Sunday, May 13, 2012

ആണവനിലയങ്ങള്‍ ഇനി വേണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്


പുതിയ ആണവനിലയങ്ങളൊന്നും ഇനി ഇന്ത്യയില്‍ ആരംഭിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49-ാം സംസ്ഥാനസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ആണവപരിപാടികള്‍ക്കു പിന്നില്‍ അന്താരാഷ്ട്ര ആണവലോബിയുടെ താല്‍പ്പര്യമാണുള്ളത്. അമേരിക്കയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ രാജ്യതാല്‍പ്പര്യത്തിനെതിരാണ്. ജപ്പാനിലെ ഫുക്കുഷിമ ദുരന്തത്തിനുശേഷം അവിടെ എല്ലാ ആണവനിലയവും അടച്ചുപൂട്ടി. അമേരിക്കയില്‍ "78നുശേഷം പുതിയ ആണവനിലയം തുറന്നിട്ടില്ല. ആണവനിലയങ്ങളില്ലെങ്കിലും ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ കഴിയും. കൂടംകുളം നിലയം കമീഷന്‍ ചെയ്യാതെ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഘടനാരേഖ ചര്‍ച്ചയും നടന്നു.

പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. പി ടി ഭാസ്കരപ്പണിക്കര്‍ അനുസ്മരണ പ്രഭാഷണം ഡോ. എം വി നാരായണന്‍ നിര്‍വഹിച്ചു. കേരള എന്‍സിഇആര്‍ടി പാഠ്യപദ്ധതി താരതമ്യപഠനം എന്ന പുസ്തകം ഡോ. നൈാന്‍ കോശി പ്രകാശനം ചെയ്തു. പിഎസ്സി അംഗം യു സുരേഷ്കുമാര്‍ സംസാരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിക്കും.

deshabhimani 130512

1 comment:

  1. പുതിയ ആണവനിലയങ്ങളൊന്നും ഇനി ഇന്ത്യയില്‍ ആരംഭിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49-ാം സംസ്ഥാനസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ആണവപരിപാടികള്‍ക്കു പിന്നില്‍ അന്താരാഷ്ട്ര ആണവലോബിയുടെ താല്‍പ്പര്യമാണുള്ളത്. അമേരിക്കയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ രാജ്യതാല്‍പ്പര്യത്തിനെതിരാണ്. ജപ്പാനിലെ ഫുക്കുഷിമ ദുരന്തത്തിനുശേഷം അവിടെ എല്ലാ ആണവനിലയവും അടച്ചുപൂട്ടി. അമേരിക്കയില്‍ "78നുശേഷം പുതിയ ആണവനിലയം തുറന്നിട്ടില്ല. ആണവനിലയങ്ങളില്ലെങ്കിലും ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ കഴിയും. കൂടംകുളം നിലയം കമീഷന്‍ ചെയ്യാതെ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഘടനാരേഖ ചര്‍ച്ചയും നടന്നു.

    ReplyDelete