Thursday, May 10, 2012
ഒഞ്ചിയം കൊലപാതകം ഗൂഢാലോചന: എം വി ഗോവിന്ദന്‍
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കെ സുധാകരനും പി സി ജോര്‍ജും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഒഞ്ചിയം കൊലപാതകമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആസൂത്രിതമായി നടപ്പാക്കിയ സംഭവത്തെപ്പറ്റി വരുംദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൃത്യമായ വിവരംകിട്ടും. കൊലപാതകവുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ല. പോള്‍സണ്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം മുളവുകാട് ലോക്കല്‍കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞുവരുമ്പോള്‍ ഇ പി ജയരാജനെ വധിക്കാനായി കെ സുധാകരനും എം വി രാഘവനും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. രണ്ട് ആര്‍എസ്എസ് ക്രിമിനലുകളെയാണ് തോക്കും നല്‍കി ഇതിനായി ഉപയോഗിച്ചത്. അവര്‍ ആന്ധ്രയില്‍വച്ച് ജയരാജനെ വെടിവച്ചു. പിന്നീടൊരിക്കല്‍ കണ്ണൂരില്‍ ക്രിമിനലുകളെ ഇറക്കി. ഇങ്ങനെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തി പരിചയമുള്ള ആളാണ് സുധാകരന്‍. സുധാകരനും പി സി ജോര്‍ജും ചേര്‍ന്നാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഗൂഢാലോചന നടത്തിയത്. കേസന്വേഷണത്തിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ടെന്ന് നേരത്തെ പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായ അഞ്ചുപേര്‍ ഇപ്പോള്‍ എവിടെപ്പോയി? ഇവര്‍ കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കുമൊക്കെ രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ഇവരെ സുരക്ഷിതമായ ഉന്നത കേന്ദ്രത്തിലേക്കാണ് അയച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ചെന്നിത്തലയും ചേര്‍ന്ന് കേസന്വേഷണം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോകും.
ചന്ദ്രശേഖരന്‍ പാര്‍ടിവിരുദ്ധ നിലപാട് സ്വീകരിച്ച ആള്‍തന്നെയാണ്. തെറ്റു മനസ്സിലാക്കി റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍നിന്ന് പിന്നീട് ധാരാളം പേര്‍ സിപിഐ എമ്മുമായി സഹകരിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിക്കൂടേയെന്ന് ചിലര്‍ ചോദിച്ചു. ഇതിനോടു പാര്‍ടി നിഷേധാത്മകനിലപാടല്ല സ്വീകരിച്ചത്. ഒഞ്ചിയം സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവരണം. സമൂഹത്തെ കലുഷിതമാക്കുന്ന ജാതി-മത രാഷ്ട്രീയത്തെ ചെറുത്ത് മതനിരപേക്ഷപ്രസ്ഥാനം വളര്‍ത്തിയെടുത്തില്ലെങ്കില്‍ രാജ്യത്തിന് രക്ഷയുണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
deshabhimai 100512
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ReplyDelete