Saturday, May 19, 2012

"ഞങ്ങളെ കൊന്നാലും ഗൃഹപ്രവേശനം നടത്തും"


ഒഞ്ചിയം: "ജനിച്ച് വളര്‍ന്ന നാട്ടില്‍ സമാധാനത്തോടെ കഴിയാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്റെ മോന്‍ ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ഈ വീട്. അതിന്റെ ഗൃഹപ്രവേശനം നടത്താന്‍ സമ്മതിക്കൂല എന്നാണ് ഇവിടെ വന്ന് ചിലര്‍ കൊലവിളി നടത്തുന്നത്. ഞങ്ങളെ കൊന്നാലും തരക്കേടില്ല ഗൃഹപ്രവേശനം നടത്തുമെന്ന് " ഓര്‍ക്കാട്ടേരി മുയിപ്രയിലെ അടിനിലംകുനി ജാനു പൊട്ടിക്കരഞ്ഞ് പറയുന്നു. റവല്യുഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി പരിപാടിക്ക് പതിവായി പോകുന്നവരാണ് ജാനു. എന്നാല്‍ മകന്‍ ജയചന്ദ്രന്‍ സിപിഐ എമ്മുകാരന്‍. അതിനാലാണ് ഗൃഹപ്രവേശനം തടയുമെന്ന ഭീഷണി. വ്യാഴാഴ്ച ജയചന്ദ്രനെ അക്രമിച്ചിരുന്നു. മെയ് 23നാണ് ഗൃഹപ്രവേശനം. വ്യാഴാഴ്ച ഓര്‍ക്കാട്ടേരി ടൗണില്‍ ചിലരെ ക്ഷണിക്കാന്‍ പോയപ്പോഴാണ് ആര്‍എംപിക്കാര്‍ അക്രമിച്ചത്. ജയചന്ദ്രനിപ്പോള്‍ വടകര സഹകരണ ആശുപത്രിയിലാണ്. അക്രമം നടന്ന ഓര്‍ക്കാട്ടേരി, മുയിപ്ര ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജനനേതാക്കളുടെ മുന്നില്‍ ജാനു സങ്കടത്തോടെ ഭീഷണിയുടെ കഥ വിവരിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാര്‍ എംഎല്‍എ, പി സതീദേവി, എന്‍ കെ രാധ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി പി ബാലകൃഷ്ണന്‍ നായര്‍, സി ഭാസ്കരന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക എംഎല്‍എ, ആര്‍ ഗോപാലന്‍, കെ ടി കുഞ്ഞിക്കണ്ണന്‍തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. അക്രമി സംഘം തകര്‍ത്ത വീടുകളും അക്രമത്തില്‍ പരിക്കേറ്റവരെയും സംഘം സന്ദര്‍ശിച്ചു. അക്രമി സംഘത്തിന് അഴിഞ്ഞാടാന്‍ ഒത്താശ ചെയ്യുന്ന പൊലീസിനെക്കുറിച്ചുള്ള പരാതികളാണ് എങ്ങും കേള്‍ക്കാനായത്. വീടുകള്‍ക്ക് മുന്നിലൂടെ ക്രിമിനല്‍ സംഘം കൊലവിളി നടത്തി പോകുന്നത് പതിവാണ്. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് മുന്നില്‍ തെറിവിളിയും വധഭീഷണിയും മുഴക്കുന്നതും നിത്യസംഭവം. പൊലീസില്‍ വിവരം അറിയിച്ചാലും ഈ ഭാഗത്തേക്ക് വരാറില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

അക്രമത്തില്‍ ചില്ല് കണ്ണില്‍ തറച്ച് കിടപ്പിലായ മനോളിതാഴ മാണിയെയും നേതാക്കള്‍ആശ്വസിപ്പിക്കാനെത്തി. ഭര്‍ത്താവ് കഞ്ഞിരാമന്‍ നട്ടെല്ല് തകര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലാണ്. ഇവരുടെ വീട് കഴിഞ്ഞ നാലിന് അടിച്ച് തകര്‍ത്തിരുന്നു. ഓര്‍ക്കാട്ടേരി ടൗണില്‍ ഇറക്കില്ലെന്ന അക്രമികളുടെ ഭീഷണിയില്‍ ഭീതിയോടെ കഴിയുന്ന തച്ചറോത്ത് താഴക്കുനി ബാബുവിനും സംഘം ആത്മധൈര്യം പകര്‍ന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ ആരംഭിച്ച അക്രമ പരമ്പരകളില്‍ തകര്‍ന്ന് തരിപ്പണമായ ഒട്ടേറെ വീടുകളും പാര്‍ടി ഓഫീസുകളും വായനശാലകളും സംഘം സന്ദര്‍ശിച്ചു.

ആദിയൂരില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു


ഒഞ്ചിയം: ഏറാമല ആദിയൂരില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കിടഞ്ഞോത്ത് മധു (32), കാട്ടില്‍പറമ്പത്ത് പ്രദീപന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ വടകര സഹ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പാര്‍ടിവിരുദ്ധ സംഘമാണ് ആക്രമണത്തിന് പിന്നില്‍. വീടിന് സമീപത്തു നില്‍ക്കുകയായിരുന്ന മധുവിനെ ആയുധവുമായി എത്തിയ പാര്‍ടിവിരുദ്ധ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും പട്ടികയുമുപയോഗിച്ചായിരുന്നു ആക്രമണം. മധുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദീപന് പരിക്കേറ്റത്. എടോത്ത് ബിജീഷ്, തൈവച്ചപറമ്പത്ത് ബാബു, കൊല്ലറത്ത് റനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.


deshabhimani 190512

1 comment:

  1. ഒഞ്ചിയം: "ജനിച്ച് വളര്‍ന്ന നാട്ടില്‍ സമാധാനത്തോടെ കഴിയാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്റെ മോന്‍ ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ഈ വീട്. അതിന്റെ ഗൃഹപ്രവേശനം നടത്താന്‍ സമ്മതിക്കൂല എന്നാണ് ഇവിടെ വന്ന് ചിലര്‍ കൊലവിളി നടത്തുന്നത്. ഞങ്ങളെ കൊന്നാലും തരക്കേടില്ല ഗൃഹപ്രവേശനം നടത്തുമെന്ന് " ഓര്‍ക്കാട്ടേരി മുയിപ്രയിലെ അടിനിലംകുനി ജാനു പൊട്ടിക്കരഞ്ഞ് പറയുന്നു. റവല്യുഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി പരിപാടിക്ക് പതിവായി പോകുന്നവരാണ് ജാനു. എന്നാല്‍ മകന്‍ ജയചന്ദ്രന്‍ സിപിഐ എമ്മുകാരന്‍. അതിനാലാണ് ഗൃഹപ്രവേശനം തടയുമെന്ന ഭീഷണി. വ്യാഴാഴ്ച ജയചന്ദ്രനെ അക്രമിച്ചിരുന്നു. മെയ് 23നാണ് ഗൃഹപ്രവേശനം. വ്യാഴാഴ്ച ഓര്‍ക്കാട്ടേരി ടൗണില്‍ ചിലരെ ക്ഷണിക്കാന്‍ പോയപ്പോഴാണ് ആര്‍എംപിക്കാര്‍ അക്രമിച്ചത്. ജയചന്ദ്രനിപ്പോള്‍ വടകര സഹകരണ ആശുപത്രിയിലാണ്. അക്രമം നടന്ന ഓര്‍ക്കാട്ടേരി, മുയിപ്ര ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജനനേതാക്കളുടെ മുന്നില്‍ ജാനു സങ്കടത്തോടെ ഭീഷണിയുടെ കഥ വിവരിച്ചു.

    ReplyDelete