Sunday, May 13, 2012

ചന്ദ്രശേഖരന്‍ വധം ആര്‍ക്ക് ഗുണമായെന്ന് ജനം തിരിച്ചറിയണം: പിണറായി


ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ ഏതു മുന്നണിക്ക് ഗുണംചെയ്തെന്ന് നിഷ്പക്ഷസമൂഹം ആലോചിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എമ്മിന് ചന്ദ്രശേഖരനെ കൊലപ്പെടുത്തേണ്ട കാര്യമില്ല. പാര്‍ടി വിട്ടുപോയവരെ രാഷ്ട്രീയമായി നേരിട്ട ചരിത്രമാണ് സിപിഐ എമ്മിനുള്ളത്. എം വി രാഘവന്‍ അടക്കമുള്ളവര്‍ പാര്‍ടി വിട്ടപ്പോഴും ശാരീരികമായി നേരിടാന്‍ ശ്രമിച്ചിട്ടില്ല. മലപ്പുറം കിഴക്കേത്തലയില്‍ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടയുടന്‍ സിപിഐ എമ്മിനെതിരെ രംഗത്തുവന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്. ചന്ദ്രശേഖരന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകത്തിനുപിന്നില്‍ സിപിഐ എമ്മാണെന്നും മുല്ലപ്പള്ളി പറഞ്ഞുവച്ചു. ഇതിന്റെ ചുവടുപിടിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും രംഗത്തുവന്നു. നേരംപുലര്‍ന്നപ്പോഴേക്കും സിപിഐ എമ്മിന്റെ ഫാസിസമെന്നു പറഞ്ഞ് കേരളത്തിലെമ്പാടും ബോര്‍ഡുകള്‍ നിരന്നു.

അഞ്ചാംമന്ത്രി വിവാദവും കലിക്കറ്റ് സര്‍വകലാശാലാ ഭൂമിവിവാദവും സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയിരുന്നു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു യുഡിഎഫ് നേതാക്കള്‍. നെയ്യാറ്റിന്‍കരയില്‍ വഞ്ചകന്‍ ജനപ്രതിനിധിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫിന് തിരിച്ചടി നല്‍കാന്‍ നെയ്യാറ്റിന്‍കരക്കാര്‍ കാത്തിരിക്കുകയാണ്.
മുസ്ലിംലീഗ് രൂപത്തിലും ഭാവത്തിലും മാറിപ്പോയി. ലീഗിന് അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ചിരിക്കുന്നു. അഹന്തയും ധാര്‍ഷ്ട്യവും തീവ്രവാദവും ലീഗിനെ പിടികൂടിക്കഴിഞ്ഞു. കത്തിമുനയില്‍ നിര്‍ത്തിയാണ് ലീഗ് അഞ്ചാംമന്ത്രിയെ നേടിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ തുറന്നുപറഞ്ഞു. എന്തുംചെയ്യാന്‍ മടിയില്ലാത്ത പാര്‍ടിയായി ലീഗ് മാറി. തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ തീവ്രവാദികളെ കൊണ്ടുനടന്നതിന്റെ ഫലം ലീഗ് അനുഭവിക്കുന്നു.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം എല്ലാ മേഖലയിലും തകര്‍ച്ചയുടെ കഥ മാത്രമേയുള്ളൂ. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒരു നടപടിയും സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നില്ല. ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ചതാണ് സര്‍ക്കാരിന്റെ ഏകനേട്ടം. മലപ്പുറം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി പി അനില്‍ സ്വാഗതം പറഞ്ഞു.

deshabhimani 130512

3 comments:

  1. ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ ഏതു മുന്നണിക്ക് ഗുണംചെയ്തെന്ന് നിഷ്പക്ഷസമൂഹം ആലോചിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എമ്മിന് ചന്ദ്രശേഖരനെ കൊലപ്പെടുത്തേണ്ട കാര്യമില്ല. പാര്‍ടി വിട്ടുപോയവരെ രാഷ്ട്രീയമായി നേരിട്ട ചരിത്രമാണ് സിപിഐ എമ്മിനുള്ളത്. എം വി രാഘവന്‍ അടക്കമുള്ളവര്‍ പാര്‍ടി വിട്ടപ്പോഴും ശാരീരികമായി നേരിടാന്‍ ശ്രമിച്ചിട്ടില്ല. മലപ്പുറം കിഴക്കേത്തലയില്‍ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

    ReplyDelete
  2. പിണറായിയെയൊക്കെ മനുഷ്യന്മാരുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റ്വോ ??? പിണറായി, ഇ.പി.ജയരാജന്മാര്‍,കൊടിയേരി,കുഞ്ഞാലിക്കുട്ടി,ബാലകൃഷ്ണപ്പിള്ള, മാണി,ജോസഫ്,അഭയയെകൊന്ന പുരോഹിതന്മാര്‍, സഭ തുടങ്ങിയ തിന്മയുടെ അച്ചുതണ്ടിനെ രാഷ്ട്രീയമായി തിരിച്ചറിയാനും ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയാനും ജനം രാഷ്ട്രീയ പ്രബുദ്ധത നേടട്ടെ എന്ന് ആശിക്കുകയാണു കേരളം :)

    ReplyDelete
  3. സഹതാപാര്‍ഹം ചിത്രകാരന്‍ :(

    ReplyDelete