Thursday, May 24, 2012

തന്നെ കൊല്ലാന്‍ സിപിഐ എം ഐഎസ്ഐ സഹായം തേടിയെന്ന് മമത ബേബി


തന്നെ ഇല്ലാതാക്കാന്‍ സിപിഐ എം പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയെന്ന് മമത ബാനര്‍ജി. മാവോയിസ്റ്റുകളുടെയും ഉത്തര കൊറിയ, ഹംഗറി, വെനസ്വേല എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് സഖാക്കളുടെയും സഹായവും ഇതിനായി തേടുന്നുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു. പത്രത്തിന്റെ മുതിര്‍ന്ന ലേഖകന്‍ സൈമണ്‍ ഡെണ്‍വറാണ് മമതയുമായി കൂടിക്കാഴ്ച നടത്തിയത്. ""സിപിഐ എം എനിക്ക് വധശിക്ഷ വിധിച്ചിരിക്കയാണ്. ദിവസവും അതിനായി എന്റെ വിവധ തരത്തിലുള്ള ഫോട്ടോകള്‍ ഫെയ്സ്ബുക്ക്, ഇ മെയില്‍, ഇന്റര്‍നെറ്റ് എന്നിവ വഴി വ്യാജപ്പേരുകളില്‍ പ്രചരിപ്പിക്കുകയാണ്.""-മമത അഭിമുഖത്തില്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാരെ തകര്‍ക്കാനാണ് മമത തന്റെ ജീവിതം മുഴുവന്‍ ഉപയോഗിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്. അങ്ങേയറ്റം അക്ഷമയും മുന്‍കോപവുമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. മമതയെ അധികാരമേറാന്‍ സഹായിച്ച ബംഗാളി മധ്യവര്‍ഗത്തില്‍ ഭൂരിഭാഗവും ഈ അസഹിഷ്ണുതയിലും എടുത്തുചാട്ടത്തിലും അതൃപ്തരാണ്. രാജ്യത്ത് സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പാക്കാന്‍ അവര്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
(ഗോപി)

deshabhimani 240512

No comments:

Post a Comment