Sunday, May 20, 2012

അരിയില്‍ സിപിഐ എം ഓഫീസ് ലീഗുകാര്‍ തകര്‍ത്തു


സിപിഐ എം അരിയില്‍ ബ്രാഞ്ച് ഓഫീസ് ലീഗുകാര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ ഏഴാം തവണയാണ് പാര്‍ടി ഓഫീസ് ലീഗുകാര്‍ ആക്രമിക്കുന്നത്. വ്യാഴാഴ്ച രാത്രി ലീഗുകാരനായ പുതിയാറമ്പത്ത് ഷഫീഖിന്റെ നേതൃത്വത്തിലെത്തിയ പത്തോളം പേരാണ് ഓഫീസിന് കല്ലെറിഞ്ഞത്. കല്ലേറില്‍ ജനലുകള്‍ തകര്‍ന്നു. കെട്ടിടത്തില്‍ റെഡ്സ്റ്റാര്‍ വായനശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുമുമ്പ് ലീഗുകാര്‍ തകര്‍ത്ത വാതിലും ജനാലകളും കഴിഞ്ഞ ദിവസമാണ് വീണ്ടും നിര്‍മിച്ചത്. സ്ഥലത്ത് വീണ്ടും സംഘര്‍ഷമുണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. തളിപ്പറമ്പ് എസ്ഐ അനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. അരിയില്‍ ലോക്കല്‍ കമ്മിറ്റിയംഗം എം ചന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

മുസ്ലിംലീഗ് അരിയിലെ അക്രമം നിര്‍ത്തണം: സിപിഐ എം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: പട്ടുവം അരിയില്‍ പ്രദേശത്ത് വീണ്ടും കുഴപ്പം കുത്തിപ്പൊക്കാനുള്ള മുസ്ലിംലീഗ് തീവ്രവാദികളുടെ നീക്കത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ഇവിടെ നേരത്തെ പാര്‍ടിക്കെതിരെ നടത്തിയ ഏകപക്ഷീയ ആക്രമണങ്ങളെതുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ പാര്‍ടി ജില്ലാസെക്രട്ടറിയും സ്ഥലം എംഎല്‍എയുമടക്കമുള്ള നേതാക്കളെ ആക്രമിച്ച് കൊലപ്പെടുത്താനാണ് ഒരു സംഘം ലീഗ് ക്രിമിനലുകള്‍ ശ്രമിച്ചത്. അരിയില്‍ സംഭവങ്ങളെ തുടര്‍ന്ന് സിപിഐ എം അനുഭാവി കുടുംബങ്ങളെ ഈ പ്രദേശത്ത് കയറാന്‍പോലും അനുവദിക്കാത്ത നിലപാടാണ് ലീഗ് ക്രിമിനലുകള്‍ സ്വീകരിച്ചത്. നിരവധി അക്രമങ്ങളാണ് സിപിഐ എം അനുഭാവികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ അരങ്ങേറിയത്. അരിയില്‍ തകര്‍ത്ത പാര്‍ടി ബ്രാഞ്ച് ഓഫീസ് അറ്റകുറ്റപ്പണിക്കുശേഷം വീണ്ടും ഒരു പറ്റം ലീഗുകാര്‍ തകര്‍ത്തു. ലീഗ്ക്രിമിനല്‍ പുതിയാറമ്പത്ത് ഷഫീക്കിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് റെഡ്സ്റ്റാര്‍ വായനശാല പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് ഓഫീസ് കെട്ടിടം വീണ്ടും തകര്‍ത്തത്. ഏഴാമത്തെ തവണയാണ് ലീഗ് തീവ്രവാദികള്‍ ഈ ഓഫീസ് ആക്രമിക്കുന്നത്. പാര്‍ടി അനുഭാവി കുടുംബങ്ങള്‍ ഇവിടെ താമസിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നു.

സിപിഐ എമ്മിന് എതിരായ ഏത് അക്രമത്തെയും കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് പൊലീസ്. ഈ അക്രമംഅടിയന്തരമായി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക് ലീഗ് ക്രിമിനലുകള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

deshabhimani 200512

1 comment:

  1. സിപിഐ എം അരിയില്‍ ബ്രാഞ്ച് ഓഫീസ് ലീഗുകാര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ ഏഴാം തവണയാണ് പാര്‍ടി ഓഫീസ് ലീഗുകാര്‍ ആക്രമിക്കുന്നത്. വ്യാഴാഴ്ച രാത്രി ലീഗുകാരനായ പുതിയാറമ്പത്ത് ഷഫീഖിന്റെ നേതൃത്വത്തിലെത്തിയ പത്തോളം പേരാണ് ഓഫീസിന് കല്ലെറിഞ്ഞത്. കല്ലേറില്‍ ജനലുകള്‍ തകര്‍ന്നു. കെട്ടിടത്തില്‍ റെഡ്സ്റ്റാര്‍ വായനശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുമുമ്പ് ലീഗുകാര്‍ തകര്‍ത്ത വാതിലും ജനാലകളും കഴിഞ്ഞ ദിവസമാണ് വീണ്ടും നിര്‍മിച്ചത്. സ്ഥലത്ത് വീണ്ടും സംഘര്‍ഷമുണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. തളിപ്പറമ്പ് എസ്ഐ അനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. അരിയില്‍ ലോക്കല്‍ കമ്മിറ്റിയംഗം എം ചന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

    ReplyDelete