക്രിസ്ത്യാനികളും വോട്ടുചെയ്യും
* ഹിന്ദുക്കള്‍ക്കുകൂടി എന്തെങ്കിലും ചെയ്യണം
* കെ എം മാണി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നേക്കും.....
*ക്ളീന്‍ ഇമേജുള്ള ഹൈബി ഈഡന്‍, വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍ എന്നീ പിള്ളേര്‍ക്ക് സീറ്റ് നല്‍കണം.
വോട്ടുവെട്ടം ദേശാഭിമാനി 110311
കത്തിലെ മറ്റു പവര്‍ പോയിന്റുകള്‍ ഇങ്ങനെ:
ReplyDelete* ജി കാര്‍ത്തികേയന്‍, ടി എം ജേക്കബ്, പി സി ചാക്കോ, കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ് എന്നിവരെല്ലാം അഴിമതിക്കും കള്ളപ്പണത്തിനും കുപ്രസിദ്ധരായവര്‍