Thursday, May 24, 2012
100 രൂപ പാട്ടത്തിന് ഭൂമി; സ്വകാര്യകമ്പനിക്ക് നേട്ടം 1.63 ലക്ഷം കോടി
2ജി- കല്‍ക്കരി കുംഭകോണങ്ങള്‍ക്കു പിന്നാലെ യുപിഎ സര്‍ക്കാരിന്റെ മറ്റൊരു വന്‍ അഴിമതികൂടി പുറത്ത്. ഡല്‍ഹി വിമാനത്താവള നവീകരണവും നടത്തിപ്പും ഏറ്റെടുത്ത സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം കൊയ്യാനാകുംവിധം സര്‍ക്കാര്‍ വന്‍ ഇളവ് സമ്മാനിച്ചെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തി. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (ഡയല്‍) 4799.09 ഏക്കര്‍ ഭൂമി വെറും നൂറുരൂപ വാര്‍ഷിക പാട്ടത്തിനാണ് സര്‍ക്കാര്‍ 60 വര്‍ഷത്തേയ്ക്ക് നല്‍കിയത്. ഈ ഭൂമിയില്‍ നിന്ന് അറുപതുവര്‍ഷത്തിനകം 1.63 ലക്ഷം കോടി രൂപ ഡയലിന് നേട്ടമുണ്ടാക്കാമെന്ന് സിഎജി കണക്കാക്കുന്നു. ഡയലിന് അനുവദിച്ച ഭൂമിയുടെ അഞ്ചു ശതമാനം ഭൂമി വാണിജ്യാവശ്യത്തിനും അനുവദിച്ചു. വാണിജ്യാവശ്യത്തിന് അനുവദിച്ച ഭൂമിക്ക് 24000 കോടി രൂപയാണ് മതിപ്പുവില. പുറമെ യൂസര്‍ഫീയുടെയും മറ്റും പേരില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ കരാറിന് വിരുദ്ധമായി സര്‍ക്കാര്‍ കമ്പനിക്ക് അവസരം നല്‍കുകയും ചെയ്തു. വെറും 1813 കോടി രൂപമാത്രം ഓഹരി മുതല്‍മുടക്കിയാണ് ഡയല്‍ ഇത്രയും നേട്ടം സ്വന്തമാക്കിയത്. എതിര്‍പ്പുയരുമെന്നു ഭയന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടുപോലെ ഇതും മാറ്റിവച്ചു.
ഡല്‍ഹി വിമാനത്താവളം സ്വകാര്യകമ്പനിക്ക് വിട്ടുനല്‍കിയതിനു പിന്നില്‍ വന്‍ ക്രമക്കേടുണ്ടെന്ന് സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ടികളുടെ നിലപാട് പൂര്‍ണമായും ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് കേന്ദ്രമായ ജിഎംആര്‍ ഗ്രൂപ്പിന്റേതാണ് ഡയല്‍. ഡയലിന്റെതന്നെ കണക്കനുസരിച്ച് വാണിജ്യാവശ്യത്തിന് അനുവദിച്ച ഭൂമിയില്‍നിന്ന് ലൈസന്‍സ് തുക ഇനത്തില്‍മാത്രം പ്രതിവര്‍ഷം ഏക്കറിന് 681.63 കോടി രൂപ വരുമാനം ലഭിക്കും.
വിമാനത്താവള ആധുനികവല്‍ക്കരണത്തിന് ആകെ ചെലവായ 12,502 കോടി രൂപയില്‍ ഡയലിന്റെ സംഭാവന 19 ശതമാനംമാത്രം. 42 ശതമാനം തുക വായ്പയായും 12 ശതമാനം സെക്യൂരിറ്റി തുക ഇനത്തിലും കണ്ടെത്തി. ശേഷിക്കുന്ന 27 ശതമാനം വരുന്ന 3415.35 കോടി രൂപ യാത്രക്കാരില്‍നിന്ന് വിമാനത്താവള വികസന തുകയായി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കരാര്‍വ്യവസ്ഥയില്‍ ഇത്തരത്തില്‍ പിരിവ് അനുവദിച്ചിരുന്നില്ലെങ്കിലും സര്‍ക്കാര്‍ ഡയലിന് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. കരാര്‍ ക്ഷണിച്ച സമയത്ത് ഇത്തരമൊരു തീരുമാനം ഉണ്ടാകുമെന്നത് മറ്റു കമ്പനികളില്‍നിന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയും ചെയ്തു. വിമാനത്താവള ഇതര സര്‍വീസ് എന്ന നിലയില്‍ ചരക്കുനീക്കത്തിലൂടെയും മറ്റും സാമ്പത്തികനേട്ടം ഉണ്ടാക്കാനും ഡയലിന് അനുമതി നല്‍കി. അന്തര്‍ദേശീയയാത്രക്കാരില്‍നിന്ന് 1300 രൂപയും ആഭ്യന്തരയാത്രക്കാരില്‍നിന്ന് 200 രൂപയുമാണ് വികസനത്തുക ഇനത്തില്‍ ഈടാക്കുന്നത്. യൂസര്‍ ഡെവലപ്മെന്റ് തുകയായി ഇതിനു പുറമെ മെയ് 15 മുതല്‍ അന്തര്‍ദേശീയ യാത്രക്കാരില്‍നിന്ന് 436 രൂപമുതല്‍ 1.068 രൂപ വരെയും ആഭ്യന്തരയാത്രക്കാരില്‍നിന്ന് 195 മുതല്‍ 462 രൂപ വരെയും ഈടാക്കി തുടങ്ങി. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ കഴിഞ്ഞ തിങ്കളാഴ്ച സിപിഐ എം അംഗം കെ എന്‍ ബാലഗോപാല്‍ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവള പദ്ധതികളെ സിഎജി ഓഡിറ്റിങ്ങിന് വിധേയാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വ്യോമയാനമന്ത്രി അജിത്സിങ് ഉറപ്പുനല്‍കി.
deshabhimani 240512
Subscribe to:
Post Comments (Atom)
2ജി- കല്‍ക്കരി കുംഭകോണങ്ങള്‍ക്കു പിന്നാലെ യുപിഎ സര്‍ക്കാരിന്റെ മറ്റൊരു വന്‍ അഴിമതികൂടി പുറത്ത്. ഡല്‍ഹി വിമാനത്താവള നവീകരണവും നടത്തിപ്പും ഏറ്റെടുത്ത സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം കൊയ്യാനാകുംവിധം സര്‍ക്കാര്‍ വന്‍ ഇളവ് സമ്മാനിച്ചെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തി. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (ഡയല്‍) 4799.09 ഏക്കര്‍ ഭൂമി വെറും നൂറുരൂപ വാര്‍ഷിക പാട്ടത്തിനാണ് സര്‍ക്കാര്‍ 60 വര്‍ഷത്തേയ്ക്ക് നല്‍കിയത്. ഈ ഭൂമിയില്‍ നിന്ന് അറുപതുവര്‍ഷത്തിനകം 1.63 ലക്ഷം കോടി രൂപ ഡയലിന് നേട്ടമുണ്ടാക്കാമെന്ന് സിഎജി കണക്കാക്കുന്നു.
ReplyDelete