Friday, March 25, 2011

അടിച്ചമര്‍ത്താന്‍ നുണ പ്രചാരണവും

കരിനിയമവും മര്‍ദനമുറകളും ഉപയോഗിച്ച് പണിമുടക്ക് അടിച്ചമര്‍ത്താന്‍ മാത്രമല്ല ജനങ്ങളെ ജീവനക്കാര്‍ക്ക് എതിരെ തിരിച്ചുവിടുകയെന്ന അപകടകരമായ നടപടിക്കും എ കെ ആന്റണി മുതിര്‍ന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായ ആനുകൂല്യം പറ്റുന്നവരാണെന്ന പ്രചാരണം മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും മുന്‍കൂട്ടിതന്നെ അഴിച്ചുവിട്ടിരുന്നു. പലയിടത്തും ഇന്‍ഫാം, എന്‍ഡിഎഫ് പോലുള്ള പ്രതിലോമ സംഘടനകള്‍ ജീവനക്കാര്‍ക്കെതിരെ തെരുവിലിറങ്ങി. ഇവര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുമെന്നാണ് മുഖ്യമന്ത്രിയും പൊലീസ് മേധാവിയും പ്രഖ്യാപിച്ചത്. കേരളത്തില്‍ പലയിടത്തും ഇതിന്റെ ഫലമായി ഇത്തരം സംഘടനകള്‍ ജീവനക്കാരെ ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. സ്വന്തം ജീവനക്കാരെ ശത്രുക്കളായി പ്രഖ്യാപിച്ച് അവര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സ്ഥിതിവിശേഷം ജനാധിപത്യ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു.

സിപിഐ എമ്മും ഇടതുപാര്‍ടികളും ട്രേഡ്യൂണിയന്‍ സംഘടനകളും പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. ജീവനക്കാരുടെ ചരിത്രത്തില്‍ മുമ്പെങ്ങും ദര്‍ശിക്കാത്ത ഐക്യബോധവും സമൂഹത്തിലെ ഇതര വിഭാഗങ്ങളില്‍നിന്ന് ലഭിച്ച പിന്തുണയുമാണ് ഒടുവില്‍ പ്രക്ഷോഭത്തെ വിജയത്തിലെത്തിച്ചത്.

അധിക വായനയ്ക്ക്

ശമ്പളമല്ല, ജയില്‍: ഭരണം നിലച്ച 32 ദിവസങ്ങള്‍

ഓര്‍മ്മയുണ്ടോ ജീവനക്കാരുടെ പോക്കറ്റടിച്ച യുഡിഎഫ് ഭരണകാലം?

1 comment:

  1. കരിനിയമവും മര്‍ദനമുറകളും ഉപയോഗിച്ച് പണിമുടക്ക് അടിച്ചമര്‍ത്താന്‍ മാത്രമല്ല ജനങ്ങളെ ജീവനക്കാര്‍ക്ക് എതിരെ തിരിച്ചുവിടുകയെന്ന അപകടകരമായ നടപടിക്കും എ കെ ആന്റണി മുതിര്‍ന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായ ആനുകൂല്യം പറ്റുന്നവരാണെന്ന പ്രചാരണം മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും മുന്‍കൂട്ടിതന്നെ അഴിച്ചുവിട്ടിരുന്നു. പലയിടത്തും ഇന്‍ഫാം, എന്‍ഡിഎഫ് പോലുള്ള പ്രതിലോമ സംഘടനകള്‍ ജീവനക്കാര്‍ക്കെതിരെ തെരുവിലിറങ്ങി. ഇവര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുമെന്നാണ് മുഖ്യമന്ത്രിയും പൊലീസ് മേധാവിയും പ്രഖ്യാപിച്ചത്.

    ReplyDelete