Tuesday, May 1, 2012
15 ഏക്കറില്‍ കൂടുതലുള്ളവരുടെ ഭൂമിയില്‍ അവകാശം സ്ഥാപിക്കും: എം വി ഗോവിന്ദന്‍
കാഞ്ഞങ്ങാട്: ഭൂപരിഷ്കരണത്തെ അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്ന് കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇടതുപക്ഷ സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറാണ്. ഇതില്‍ കൂടുതല്‍ കൈവശംവയ്ക്കുന്ന ഭൂമിയില്‍ കര്‍ഷകത്തൊഴിലാളികള്‍ പ്രവേശിച്ച് അവകാശം സ്ഥാപിക്കും. ഭൂമാഫിയകള്‍ക്ക് പരിധിയില്ലാതെ ഭൂമി വാങ്ങിക്കൂട്ടാനുള്ള സൗകര്യമാണ് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. കെഎസ്കെടിയു കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുങ്കള്ളന്മാരുടെ സംഘമാണ് ഇന്ന് കേരളം ഭരിക്കുന്നത്. ജാതി, മതാടിസ്ഥാനത്തിലാണ് ഭരണം. മന്ത്രിപദം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ജാതിയും മതവും നോക്കിയാണ് നല്‍കുന്നത്. കോഴിക്കോട് സര്‍വകലാശാല ഭൂമി ലീഗ് നേതാക്കള്‍ക്ക് വീതിച്ചുകൊടുക്കാന്‍ തീരുമാനിച്ചത് പൊതുസ്വത്ത് ഇവര്‍ എങ്ങനെ കൊള്ളയടിക്കുന്നുവെന്നതിന് തെളിവാണിത്. ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളെല്ലാം പണമുണ്ടാക്കാനുള്ള അവസരമാക്കി. യുഡിഎഫ് നേതാവിന്റെ വീട്ടിലെ കാര്യസ്ഥനെ ചെയര്‍മാനാക്കിയ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ അഴിമതിയാണ്. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് വന്‍ തുക കോഴ വാങ്ങുകയാണ്. തീവ്രവാദത്തിലേക്കുള്ള മുസ്ലിംലീഗിന്റെ മാറ്റം ഗുരുതരമായ പ്രത്യാഘാതമാണ് കേരളത്തിലുണ്ടാക്കുന്നത്. മാനംമര്യാദക്ക് പ്രകടനം നടത്താന്‍പോലും പറ്റാത്ത പാര്‍ടിയായി ലീഗ് മാറി. എവിടെ പ്രകടനമുണ്ടായാലും അത് വലിയ കുഴപ്പത്തിലാണ് കലാശിക്കുന്നത്- എം വി ഗോവിന്ദന്‍ പറഞ്ഞു.
deshabhimani 010512
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഭൂപരിഷ്കരണത്തെ അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്ന് കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇടതുപക്ഷ സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറാണ്. ഇതില്‍ കൂടുതല്‍ കൈവശംവയ്ക്കുന്ന ഭൂമിയില്‍ കര്‍ഷകത്തൊഴിലാളികള്‍ പ്രവേശിച്ച് അവകാശം സ്ഥാപിക്കും. ഭൂമാഫിയകള്‍ക്ക് പരിധിയില്ലാതെ ഭൂമി വാങ്ങിക്കൂട്ടാനുള്ള സൗകര്യമാണ് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. കെഎസ്കെടിയു കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete