Tuesday, May 15, 2012

മനോരമ പന്തല്ലൂര്‍ ക്ഷേത്രഭൂമി : എല്‍ഡിഎഫ് സര്‍ക്കാര്‍ നയം നിര്‍ണായകമായി


മലയാളമനോരമ കുടുംബം കൈയേറിയ പന്തല്ലൂര്‍ ഭഗവതി ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ അവസരം ഒരുക്കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളെ കെഎല്‍സി (കേരള ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട്) നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ് കൈയേറ്റക്കാര്‍ക്ക് തിരിച്ചടിയായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാറില്‍ കൈയേറ്റഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചപ്പോഴാണ് പന്തല്ലൂര്‍ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ ക്ഷേത്രഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍, കെഎല്‍സി നിയമം തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെ ക്ഷേത്രങ്ങള്‍ക്കേ ബാധകമാവൂയെന്ന് പറഞ്ഞ് റവന്യൂ വകുപ്പ് അപേക്ഷ മടക്കി. എന്നാല്‍, സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ മലബാറിലെ ക്ഷേത്രങ്ങളെ കെഎല്‍സി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതു ചോദ്യംചെയ്ത് മനോരമ കുടുംബം കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല.

നിയമം പ്രാബല്യത്തില്‍ വന്നതോടെ പന്തല്ലൂര്‍ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ത്വരിതപ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്നത്തെ കലക്ടര്‍ എം സി മോഹന്‍ദാസ് ബാലന്നൂര്‍ എസ്റ്റേറ്റ് മാനേജര്‍ അടക്കം എട്ടു പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂവകുപ്പ് നടപടിയും സ്വീകരിച്ചു. ഇത് ചോദ്യംചെയ്ത് മനോരമ കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരനോട് സര്‍ക്കാരില്‍ അപ്പീല്‍ പോകാനും അപ്പീല്‍ കിട്ടിയാല്‍ സര്‍ക്കാര്‍ 60 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട്് നല്‍കാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണ നടത്തിയശേഷം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ നല്‍കിയ റിപ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് പൂഴ്ത്തിവച്ചു. ഹൈക്കോടതിയില്‍നിന്ന് കൂടുതല്‍ സമയം ആവശ്യപ്പെടാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഭൂമി തിരിച്ചു പിടിക്കണമെന്നാവവശ്യപ്പെട്ട് കഴിഞ്ഞ മാസം പന്തല്ലൂര്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നിരാഹാര സമരവും ആരംഭിച്ചു. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മറ്റു നിവൃത്തിയില്ലാഞ്ഞാണ് കഴിഞ്ഞ ദിവസം ഭൂമി തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

deshabhimani 150512

1 comment:

  1. മലയാളമനോരമ കുടുംബം കൈയേറിയ പന്തല്ലൂര്‍ ഭഗവതി ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ അവസരം ഒരുക്കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളെ കെഎല്‍സി (കേരള ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട്) നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ് കൈയേറ്റക്കാര്‍ക്ക് തിരിച്ചടിയായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാറില്‍ കൈയേറ്റഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചപ്പോഴാണ് പന്തല്ലൂര്‍ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ ക്ഷേത്രഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍, കെഎല്‍സി നിയമം തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെ ക്ഷേത്രങ്ങള്‍ക്കേ ബാധകമാവൂയെന്ന് പറഞ്ഞ് റവന്യൂ വകുപ്പ് അപേക്ഷ മടക്കി. എന്നാല്‍, സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ മലബാറിലെ ക്ഷേത്രങ്ങളെ കെഎല്‍സി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതു ചോദ്യംചെയ്ത് മനോരമ കുടുംബം കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല.

    ReplyDelete